സാന്ത്വനം കുടുംബം അടുത്തിടെ ആഘോഷമാക്കിയ വിവാഹമായിരുന്നു അപ്പു എന്ന വേഷം ചെയ്യുന്ന നടി രക്ഷ രാജിന്റേത് . വിവാഹിതയായത്. വിവാഹശേഷമുള്ള രക്ഷയുടെയും ഭര്‍ത്താവിന്റെയും വിശേഷങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അപ്പുവിന്റെ ഓണ്‍സ്ക്രീന്‍ ഭര്‍ത്താവ് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാതെ ഇരുന്നത്. അതിന്റെ കാരണം വെളിപ്പെടുത്തി നടന് ഗിരീഷ് നമ്പ്യാര്‍ രംഗത്ത് വരികയും ചെയ്തു.
ഇപ്പോഴിതാ രക്ഷ സീരിയല്‍ ലൊക്കേഷനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഈ സന്തോഷം പങ്കുവെച്ച് ഗിരീഷ് തന്നെ എത്തുകയും ചെയ്തു. സാന്ത്വനത്തിന്റെ ലൊക്കേഷനില്‍ നിന്നുമെടുത്ത ഒരു സെല്‍ഫി ചിത്രമാണ് ഗിരീഷ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം വിവാഹത്തിന് പോവാത്തതിലുള്ള പരിഭവം പറച്ചിലിനെ കുറിച്ചും മറ്റുള്ള വിശേഷങ്ങളും നടി പറയുന്നു. വിശദമായി വായിക്കാം..
അവള് തിരിച്ച് വന്നു. കല്യാണത്തിന് ശേഷം അപ്പുവാകാന്‍ അവളെത്തി. ലൊക്കേഷനിലേക്ക് അവള് തിരിച്ചെത്തിയതില്‍ വളരെ സന്തോഷമുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. ഹപ്പു കോമ്പോ ഇനിയും തുടരും എന്നുമാണ് ഗിരീഷ് കുറിച്ചത്.
അതേസമയം ഞങ്ങളുടെ ഫോട്ടോയിലേക്ക് എത്തിനോക്കുന്നത് ക്യാമറമാന് ആണെന്നും താരം സൂചിപ്പിച്ചു.ഒപ്പം കല്യാണത്തിന് പോവാന്‍ പറ്റാത്തത് കൊണ്ട് സോപ്പ് അടിക്കുന്നതല്ല കേട്ടോയെന്നും ഗിരീഷ് തമാശരൂപേണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കുറിച്ചു’.
ഗിരീഷിന്റെ പോസ്റ്റിന് താഴെ സാന്ത്വനം കുടുംബത്തിന്റെ ആരാധകര്‍ കമന്റുകളുമായി എത്തിയിരിക്കുകയാണ്.
അപ്പു ഇല്ലാതെ എങ്ങനെയാണ് സാന്ത്വനം കുടുംബം പൂര്‍ണമാവുന്നത് എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്.
റിയല്‍ ലൈഫിലും അപ്പുവും ഹരിയും തമ്മിലുള്ള വഴക്ക് കാണാന്‍ രസമുണ്ടെന്നും ഇനിയും ഇതുപോലെ തുടരണമെന്നുമൊക്കെയാണ് കമന്റുകള്‍.
അപ്പുക്കിളി തിരിച്ചെത്തിയോ? വരുന്ന ആഴ്ചകളിലെങ്കിലും സാന്ത്വനം വീട്ടില്‍ പഴയ സന്തോഷവും കളി ചിരികളും തിരിച്ചെത്തട്ടെയെന്ന് ആഗ്രഹിക്കുന്നു. പൊട്ടത്തരം പറയുന്ന അപ്പുക്കിളി, അതിനെ കളിയാക്കുന്ന ഹരിയേട്ടന്. എല്ലാം ഒരുപാട് മിസ്സ് ചെയ്യുന്നു.
അതൊക്കെ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ആഴ്ചയിലെ സാന്ത്വനത്തിലെ ഹപ്പു പൊളിച്ചടുക്കി. ഹോ പറയാന്‍ വാക്കുകളില്ല, ശരിക്കും കണ്ണ് നിറഞ്ഞു പോയി. അപ്പുന്റെ ചങ്കുപൊട്ടുന്ന പോലുള്ള കരച്ചില്, ശരിക്കും നിങ്ങളൊക്കെ അഭിനയിക്കുമ്പന്നതായി തോന്നിയില്ല. അത്രയ്ക്ക് കിടു പെര്‍ഫോമന്‍സ് ആയിരുന്നു.
ഓരോരുത്തരും മത്സരിച്ചു അഭിനയിക്കുന്നു. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.. പ്രത്യേകിച്ചു ഡയറക്ടര്‍ സാറിന് എന്നുമാണ് ഒരു ആരാധിക കമന്റിട്ടിരിക്കുന്നത്. കേരളത്തില്‍ സൂപ്പര്‍ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന സീരിയലാണ് സാന്ത്വനം. ശിവാഞ്ജലിമാരിലൂടെശ്രദ്ധേയമയാ സീരിയൽ ഇപ്പോൾ അപ്പുവിലൂടെയും ഹരിയിലൂടെയുമാണ് മുന്നോട്ട് പോവുന്നത്. ഗിരീഷും രക്ഷയും ചേർന്നുള്ള കോംപോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇരുവരുടെയും കുഞ്ഞിനെ നഷ്ടപ്പെട്ടതും ഇതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളുമാണ് ഇപ്പോൾ സീരിയലിൻ്റെ ഇതിവൃത്തം.
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...