മലയാളികൾക്കിടയിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും സഹോദരിമാരുടേയും കഥ മലയാളക്കര ഏറ്റെടുത്തിരിക്കുകയാണ്. സാന്ത്വനം വീട് മലയാളികള്‍ക്ക് ഇന്ന് തങ്ങളുടെ തൊട്ടടുത്ത വീടുപോലെ സുപരിചിതവും പ്രിയപ്പെട്ടതുമാണ്. സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങളും എന്നന്നേക്കുമാണ് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്. കഥാപാത്രങ്ങളിലൂടെ അവരെ അവതരിപ്പിച്ച താരങ്ങളും മലയാളികളുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു.
സാന്ത്വനത്തിലൂടെ താരമായി മാറിയ നടനാണ് സജിന്‍. ശിവന് എന്ന ശിവേട്ടനായി മിന്നും പ്രകടനമാണ് സജിന്‍ കാഴ്ചപ്പെക്കുന്നത്. ശിവന്റേയും അഞ്ജലിയുടേയും പ്രണയം സാന്ത്വനം പരമ്പരയിലെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് സജിന്‍. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഷഫ്നയോട് കള്ളം പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയിട്ടുണ്ടോ ? ഉണ്ട്, ഇപ്പോഴല്ല കല്യാണം കഴിഞ്ഞ സമയത്തൊക്കെ. സിനിമയ്ക്കൊക്കെയാകും പോയിട്ടുള്ളത്. അല്ലാതെ വലിയ കള്ളമൊന്നും പറഞ്ഞിട്ടില്ല. സാന്ത്വനം സീരിയല്‍ എത്രനാള്‍ നല്ലത് പോലെ പോകുന്നുവോ അത്രയും പോകട്ടെ എന്നാഗ്രഹിച്ചിട്ടുണ്ടെന്നും സജിന്‍ പറയുന്നു. സെറ്റില്‍ വൈകി എത്താറില്ല. സമയത്ത് തന്നെ എത്താറുണ്ടെന്നും സജിന്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ആരാധികരമാരുടെ ശല്യം കൂടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് ശല്യമല്ലല്ലോ സ്നേഹമല്ലേയെന്നായിരുന്നു സജിന്റെ മറുപടി.
സാന്ത്വനം ഇത്രയും ഹിറ്റാകുമെന്ന് കരുതിയിരുന്നുവോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സജിന്‍ പറഞ്ഞത്. ഇത്രയും ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. നമ്മളൊക്കെ വിചാരിച്ചതിനും മുകളിലാണ്, അതുക്കും മേലെയാണ് പരമ്പരയുടെ വിജയമെന്നും സജിന്‍ പറയുന്നു. സാന്ത്വനത്തിന്റെ എല്ലാ എപ്പിസോഡുകളും കാണാറുണ്ടൈന്നും താരം പറയുന്നു. അതേസമയം അവസാനത്തെ കുറച്ച് എപ്പിസോഡുകള്‍ കാണാന്‍ സാധിച്ചിട്ടില്ലെന്നും താരം പറയുന്നുണ്ട്. ടിവിയില്‍ കാണാന്‍ പറ്റിയില്ലെങ്കില്‍ മൊബൈലിലാണ് കാണാറുള്ളതെന്നും താരം പറയുന്നു.
സീരിയലില്‍ വരുന്നതിന് മുമ്പ് ഷഫ്നയുടെ സീരിയില്‍ കാണുമായിരുന്നുവെന്നും താരം. കാണാന്‍ തോന്നുമ്പോള്‍ കാണുമായിരുന്നുവെന്നാണ് സജിന്‍ പറയുന്നത്. ചില രംഗങ്ങളൊക്കെ കാണുമ്പോള്‍ വീഡിയോ എടുത്ത് അയക്കാറുണ്ടായിരുന്നുവെന്നും താരം പറയുന്നു. തങ്ങള്‍ രണ്ടു പേരില്‍ ഷഫ്നയാണ് കുറച്ച് പൊസസീവ് എന്നാണ് സജിന്‍ പറയുന്നത്. സ്നേഹക്കൂടതല്‍ കൊണ്ടുള്ള പൊസസീവ് ആണെന്നും എന്നാല്‍ ഇന്ന ആളോട് സംസാരിക്കരുതെന്നൊന്നും പറയുന്ന തരത്തിലല്ലെന്നും സജിന്‍ പറയുന്നു. പാചകത്തോടുള്ള സ്നേഹവും താരം പങ്കുവെക്കുന്നുണ്ട്. നോണ്‍ വെജാണ് താന്‍ പാചകം ചെയ്യാറുള്ളതെന്നാണ് താരം പറയുന്നത്.
അതേസമയം സംഭവബഹുലമായി മാറിയിരിക്കുകയാണ് സാന്ത്വനം പരമ്പര. കുഞ്ഞിനെ നഷ്ടമായതോടെ ആടിയുലഞ്ഞിരിക്കുകയാണ് ഹരിയും അപ്പു. വിഷമം താങ്ങാനാകാതെ മദ്യത്തിന് അടിമയായി മാറിയ ഹരിയെ ശിവനും ശത്രുവും ചേര്‍ന്ന് വീട്ടിലെത്തിച്ചിരുന്നു. ഈ വിഷമഘട്ടത്തെ എങ്ങനെയാണ് സാന്ത്വനം വീട്ടിലുള്ളവര്‍ മറി കടക്കുക എന്നറിയാനായി കാത്തിരിക്കുകയാണ്. ആരാധകര്‍. ഇതിന് മുന്നോടിയായി വീട്ടില്‍ ഒരു പ്രശ്നം വെപ്പു നടക്കുന്നുണ്ട്. തുടര്‍ന്ന് ബാലന് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. സാന്ത്വനം വീട്ടില്‍ എല്ലാവരും ചിരിച്ചു കാണാനായി ആരാധകരും കാത്തിരിക്കുകയാണ്.
അതേസമയം ശിവനും അഞ്ജുവും തമ്മിലുള്ള പ്രണയവും പൂത്തുലയുകയാണ്. ഒരു ടൂറും സാന്ത്വനത്തില്‍ ഉടനെയുണ്ടാകുമെന്നാണ് ആരാധകര്‍ പറയുന്നത്. തുടക്കത്തില്‍ കീരിയും പാമ്പുമായിരുന്ന ശിവനും അഞ്ജുവും ഇപ്പോല്‍ കട്ട പ്രണയത്തിലാണ്. കട്ടിലിലും നിലത്തുമായി കിടന്നിരുന്നവര്‍ ഒരുമിച്ച് കിടക്കുന്നതും ആദ്യരാത്രിയ്ക്കുമൊക്കെ പരമ്പര സാക്ഷ്യം വഹിച്ചു. നിലവില്‍ മലയാളം സീരിയലിലെ ഏറ്റവും ഹിറ്റ് ജോഡിയാണ് ശിവനും അഞ്ജുവും. ശിവാഞ്ജലി എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന ജോഡിയുടെ രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...