Connect with us

ജയറാമിന്റെ രണ്ടു കാലും തല്ലിയൊടിക്കാന്‍ കാവ്യയുടെ അമ്മ ക്വട്ടേഷന്‍ കൊടുത്തെന്ന് ബൈജു കൊട്ടാരക്കര; ശ്യാമള മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍

Malayalam

ജയറാമിന്റെ രണ്ടു കാലും തല്ലിയൊടിക്കാന്‍ കാവ്യയുടെ അമ്മ ക്വട്ടേഷന്‍ കൊടുത്തെന്ന് ബൈജു കൊട്ടാരക്കര; ശ്യാമള മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍

ജയറാമിന്റെ രണ്ടു കാലും തല്ലിയൊടിക്കാന്‍ കാവ്യയുടെ അമ്മ ക്വട്ടേഷന്‍ കൊടുത്തെന്ന് ബൈജു കൊട്ടാരക്കര; ശ്യാമള മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ ഒരു മാഡത്തിന്റെ പേര് കേട്ടു വരുന്നുണ്ടായിരുന്നു. അത് കാവ്യ മാധവനാണ് എന്ന് പറയപ്പെടുന്നുണ്ട് എങ്കിലും വ്യക്തത വന്നിട്ടില്ല. ഒരു ഘട്ടത്തില്‍ ഇത് കാവ്യയുടെ അമ്മ ശ്യാമളയാണെന്ന് വരെ സംസാരം വന്നിരുന്നു. ഇപ്പോഴിതാ കാവ്യയുടെ അമ്മയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍.

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ടാണ് ശ്യാമള മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ഇതിനു മുമ്പ് സംവിധായകന്‍ ബൈജു കൊട്ടാരക്കര ശ്യാമളയ്‌ക്കെതിരെ ഗുരുതര ആരാേപണം ഉന്നയിച്ചുകൊണ്ടു രംഗത്തെത്തിയിരുന്നു. ജയറാം ആസിഫ് അലി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തില്‍ നിന്നും ഒഴിവാക്കി. ഇതില്‍ പ്രതിക്ഷേധിച്ച് കാവ്യ മാധവന്റെ അമ്മ ജയറാമിന്റെ രണ്ടു കാലും തല്ലിയൊടിക്കുമെന്നും ക്വട്ടേഷന്‍ നല്‍കുമെന്ന് പറഞ്ഞതായുമാണ് ബൈജു കൊട്ടാരക്കര പറയുന്നത്.

ബൈജു കൊട്ടാരക്കരയുടെ ഈ വാക്കുകള്‍ ക്രൈംബ്രാഞ്ച് ഗൗരവകരമായാണ് കാണുന്നത്. കാവ്യയുടെ ലക്ഷ്യയുമായി ശ്യാമള മാധവന്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് ചില വിവരം. കാവ്യയുടെ ഉടമസ്ഥതയിലാണ് സ്ഥാപനമെങ്കിലും അത് നിയന്ത്രിച്ചിരുന്നത് ശ്യാമളയായിരുന്നു. നടി ആക്രമിച്ച ദൃശ്യങ്ങള്‍ പള്‍സര്‍ സുനി എത്തിച്ചത് ലക്ഷ്യയില്‍ ആയിരുന്നു. ലക്ഷ്യയിലെ ജീവനക്കാരനായിരുന്ന സാഗര്‍ വിന്‍സെന്റിനെ ആയിരുന്നു ഇത് ഏല്‍പ്പിച്ചിരുന്നത്. പിന്നീട് സാഗര്‍ പിരിഞ്ഞു പോയപ്പോള്‍ ആദ്യം ദിലീപിനെതിരായി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ മൊഴി മാറ്റം നടത്തിയിരുന്നു. പിന്നീട് വീണ്ടും സാഗറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും പല നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ അമ്മയ്ക്കും പങ്കുണ്ടോ എന്ന കാര്യത്തിലായിരിക്കും ചോദ്യം ചെയ്യുന്നത്.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിന്റെ സമയപരിധി അവസാനിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി വന്നതിനു ശേഷം തുടരന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയ ഓഡിയോകളില്‍ നിന്ന് കാവ്യയ്‌ക്കെതിരെ ശക്തമായ തെളിവുകളില്‍ ലഭിച്ച സാഹചര്യത്തില്‍ കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

ചോദ്യം ചെയ്യുന്നതിനായി കാവ്യയെ വിളിച്ചു എങ്കിലും അസൗകര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ്. ഓഡിയോ ക്ലിപ്പുകള്‍ പൂര്‍ണമായും പരിശോധിച്ച് തെളിവ് കണ്ടെത്തുകയാണ് പ്രഥമലക്ഷ്യം. കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും. കാവ്യയ്ക്ക് വീണ്ടും നോട്ടിസ് നല്‍കാനാണ് തീരുമാനം. വീടിനു പുറത്ത് മറ്റെവിടെയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനായിരിക്കും ആവശ്യപ്പെടുക. കാവ്യ സാക്ഷിയായി തുടരുമോ അതോ പ്രതിയാകുമോ എന്നതിലും വ്യക്തത വന്നിട്ടില്ല.

തെന്നിന്ത്യയിലെ പ്രമുഖ നടനായ പ്രകാശ് രാജ് ദിലീപിനെതിരെ രംഗത്തെത്തുന്നു എന്നുള്ള വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചില ഓണ്‍ലാന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. എല്ലാ വിഷയത്തിലും സ്വന്തമായി നിലപാടുകള്‍ സ്വീകരിക്കാറുള്ള പ്രകാശ് രാജ് ദിലീപിനെതിരെ രംഗത്തെത്തുന്നത് നല്ല സൂചനയല്ല എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പറയുന്നത്. ഈ മാസം എട്ടിന് ദിലീപിനെതിരെ കൊച്ചിയില്‍ നടക്കുന്ന പൗരത്വ പ്രക്ഷേപത്തില്‍ പങ്കെടുക്കാന്‍ പ്രകാശ് രാജ് എത്തുന്നുവെന്നാണ് വാര്‍ത്ത. ബൈജുകൊട്ടാരക്കര, അമ്പിളി, വിനയന്‍ എന്നിവര്‍ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. പ്രശസ്ത ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ശബ്നം ഹാഷ്മിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഇതോടെ ഇത് ദേശീയ തലത്തിലാണ് ശ്രദ്ധിക്കപ്പെടുന്നത്. അത് നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറെ പ്രയോജനം ചെയ്യും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top