‘ഫാമിലി’; ദുൽഖറിനും അമാലിനും ഫഹദിനുമൊപ്പമുള്ള ചിത്രവുമായി നസ്രിയ

ദുൽഖറിനും ഭാര്യ അമാലിനും ഫഹദിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി നസ്രിയ. ‘ഫാമിലി’ എന്നാണ് ചിത്രത്തിന് നസ്രിയ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
ദുൽഖറിന്റെ മകൾ മറിയത്തിന്റെ അഞ്ചാം ജന്മദിനമായിരുന്നു ഇന്നലെ. മറിയത്തിന്റെ പിറന്നാളാഘോഷത്തോട് അനുബന്ധിച്ചാണ് ഈ സുഹൃത്തുക്കൾ ഒത്തുചേർന്നത്.
നസ്രിയയും ദുൽഖറിന്റെ ഭാര്യ അമാലും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട്. അമ്മുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിങ്ങിന് പോകാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്. ആർക്കിടെക്റ്റാണ് അമാൽ. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.
അമാൽ ആയി മാത്രമല്ല, ദുൽഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ദുൽഖർ വാത്സല്യത്തോടെ കുഞ്ഞി എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്.
മറിയത്തിന് പിറന്നാള്‍ സ്നേഹമറിയിച്ചുകൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രവും ആരാധകരുടെ മനം കവര്‍ന്നിരുന്നു. “എന്റെ മാലഖയ്ക്കിന്ന് അഞ്ച് വയസ്”, എന്ന കുറിപ്പോടെയാണ് മറിയത്തിനൊപ്പമുള്ള ചിത്രം മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
നേരത്തെ ദുല്‍ഖറും ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പോടെ മറിയത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു
“എന്റെ കുഞ്ഞു പാവയ്ക്കിന്ന് അഞ്ചാം ജന്മദിനം! വർഷം മുഴുവനും നീ കാത്തിരിക്കുന്ന ആ ദിവസം ഇതാ വന്നിരിക്കുന്നു, ഏറ്റവും സന്തോഷകരമായ ജന്മദിനമായിരിക്കട്ടെ രാജകുമാരീ. നക്ഷത്രകൂട്ടം, നിലാവ്, മഴവില്ലുകൾ, മിന്നാമിനുങ്ങുകളുടെ തിളക്കം, പിക്സി മിസ്ചീഫ്, പൂമ്പാറ്റ ചിറകുകൾ എന്നിവയാൽ നീ നമ്മുടെ വീടിനെ ഒരു സാങ്കൽപ്പികലോകമാക്കുന്നു. ഞങ്ങൾ എല്ലാവരും കടൽക്കൊള്ളക്കാരും ലോസ്റ്റ് ബോയ്സും നീയാകുന്ന ടിങ്കർബെല്ലിന്റെ വെൻഡി ഡാർലിംഗുമാവുന്നു. ഞങ്ങളെല്ലാവരും നിനക്കൊപ്പം സ്നോമാനെ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു, അതുകൊണ്ട് ഞങ്ങളാരും ബ്രൂണോയെക്കുറിച്ച് സംസാരിക്കില്ല! നിന്നോടൊത്തുള്ള എല്ലാ ദിവസവും അത്ഭുതകരമാണ്. നിന്നോടൊപ്പം ഇതൊരു പുതിയ ലോകമാണ്,” ദുല്‍ഖര്‍ കുറിച്ചു.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...