കഥാപാത്രത്തിന് വേണ്ടി ജയേട്ടന് എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ കണ്ടിട്ടുണ്ട്; റിലീസ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷവും ജയേട്ടനെ വിളിച്ചപ്പോഴും ചേട്ടന് ചെറിയ വിക്കുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് ശിവദ
കഥാപാത്രത്തിന് വേണ്ടി ജയേട്ടന് എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ കണ്ടിട്ടുണ്ട്; റിലീസ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷവും ജയേട്ടനെ വിളിച്ചപ്പോഴും ചേട്ടന് ചെറിയ വിക്കുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് ശിവദ
കഥാപാത്രത്തിന് വേണ്ടി ജയേട്ടന് എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ കണ്ടിട്ടുണ്ട്; റിലീസ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷവും ജയേട്ടനെ വിളിച്ചപ്പോഴും ചേട്ടന് ചെറിയ വിക്കുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് ശിവദ
ജയസൂര്യയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘സുസുസുധി വാത്മീകം. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നടി ശിവദയായിരുന്നു നായിക. സുധീന്ദ്രന്‍ അവിട്ടത്തൂര്‍ എന്ന യഥാര്‍ത്ഥ വ്യക്തിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ചിത്രം നിര്‍മിച്ചത്. ഈ ചിത്രത്തിന് ജയസൂര്യയ്ക്ക് ദേശീയ അവാര്‍ഡും, കേരള സംസ്ഥാന പ്രത്യേക ജൂറി അവാര്‍ഡും ലഭിച്ചിരുന്നു.
ഇപ്പോഴിതാ ജയസൂര്യയുടെ സിനിമയോടുള്ള സമര്‍പ്പണത്തെ കുറിച്ച് പറയുകയാണ് ശിവദ. ‘സുസു സുധി വാത്മീകം എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി ജയേട്ടനൊപ്പം അഭിനയിച്ചത്. മേരി ആവാസ് സുനോ എന്ന പുതിയ ചിത്രത്തിലും ജയേട്ടനൊപ്പം വീണ്ടും അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
ജയേട്ടനും അദ്ദേഹത്തിന്റെ ഭാര്യ സരിത ചേച്ചിയും എനിക്ക് കുടുബാംഗങ്ങളെ പോലെയാണ്. നമ്മളെ അത്രയും അറിയുന്ന ഒരാളും, എപ്പോഴും നമ്മളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരാളാണ് അദ്ദേഹം. എന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി സപ്പോര്‍ട്ട് ചെയ്ത വ്യക്തിയാണ് ജയേട്ടന്. അതില്‍ എനിക്ക് ഭയങ്കര സന്തോഷമുണ്ട്.
മാത്രമല്ല, ഒരു നടന് എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ വളര്‍ച്ചയും പരിവര്‍ത്തനവും കണ്ട വ്യക്തി എന്ന നിലയില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ ഒരുപാട് ആരാധിക്കുന്ന വ്യക്തിയാണ് ജയേട്ടന്. ഓരോ പടത്തിനും വേണ്ടി അദ്ദേഹം എടുക്കുന്ന പരിശ്രമവും, ഓരോ കഥാപാത്രത്തിന് വേണ്ടിയുള്ള സമര്‍പ്പണവും എപ്പോഴും എനിക്ക് പ്രചോദനം തന്നിട്ടുള്ള കാര്യമാണ്,’ എന്നും ശിവദ പറഞ്ഞു.
സുസുസുധി വാത്മീകം സിനിമയിലെ സുധി എന്ന കഥാപാത്രത്തിന് വേണ്ടി ജയേട്ടന് എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. കാരണം, സിനിമയുടെ റിലീസ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷവും ജയേട്ടനെ വിളിച്ചപ്പോഴും ചേട്ടന് ചെറിയ വിക്കുണ്ടായിരുന്നു. പുള്ളി മനപൂര്‍വം ചെയ്യുന്നതാണെന്ന് എനിക്ക് തോന്നിയിരുന്നു. ഇതുപോലെ ഓരോ കഥാപാത്രത്തിനും അത്രയും ഡെഡിക്കേഷന് ജയേട്ടന് കാണിക്കുന്നുണ്ട്,’ ശിവദ കൂട്ടിച്ചേര്‍ത്തു.
‘മേരി ആവാസ് സുനോ’ ആണ് ശിവദ അഭിനയിക്കുന്ന പുതിയ ചിത്രം. പ്രജേഷ് സെന്‍ തന്നെയാണ് തിരക്കഥ. ബി. രാകേഷാണ് നിര്‍മാണം. നിക്കി ഗല്‍റാണി, ജോണി ആന്റണി, സുധീര്‍ കരമന, ദേവിക സഞ്ജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംഗീതം എം. ജയചന്ദ്രനാണ്. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ഈ സിനിമ മെയ് 13ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...