Connect with us

കാല്‍ നൂറ്റാണ്ടിലേറെയായി അടഞ്ഞു കിടന്ന ‘ചിത്തിരപ്പള്ളി’ വരയനായി തുറന്നു; പ്രതീക്ഷയോടെ പ്രേക്ഷകര്‍

Malayalam

കാല്‍ നൂറ്റാണ്ടിലേറെയായി അടഞ്ഞു കിടന്ന ‘ചിത്തിരപ്പള്ളി’ വരയനായി തുറന്നു; പ്രതീക്ഷയോടെ പ്രേക്ഷകര്‍

കാല്‍ നൂറ്റാണ്ടിലേറെയായി അടഞ്ഞു കിടന്ന ‘ചിത്തിരപ്പള്ളി’ വരയനായി തുറന്നു; പ്രതീക്ഷയോടെ പ്രേക്ഷകര്‍

മെയ് 20 ന് റിലീസാകുന്ന വരയന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇതുവരെ മലയാളികള്‍ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷപ്പകര്‍ച്ചയിലാണ് നടന്‍ സിജു വില്‍സണ്‍ എത്തുന്നത്. നര്‍മ്മത്തിനും, ആക്ഷനും, സൗണ്ട് ഇഫക്ടിനും, ഗാനങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ചിത്രം തികഞ്ഞ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് വിവരം.

ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ആയിരുന്ന കുട്ടനാട്ടിലെ രണ്ടാം ബ്ലോക്കില്‍ ചിത്തിരക്കായലിനോടു ചേര്‍ന്നുള്ളൊരു തുരുത്തിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളിയും മുമ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മുരിക്കന്‍പ്പള്ളി, ബെത്‌ലഹേം ചര്‍ച്ച്, അഥവാ ചിത്തിരപ്പള്ളി എന്നെല്ലാം അറിയപെടുന്ന ഈ ക്രിസ്തീയ ദേവാലയം കാല്‍ നൂറ്റാണ്ടിലേറെയായി അടഞ്ഞു കിടക്കുകയായിരുന്നു. വര്‍ഷങ്ങളായി കുര്‍ബാനയൊന്നുമില്ലാതെ അടഞ്ഞു കിടന്ന ഈ ചരിത്ര ദേവാലയം ഒടുവില്‍ വരയനു വേണ്ടിയാണ് തുറന്നത്.

1955-ല്‍ കായല്‍ രാജാവായ മുരിക്കന്‍മൂട്ടില്‍ ജോസഫ് മുരിക്കനെന്ന ഔതച്ചന്‍ കായല്‍ നികത്തി കൃഷി ഭൂമിയാക്കുന്ന കാലത്ത് അവിടെയുള്ള ജോലിക്കാര്‍ക്കും കുടുംബങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കര്‍മ്മങ്ങള്‍ക്കും വേണ്ടി നിര്‍മ്മിച്ച ദേവാലയമാണ് ചിത്തിരപ്പള്ളി എന്നാണ് ചരിത്രം പറയുന്നത്.

ആലപ്പുഴയില്‍ നിന്നും ഒരു മണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്താല്‍ മാത്രം എത്തിപ്പെടാവുന്ന ഒരിടമാണ് ഈ ലോക്കേഷന്‍. കഥാകൃത്തിന്റെ ഭാവനയില്‍ കണ്ട കലിപ്പക്കരയെന്ന ഗ്രാമവും, കായലും അവിടുത്തെ പള്ളിയും എല്ലാം ഒത്തിണങ്ങിയ ഒരു ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞത് ഏറെ നാളത്തെ അന്വേഷണത്തിനു ശേഷമാണെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി മുമ്പ് പറഞ്ഞിരുന്നത്.

ആക്ഷന് വളരെയധികം പ്രധാന്യം നിറഞ്ഞ ഈ ചിത്രത്തിലെ മൂന്ന് ശക്തമായ ആക്ഷന്‍ സീക്വന്‍സുകള്‍ പകലും രാത്രിയുമായി ഫാന്റം ക്യാമറയടക്കം 3 ക്യാമറകള്‍ ഉപയോഗിച്ച് ഒരാഴ്ച കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കായലിനു ചേര്‍ന്ന് കിടക്കുന്ന ആള്‍വാസമില്ലാത്ത ഒറ്റപ്പെട്ട ഈ തുരുത്തിലേക്ക് ഫോര്‍ട്ടി ഫീറ്റ് ക്രെയ്നും ചിത്രീകരണത്തിനാവിശ്യമായ മറ്റു വാഹനങ്ങളും സാധനങ്ങളും ചങ്ങാടത്തില്‍ കയറ്റി എത്തിക്കുന്നത് വളരെ ക്ലേശകരമായിരുന്നെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത ‘വരയന്‍’ യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഫാദര്‍ എബി കപ്പൂച്ചിനെയാണ് സിജു വില്‍സണ്‍ അവതരിപ്പിച്ചിരിക്കുന്നത്. പുരോഹിതന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഫാദര്‍ ഡാനി കപ്പൂച്ചിനാണ്. ഇത് ”പുരോഹിതന്റെ സുവിശേഷവുമല്ല” എന്ന് തിരക്കഥാകൃത്ത് തുറന്നുപറഞ്ഞിട്ടുണ്ട്. സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രനാണ് നിര്‍മ്മിച്ച ചിത്രം ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്‌ലൈനിലാണ് പുറത്തിറങ്ങുന്നത്.

ഛായാഗ്രഹണം രജീഷ് രാമന്‍. എഡിറ്റിംങ് ജോണ്‍കുട്ടി. സംഗീതം പ്രകാശ് അലക്സ്. ഗാനരചന ബി.കെ. ഹരിനാരായണന്‍. സൗണ്ട് ഡിസൈന്‍ വിഘ്നേഷ്, കിഷന്‍ & രജീഷ്. സൗണ്ട് മിക്സ് വിപിന്‍ നായര്‍. പ്രോജക്റ്റ് ഡിസൈന്‍ ജോജി ജോസഫ്. ആര്‍ട്ട് നാഥന്‍ മണ്ണൂര്‍. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് സിനൂപ് ആര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ കുമാര്‍. സംഘട്ടനം ആല്‍വിന്‍ അലക്സ്. കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്. ചാനല്‍ പ്രമോഷന്‍ മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം.ആര്‍ പ്രൊഫഷണല്‍. പി.ആര്‍.ഒ- ദിനേശ് എ.സ്.

More in Malayalam

Trending

Recent

To Top