Connect with us

“എന്റെ മാലാഖക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു”;കൊച്ചുമകൾക്കുള്ള മമ്മൂക്കയുടെ പിറന്നാള്‍ സമ്മാനം കണ്ടോ? ; വൈറലായി മറിയത്തിനൊപ്പമുള്ള ചിത്രം!

Malayalam

“എന്റെ മാലാഖക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു”;കൊച്ചുമകൾക്കുള്ള മമ്മൂക്കയുടെ പിറന്നാള്‍ സമ്മാനം കണ്ടോ? ; വൈറലായി മറിയത്തിനൊപ്പമുള്ള ചിത്രം!

“എന്റെ മാലാഖക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു”;കൊച്ചുമകൾക്കുള്ള മമ്മൂക്കയുടെ പിറന്നാള്‍ സമ്മാനം കണ്ടോ? ; വൈറലായി മറിയത്തിനൊപ്പമുള്ള ചിത്രം!

മലയാള സിനിമയുടെ തന്നെ കൊച്ചുമകളാണ് മമ്മൂട്ടിയുടെ മറിയം. കൊച്ചുമകള്‍ മറിയത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി എത്തിയത് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ്. മാലാഖയെന്നാണ് മമ്മൂട്ടി മറിയത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കൊച്ചുമകളോടൊപ്പമുള്ള ചിത്രവും മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

‘എന്റെ മാലാഖക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു,’ എന്ന ക്യാപ്ഷനോടെയാണ് മറിയത്തിനൊപ്പമുള്ള ചിത്രം മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മിനിട്ടുകള്‍ക്കകം ആയിരക്കണക്കിനാളുകളാണ് ചിത്രത്തിന് ലൈക്ക് ചെയ്തിട്ടുള്ളത്. വിവിധ മൂവി ഗ്രൂപ്പുകളിലും ചിത്രം വൈറലാണ്. കഴിഞ്ഞ വര്‍ഷവും മമ്മൂട്ടി മറിയത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് പങ്കുവെച്ച ചിത്രം വൈറലായിരുന്നു.

നേരത്തെ മകളുടെ പിറന്നാളിന് മനോഹരമായ കുറിപ്പുമായി ദുല്‍ഖറും രംഗത്തെത്തിയിരുന്നു. മറിയം അഞ്ചാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. മകളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും പരാമര്‍ശിച്ചാണ് ദുല്‍ഖര്‍ ജന്മദിന ആശംസകള്‍ നേര്‍ന്നിരുന്നത്.

‘എന്റെ പാവക്കുഞ്ഞിന്റെ ജന്മദിനം. നീ വര്‍ഷം മുഴുവന്‍ കാത്തിരിക്കുന്ന നിന്റെ ദിവസം വന്നു, സന്തോഷകരമായ ജന്മദിനം നേരുന്നു ഞങ്ങളുടെ രാജകുമാരിക്ക്. നക്ഷത്രങ്ങള്‍, നിലാവ്, മഴവില്ല്, മിന്നാമിനുങ്ങുകളുടെ പ്രകാശം, സാങ്കല്‍പ്പിക ചിറകുകള്‍.. എല്ലാം ചേര്‍ന്ന് വീടിനെ ഒരു ‘നെവര്‍ലാന്‍ഡ്’ (സാങ്കല്‍പിക ദ്വീപ്)ആക്കി നീ മാറ്റുന്നു. ഞങ്ങളെല്ലാവരും ‘കടല്‍ക്കൊള്ളക്കാരും’ ‘ലോസ്റ്റ് ബോയ്‌സു’മാകുന്നു. നിന്നോടൊപ്പമുള്ള എല്ലാ ദിവസവും അത്ഭുതകരമാണ്,’ എന്നാണ് ദുല്‍ഖര്‍ എഴുതിയത്.

മറിയത്തിന് മനോഹരമായ ജന്മദിന ആശംസകളുമായി നസ്രിയയും കുറിപ്പ് പങ്കുവെച്ചിരുന്നു. മറിയം അമീറയുടെ കുട്ടിക്കാല ഫോട്ടോ ഷെയര്‍ ചെയ്താണ് നസ്രിയയുടെ ആശംസ. മാതാപിതാക്കളുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എങ്ങോട്ട് ഓടി വരണമെന്ന് അറിയാലോ എന്ന രസകരമായ വാചകത്തോടെയാണ് നസ്രിയയുടെ കുറിപ്പ്.

about mammootty

Continue Reading
You may also like...

More in Malayalam

Trending

Recent

To Top