Connect with us

ഇവര്‍ പഠിച്ച കള്ളന്‍മാരാണ്… കോടതി അവരുടെ കൈയിലാണ്! അവര്‍ വിചാരിച്ച സ്ഥലത്താണ് കോടതി നില്‍ക്കുന്നതെന്ന ആത്മവിശ്വാസത്തില്‍ ജീവിക്കുന്നു..എല്ലാത്തിന്റെയും തുടക്കകാരി, കാവ്യ അറിയാതെ ഒന്നും നടക്കില്ല; ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ

News

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. കാവ്യ അറിയാതെ ഒന്നും നടക്കില്ലെന്നും അതുകൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ കേസില്‍ വഴിതിരിവാകുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍

”നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശക്തമായ രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ട്. കാവ്യാമാധവനെ ചോദ്യം ചെയ്യുന്നത് കേസിന് ഗുണകരമാണ്. കാരണം അവര്‍ അറിയാതെ ഇതൊന്നും നടക്കില്ലെന്നത് നമുക്കെല്ലാം വ്യക്തമായിട്ട് അറിയാം. എല്ലാത്തിന്റെയും തുടക്കകാരിയെന്നത് കാവ്യ മാധവനാണ്. കാവ്യയില്‍ നിന്നാണ് സംഭവത്തിന്റെ തുടക്കം തന്നെ. കാവ്യവുമായിട്ടുള്ള ദിലീപിന്റെ ബന്ധവും, പിന്നെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള പറച്ചിലും, കാവ്യയുടെ പലരീതിയിലുള്ള ഫോണ്‍കോളുകളും, എല്ലാം ഇതിന്റെ ഭാഗമാണ്.”

”പെണ്‍കുട്ടി നടുറോഡില്‍ അപമാനിക്കപ്പെട്ടതിന്റെ തുടക്കമാണ് ഇതിന്റെ എല്ലാം തന്നെ. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. കേസില്‍ വഴിതിരിവാകും. പക്ഷെ ഇവര്‍ പഠിച്ച കള്ളന്‍മാരാണ്. എല്ലാ അടവുകളും പയറ്റി കൊണ്ടിരിക്കുന്ന ആള്‍ക്കാരാണെന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കോടതി അവരുടെ കൈയിലാണ്. അവര്‍ വിചാരിച്ച സ്ഥലത്താണ് കോടതി നില്‍ക്കുന്നതെന്ന ആത്മവിശ്വാസത്തില്‍ ജീവിക്കുന്നവരാണ് അവര്‍.”

”ചോദ്യം ചെയ്യല്‍ നീട്ടി കൊണ്ട് പോയ കാലയളവില്‍ കാവ്യയ്ക്ക് നല്ലൊരു ട്യൂഷന്‍ ലഭിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. നന്നായി പഠിപ്പിച്ച് വിട്ടിട്ടുണ്ട്. അഭിഭാഷകന്‍ അവരുടെ എത്തിക്‌സ് മറന്ന് കൊണ്ടാണ് കേസ് നടത്തി കൊണ്ടിരിക്കുന്നത്. പ്രതിഭാഗത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകര്‍ക്ക് അല്‍പ്പം മനസാക്ഷിയുണ്ടാകും. എന്നാല്‍ ഇവിടെ പ്രതികള്‍ ചെയ്ത എല്ലാ വൃത്തികേടുകളും അറിഞ്ഞ് കൊണ്ട് തന്നെ, തെളിവുകള്‍ എല്ലാം അഭിഭാഷകര്‍ നശിപ്പിച്ച് കൊണ്ടിരിക്കുന്നത്.”

”കാവ്യമാധവന്‍ സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്. വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണ് അവരുടേത്. ജീവിതത്തില്‍ ഒരു കാര്യം ആഗ്രഹിച്ചു. അത് നേടാന്‍ വേണ്ടി അങ്ങേയറ്റം പോയി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്ത് അത് നേടി. ഇതാണ് കാവ്യയുടെ സ്മാര്‍ട്ട്. ഒരു പെണ്ണ് തന്നെ ഒരു പെണ്ണിനെ നടുറോഡിലിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടുനില്‍ക്കുമോ. ഒരിക്കലും അങ്ങനെ ചെയ്യരുത്. ഇതിന് ധൈര്യമെന്നത് എന്റെ നേട്ടമാണ് ഏറ്റവും വലുത് എന്നതാണ്. എന്റെ നേട്ടത്തിന് വേണ്ടി ഞാന്‍ അങ്ങേയറ്റം വരെ പോകുമെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. ലക്ഷ്യത്തില്‍ എത്തണം. ആഗ്രഹിച്ചത് നേടണം. കാവ്യയ്ക്ക് അറിയാത്തതായി ഒന്നുമില്ല.”

More in News

Trending

Recent

To Top