
Malayalam
ശ്രീനിവാസന്റെ ഡയലോഗ് വായിച്ചപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞ് പോയി; ഇമോഷണല്‍ ഡയലോഗുകളെ കുറിച്ച് പറഞ്ഞ് സത്യന് അന്തിക്കാട്
ശ്രീനിവാസന്റെ ഡയലോഗ് വായിച്ചപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞ് പോയി; ഇമോഷണല്‍ ഡയലോഗുകളെ കുറിച്ച് പറഞ്ഞ് സത്യന് അന്തിക്കാട്

നിരവധി മനോഹര കുടുംബ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സത്യന് അന്തിക്കാട്. ഇപ്പോഴിതാ സന്മനസ്സുള്ളവര്ക്ക് സമാധാനം എന്ന സിനിമയിലെ ഇമോഷണല്‍ ഡയലോഗുകളെ കുറിച്ച് പറയുകയാണ് അദ്ദേഹം. ജപ്തി ചെയ്യുന്ന സീനിലെ ശ്രീനിവാസന്റെ ഡയലോഗ് വായിച്ചപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞ് പോയെന്നാണ് സത്യന് അന്തിക്കാട് പറയുന്നത്.
‘ശ്രീനിവാസനും ഞാനും ആ സിനിമയ്ക്കായി വര്‍ക്ക് ചെയ്യുന്ന സമയത്ത് പലപ്പോഴും തിരക്കഥ മാത്രമാണ് ഉണ്ടാകാറുള്ളത്. ഡയലോഗുകള്‍ എഴുതിയിട്ടുണ്ടാവില്ല. ഞങ്ങള്‍ രണ്ട് പേരും ചര്‍ച്ച ചെയ്ത് സ്ക്രിപ്റ്റ് എഴുതിയ പോലെ തന്നെ മനസില്‍ അതിന്റെ ബിംബങ്ങളും ഉണ്ടാകും. മോഹന്‍ലാല്‍ കടന്ന് വരുമ്പോള്‍ വീട് ജപ്തി ചെയ്യുന്നത് കാണുന്നു.
അവിടെ ജപ്തി ചെയ്യുന്ന വ്യക്തിയായി ഇന്നസെന്റുണ്ട്, അമ്മയുമുണ്ട്. അത് വലിയ ഒരു സീക്വന്‍സാണ്. അന്ന് വൈകുന്നേരം ശ്രീനിക്ക് ഷൂട്ടില്ല. സീന്‍ എഴുതിയില്ലേ എന്ന് ചോദിച്ചപ്പോള്‍, സീനായിട്ട് എഴുതിയില്ല എന്ന് ശ്രീനി പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. കാരണം, നാളെ കാലത്ത് ഷൂട്ടിംഗ് പ്ലാന്‍ ചെയ്ത് കഴിഞ്ഞു.
സീനിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ജപ്തി ചെയ്ത് കൊണ്ടുപോകുന്ന സാധനങ്ങളുമെല്ലാം ലൊക്കേഷനില്‍ എത്തും. കാലത്ത് ഏഴ് മണിക്ക് മോഹന്‍ലാലിനോടും ഇന്നസെന്റിനോടുമൊക്കെ വരാന്‍ പറഞ്ഞ് കഴിഞ്ഞു. അപ്പോഴാണ് സീന്‍ എഴുതിയില്ല എന്ന് ശ്രീനി പറയുന്നത്. എന്ത് കൊണ്ട് എഴുതിയില്ല എന്ന് ചോദിച്ചപ്പോള്‍, എഴുതാന്‍ പറ്റിയില്ല എന്നായിരുന്നു ശ്രീനിയുടെ മറുപടി.
ഇതിന്റെ സീന്‍ എഴുതാന്‍ പോയപ്പോള്‍ എന്റെ അമ്മയെയും വീടിനെയും ഓര്മ വന്നു. അച്ഛന് ഒരു ബസ് വാങ്ങിച്ച് പൊളിഞ്ഞ് വീട് ജപ്തി ചെയ്യുന്ന സമയത്ത് എന്റെ അമ്മ എന്നോട് പറഞ്ഞ ഒരു വാചകമാണ് ഞാന്‍ എഴുതി വെച്ചത്, എന്ന് ശ്രീനി എന്നോട് പറഞ്ഞു. അത് വായിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞ് പോയി എന്നും സത്യന് അന്തിക്കാട് ഓര്‍ത്തെടുത്തു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...