
Social Media
ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ….നടിയുടെ കിടിലൻ മറുപടി ഇങ്ങനെ; വൈറൽ
ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ….നടിയുടെ കിടിലൻ മറുപടി ഇങ്ങനെ; വൈറൽ

പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മുസ്ലിയാര് അപമാനിച്ച സംഭവം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഈ വിഷയത്തിൽ വിഷയത്തില്‍ ഇടപെടുന്നില്ലേയെന്ന് നടി റിമ കല്ലിങ്കലിനോടുള്ള വിമര്‍ശകന്റെ ചോദ്യവും അതിന് താരം നല്കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
റിമ ഒരു യാത്രയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ കമന്റിലൂടെയാണ് ഇയാളുടെ പ്രതികരണം. ‘ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ’ എന്നായിരുന്നു കമന്റ്. പിന്നാലെ മറുപടിയുമായി റിമ എത്തി. ‘ചേട്ടന് എന്നെ പണി ഏല്‍പ്പിച്ച് ബാങ്കില്‍ പേയ്മെന്റ് ഇട്ടിരുന്നോ’ എന്നായിരുന്നു താരത്തന്റെ മറുപടി.
കഴിഞ്ഞ ദിവസം മദ്റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പെണ്‍കുട്ടിയെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചത്. പെണ്‍കുട്ടി എത്തി സര്‍ട്ടിഫക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്ലിയാര് ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയുമായിരുന്നു.
‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ.’ എന്ന് അബ്ദുള്ള മുസ്ലിയാര് സംഘാടകരോട് കയര്‍ത്തുകൊണ്ട് ചോദിച്ചു. വീഡിയോ വൈറലായതോടെ നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തി. സമസസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാര്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...