അച്ഛന് നിന്ന് ലിപ് ലോക് ചെയ്യാന്‍ പറഞ്ഞാല്‍ ഞാനെങ്ങനാ ചെയ്യുന്നത് എന്നാണ് വിജയ് പറഞ്ഞത്, പിന്നീട് ഞാന്‍ ഒരു കിലോമീറ്ററോളം നടന്നു പോയി; ആ ചിത്രത്തിലെ ലിപ്ലോക് രംഗം ചിത്രീകരിച്ചതിനെ കുറിച്ച് എസ്.എ ചന്ദ്രശേഖര്‍

നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ദളപതിയായി തിളങ്ങി നില്‍ക്കുകയാണ് താരം. വിജയും പിതാവ് എസ്.എ ചന്ദ്രശേഖറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുണ്ട്. ചന്ദ്രശേഖറിന്റെ സിനിമയില്‍ ബാലതാരമായാണ് വിജയ് അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് മകനെ നായകനാക്കിയും ചന്ദ്രശേഖര്‍ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നു. ഇപ്പോഴിതാ മകനെ നായകനാക്കി താന്‍ ചെയ്ത സെന്തൂരപാണ്ഡി എന്ന ചിത്രത്തിനിടക്കുണ്ടായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് ചന്ദ്രശേഖര്‍. സെന്തൂരപാണ്ഡി എന്ന ചിത്രത്തില്‍ ഒരു ലിപ് കിസ് സീനുണ്ടായിരുന്നു.
അത് എടുക്കുമ്പോഴൊന്നും തീരെ ശരിയായിരുന്നില്ല. യാന്ത്രികമായി ചെയ്യുന്നത് പോലെ തോന്നി. എന്താടാ ഈ ചെയ്യുന്നത്, എത്ര പ്രാവിശ്യം പറഞ്ഞ് തരണമെന്ന് ഞാന്‍ പറഞ്ഞു. ഉടനെ വിജയ് രംഗനാഥന് എന്ന എന്റെ അസിസ്റ്റന്റ് ഡയറക്ടറിനെ വിളിച്ചു. അച്ഛന് നിന്ന് ലിപ്ലോക്ക് ചെയ്യാന്‍ പറഞ്ഞാല്‍ ഞാനെങ്ങനാ ചെയ്യുന്നത് എന്ന് ചോദിച്ചു.
രംഗനാഥന് വന്ന് എന്നോട് പറഞ്ഞപ്പോഴാണ് ഇതിനെ പറ്റി ഞാനും ആലോചിക്കുന്നത്. രംഗനാഥനോട് ആ ഷോട്ട് എടുക്കാന്‍ പറഞ്ഞിട്ട് ഞാന്‍ ഒരു കിലോമീറ്ററോളം നടന്നു പോയി. ഞാന്‍ പോയതിന് ശേഷമാണ് ഈ രംഗം എടുത്തത്,’ ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....