Connect with us

ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു…പൊലീസിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് മുഴുവന്‍ പത്മസരോവരത്തിലേക്ക് മാറ്റിയോ? കാവ്യ കേസിലെ പ്രതി? പോലീസിന്റെ പൊറാട്ട് നാടകം പൊളിയുന്നു

News

ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു…പൊലീസിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് മുഴുവന്‍ പത്മസരോവരത്തിലേക്ക് മാറ്റിയോ? കാവ്യ കേസിലെ പ്രതി? പോലീസിന്റെ പൊറാട്ട് നാടകം പൊളിയുന്നു

ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു…പൊലീസിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് മുഴുവന്‍ പത്മസരോവരത്തിലേക്ക് മാറ്റിയോ? കാവ്യ കേസിലെ പ്രതി? പോലീസിന്റെ പൊറാട്ട് നാടകം പൊളിയുന്നു

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ടെന്നാണ് വിവരം.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് പൊലീസിന്റെ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി ചാനല്‍ ചര്‍ച്ചയിലാണ് ബൈജു കൊട്ടാരക്കര ഇക്കാര്യം വ്യക്തമാക്കുന്നത്. ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക് ‘ ഈ ചോദ്യം ചെയ്യല്‍ പൊലീസിന്റെ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു,

കാരണം, ചര്‍ച്ചയില്‍ പങ്കെടുത്ത അഭിഭാഷക പറഞ്ഞു, സ്ത്രീകള്‍ക്ക് പ്രിവിലേജുണ്ട്, സെക്ഷന്‍ 160 പ്രകാരം വൈകുന്നേരം ആറ് മണി വരെ ചോദ്യം ചെയ്യാനാകൂ എന്ന്. ഫൂലന്‍ ദേവിയാണെങ്കിലും പൊലീസ് ഇങ്ങനെയാണോ ചോദ്യം ചെയ്യുന്നത്. ഫൂലന്‍ ദേവി ഒരു കൊള്ളക്കാരിയാണ്. അവര്‍ ഒരു കുറ്റം ചെയ്തു, അവരെയും പൊലീസ് ഇങ്ങനെയാണോ ചോദ്യം ചെയ്യുന്നതെന്ന് ബൈജു കൊട്ടാരക്കര ചോദിച്ചു.

ഇതൊക്കെ കാണുമ്പോഴാണ് മനുഷ്യന്‍ സത്യത്തില്‍ പ്രതികരിച്ച് പോകുന്നത്. ഈ കാവ്യാ മാധവനെയും അമ്മയുമൊക്കെ ചോദ്യം ചെയ്യണം എന്ന് വന്നപ്പോഴാണ് എ ഡി ജി പി ശ്രീജിത്തിനെ പോലും ഇവിടെ നിന്ന് മാറ്റിയത്. ഇതൊക്കെ ജനം കണ്ടുകൊണ്ടിരിക്കുകയാണ്. എ ഡി ജി പി ശ്രീജിത്ത് കാവ്യാ മാധവനെ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്ത് ചോദ്യം ചെയ്യണമെന്ന് പറഞ്ഞ ഉദ്യോഗസ്ഥനാണ്.

ആ പറഞ്ഞതിന്റെ ഉദ്ദേശ്യം എന്താണ്. ഏതാണ്ട് 24 ഓളം ഓഡിയോ ക്ലിപ്പുകള്‍ ഇവര്‍ക്ക് ക്ലാരിഫൈ ചെയ്യേണ്ടതുണ്ട്. അതായത് ബാലചന്ദ്രകുമാര്‍ കൊടുത്ത ഓഡിയോ ക്ലിപ്പുകള്‍, ദിലീപിന്റെ ഫോണില്‍ നിന്നും കിട്ടിയ ഓഡിയോ ക്ലിപ്പുകള്‍, മഞ്ജു വാര്യരുടെ ചില മൊഴികള്‍, ഇതെല്ലാം സ്‌ക്രീനില്‍ ഇട്ട് കാണിച്ചുകൊടുക്കണം, ഇതെല്ലാം കേള്‍പ്പിക്കണം. ഇതിനുള്ള എല്ലാ സൗകര്യവും പത്മസരോവരത്തിലുണ്ടോ എന്ന് ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

ഇനി പൊലീസിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് മുഴുവന്‍ പത്മസരോവരത്തിലേക്ക് മാറ്റിയോ എന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. ഇങ്ങനെ ഒരു കേസില്‍ സ്വകാര്യ സ്ഥലത്ത് പോയി ചോദ്യം ചെയ്യുന്നത് ശരിയാണോ, പൊലീസാ സാക്ഷിയായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് കൊണ്ടാണല്ലോ ഇങ്ങനെയായത്. ഇനി ചോദ്യം ചെയ്യല്‍ കഴിയുമ്പോള്‍ കാവ്യ മാധവന്‍ കേസില്‍ പ്രതിയായാലോ.

30ാം തീയതിക്ക് മുമ്പ് ഒരു പാതിവെന്ത റിപ്പോര്‍ട്ട് കൊടുക്കണം, അതിനുള്ള ശ്രമമാണ് ഇപ്പോള്‍ ഉന്നതരില്‍ നിന്നും വരുന്നത്. താഴെ നിന്നല്ല, ബൈജു പൗലോസോ, മോഹനചന്ദ്രന്‍ സാറോ ഒന്നും ചെയ്യുമെന്ന ഞാന്‍ പറയുന്നത്. ഹൈക്കോടതി ഇപ്പോള്‍ ചോദിക്കുന്നു. ആരാണ് കേസ് അന്വേഷണം നടത്തുന്നത്. ഇതിന് ഡി ജി പിക്ക് മറുപടിയില്ലായിരുന്നു.

കേസില്‍ എങ്ങനെയെങ്കിലും ചോദ്യം ചെയ്‌തെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണോ എന്നും 100 ശതമാനം സംശയിക്കുന്നു. അന്വേഷണ സംഘത്തെ ഒരിക്കലും കുറ്റം പറഞ്ഞതല്ല, ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വളരെ വ്യക്തമായി ഈ കേസ് അന്വേഷിക്കുന്നുണ്ട്. ആ അന്വേഷണത്തിന് ഒരു കുഴപ്പവുമില്ല.

പക്ഷേ, അവര്‍ മേലുദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കണം, ഇല്ലെങ്കില്‍ തലയില്‍ തൊപ്പി പോകും, ഇല്ലെങ്കില്‍ സ്ഥലം മാറ്റമാണ്. ഇത് ഏതെങ്കിലുമൊക്കെ നടന്നിരിക്കും. അതുകൊണ്ട് അവര്‍ മേലുദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നു. ഇപ്പോള്‍ പുതുതായി വന്ന എഡി ജി പി രണ്ട് മാസം കൂടിയേ ഉള്ളൂ എന്നാണ് പറയുന്നത്.

രണ്ട് മാസം കൊണ്ട് പെന്‍ഷനാകുന്ന ഉദ്യോഗസ്ഥനെ ഈ സ്ഥാനത്ത് കൊണ്ടിരുത്തിയത് കേസ് അട്ടിമറിക്കാനാണെന്ന് ആരെങ്കിലും സംശയിത്താല്‍ കുറ്റം പറയാനാകുമോ. ഈ കേസ് അട്ടിമറിക്കപ്പെടുമെന്ന് സംശയിക്കപ്പെടും. അല്ലെങ്കിലും ഇങ്ങനെയുള്ള ആളുകളെ അവരോധിക്കില്ല- ബൈജു കൊട്ടാരക്കര പറയുന്നു.

More in News

Trending