ടെലിവിഷന്‍ പ്രേക്ഷകരുടെ വളരെ പെട്ടന്ന് ഇടം നേടിയ പരമ്പരകളിലൊന്നാണ് ചക്കപ്പഴം. ഉപ്പും മുളകിന് ശേഷമായെത്തിയ ഹാസ്യ പരമ്പര എത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറാൻ ചക്കപ്പഴം പരമ്പരയ്ക്ക് സാധിച്ചു.
പരമ്പരയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പരമ്പരയിലെ കഥാപാത്രങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. കുഞ്ഞുണ്ണിയുടെ ഭാര്യയായ ലളിതാമ്മയെ അവതരിപ്പിക്കുന്നതില്‍ നിന്നും താന്‍ മാറുകയാണെന്നറിയിച്ചെത്തിയിരിക്കുകയാണ് സബീറ്റ ജോര്‍ജ്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് അവര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
പുതിയ ലളിതാമ്മയ്ക്കൊപ്പമുള്ള ചിത്രവും സബീറ്റ പോസ്റ്റ് ചെയ്തിരുന്നു. പ്രിയപ്പെട്ട ആശക്ക് പുതിയ ചക്കപ്പഴത്തിലെ പുതിയ അമ്മക്ക് എല്ലാവിധ ഭാവുകങ്ങളും. സബീറ്റയെ ലളിതാമ്മ ആക്കിയ ഉണ്ണിസാറിനും, ഫ്ളവേഴ്സ് ചാനലിനും നന്ദി. ലളിതാമ്മയുടെ 2 വർഷത്തെ യാത്ര ഇവിടെ പൂർത്തിയാകുന്നു. നിങ്ങൾ ഓരോരുത്തരും തന്ന സ്നേഹത്തിനു നന്ദി പറയാൻ വാക്കുകളില്ല. പുതിയ മുഖങ്ങളെ പ്രോത്സാഹിപ്പിക്കുക.
പഴയ മുഖങ്ങളെ മറക്കാതിരിക്കുക. നാളെ ഈ ലളിതമാമ്മയെ വലിയ സ്ക്രീനിലോ, ഒടിടി പ്ലാറ്റ്ഫോമിലോ, ഒരു പരസ്യത്തിലോ ഒക്കെ കാണുമ്പോൾ ഇപ്പോൾ തന്നുകൊണ്ടിരിക്കുന്നതിലും അധികമായി സ്നേഹവും പ്രോത്സാഹനവും ഒക്കെ തരുക. എങ്ങും പോവില്ല, ഇവിടെത്തന്നെ ഉണ്ടാവും. നിങ്ങളെ ഒക്കെ ചിരിപ്പിച്ചും,ചിന്തിപ്പിച്ചും. ഒത്തിരി സ്നേഹത്തോടെ എന്നുമായിരുന്നു സബീറ്റ കുറിച്ചത്.
നിങ്ങള്‍ മാറിയാല്‍ ഈ ഷോ കാണില്ലെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. അങ്ങനെ പറയാതെ എല്ലാവരും അവരവരുടെ പ്രയത്നങ്ങളില്‍ ബഹുമാനം അര്ഹിക്കുന്നവരാണെന്നായിരുന്നു സബീറ്റ പറഞ്ഞ മറുപടി. മാറിയതല്ല കോൺട്രാക്ട് തീർന്നതാണ് ഈ മാറ്റത്തിന് കാരണമെന്നും താരം കമന്റിന് മറുപടിയായി കുറിച്ചിരുന്നു.ഞങ്ങള്‍ക്ക് നിങ്ങളെ മിസാവുമെന്നായിരുന്നു മിക്കവരും പറഞ്ഞത്. ലളിതാമ്മയായി മികച്ച പ്രകടനമായിരുന്നു സബീറ്റ കാഴ്ചവെച്ചത്.
കുട്ടിക്കാലം മുതലേ പാട്ട് കൂടെയുണ്ടെന്നും ആസ്വദിച്ച് പാടുമ്പോള്‍ അഭിനയവും വരാറുണ്ടെന്നുമായിരുന്നു മുന്‍പ് സബീറ്റ പറഞ്ഞത്. പഠനശേഷം നല്ലൊരു ജോലിയായിരുന്നു ലക്ഷ്യം വെച്ചത്. ഒരു സഹപ്രവര്‍ത്തകനാണ് ചക്കപ്പഴത്തിനെക്കുറിച്ച് പറഞ്ഞതെന്നും അമ്മൂമ്മ വേഷമാണെന്നും പറഞ്ഞിരുന്നു. പ്രായമോ അപ്പിയറന്‍സോ ഒന്നും പ്രശ്നമായിരുന്നില്ല. അങ്ങനെയാണ് ലളിതയായി അഭിനയിച്ച് തുടങ്ങിയതെന്നും താരം പറഞ്ഞിരുന്നു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...