Malayalam
താന്‍ ആഗ്രഹിച്ച ഒരാളെ കിട്ടാതാകുമ്പോള്‍ എന്ത് വൃത്തിക്കേടും പറയുക എന്നുള്ളത് പൊതുവെ സമൂഹത്തില്‍ കാണുന്ന പ്രവണതയാണല്ലോ. സനല്‍ കുമാര്‍ ശശിധരനും അതില്‍ നിന്ന് വ്യത്യസ്തമൊന്നുമല്ല; എന്തെങ്കിലും പറയട്ടെ ചേച്ചി എത്രയാന്ന് വെച്ചാണ് ഓരോരുത്തര്‍ക്കെതിരെ കേസ് കൊടുക്കുകയെന്നാണ് മഞ്ജു പറഞ്ഞത്
താന്‍ ആഗ്രഹിച്ച ഒരാളെ കിട്ടാതാകുമ്പോള്‍ എന്ത് വൃത്തിക്കേടും പറയുക എന്നുള്ളത് പൊതുവെ സമൂഹത്തില്‍ കാണുന്ന പ്രവണതയാണല്ലോ. സനല്‍ കുമാര്‍ ശശിധരനും അതില്‍ നിന്ന് വ്യത്യസ്തമൊന്നുമല്ല; എന്തെങ്കിലും പറയട്ടെ ചേച്ചി എത്രയാന്ന് വെച്ചാണ് ഓരോരുത്തര്‍ക്കെതിരെ കേസ് കൊടുക്കുകയെന്നാണ് മഞ്ജു പറഞ്ഞത്
കഴിഞ ദിവസമായിരുന്നു നടി മഞ്ജു വാര്യറെ ശല്യം ചെയ്‌തെന്ന പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചുള്ള നടിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഭീഷണിപ്പെടുത്തലിനെ കൂടാതെ ഐടി വകുപ്പുകള്‍ ചേര്‍ത്താണ് സനലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിക്കുകയാണ് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി.
‘സോഷ്യല്‍ മീഡിയയിലൂടെ ഇത്തരമൊരു ആരോപണം വന്നപ്പോള്‍ ഞാന്‍ മഞ്ജുവിനെ ബന്ധപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികരിക്കേണ്ടേയെന്ന് ചോദിച്ചിരുന്നു. അപ്പോള്‍ പറഞ്ഞത് എന്തെങ്കിലും പറയട്ടെ ചേച്ചി എത്രയാന്ന് വെച്ചാണ് ഓരോരുത്തര്‍ക്കെതിരെ കേസ് കൊടുക്കുകയെന്ന്. അത്തരമൊരു മാനസികാവസ്ഥയിലായിരുന്നു അവര്‍. അപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാവരുത്. ഇതിനൊക്കെ നീ തന്നെ ശക്തമായി പ്രതികരിക്കണം. നമ്മുക്കാര്‍ക്കും തന്നെ ഇത്തരം വിഷയത്തില്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നൊക്കെ ഞാന്‍ പറഞ്ഞ് കൊടുത്തിരുന്നു’.
മഞ്ജുവാര്യരോട് ഇയാള്‍ക്ക് പ്രണയമായിരുന്നെന്ന്, താന്‍ ആഗ്രഹിച്ച ഒരാളെ കിട്ടാതാകുമ്പോള്‍ എന്ത് വൃത്തിക്കേടും പറയുക എന്നുള്ളത് പൊതുവെ സമൂഹത്തില്‍ കാണുന്ന പ്രവണതയാണല്ലോ. സനല്‍ കുമാര്‍ ശശിധരനും അതില്‍ നിന്ന് വ്യത്യസ്തമൊന്നുമല്ല. ആഗ്രഹിച്ചത് പോലെ ഒരു കാര്യം നടന്നില്ലേങ്കില്‍ അത് പെണ്ണാണെങ്കില്‍ പെണ്ണിനെ കുറിച്ച് ഏറ്റവും മോശമായ രീതിയില്‍ എളുപ്പത്തില്‍ പറഞ്ഞ് പരത്തുക പലരുമായി ബന്ധം എന്ന തരത്തിലുള്ള കുപ്രചരണം.
പ്രശസ്തയായ പെണ്ണാണെങ്കില്‍ ഇത്തരം പ്രചരണങ്ങള്‍ കുറച്ച് പേര്‍ ശ്രദ്ധിക്കും. തനിക്കാക്കി ബെഡക്കാക്കുകയെന്നതാണ് രീതി. ഇതിന് പിന്നില്‍ ഒരുപാട് പേരുടെ കളികളുണ്ട്. തന്നെകൊണ്ട് നടക്കാത്തത് വേറെയാളുകളെ വെച്ച് ചെയ്യിക്കുകയെന്നതൊക്കെയുണ്ട് ഇതിന് പിന്നില്‍.
ഒരു സ്ത്രീ മഞ്ജുവിനേയും അതിജീവിതയേയുമെല്ലാം വളരെ മോശം രീതിയില്‍ പറയുന്നുണ്ട്. ഇതൊക്കെ പറയാന്‍ ഇവര്‍ക്കുള്ള ധൈര്യം ഇവിടുത്ത സൈബര്‍ നിയമങ്ങള്‍ അത്ര ശക്തമല്ലാത്തത് കൊണ്ടാണ്’ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ജുവിനെ കുറിച്ച് സനല്‍ കുമാര്‍ ശശിധരന്‍ ചില പ്രതികരണങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. മഞ്ജുവിനോട് താന്‍ പ്രണയം പങ്കുവെച്ചിരുന്നുവെന്നും അവര്‍ ആരുടെയോ തടവറയില്‍ ആണെന്നും അവരുടെ ജീവന് ഭീഷണിയുണ്ടെന്നുമൊക്കെയുള്ള ആരോപണങ്ങളായിരുന്നു ഫേസ്ബുക്ക് കുറിപ്പില്‍ സനല്‍കുമാര്‍ പങ്കുവെച്ചത്. എന്നാല്‍ ഇത്തരം ആരോപണങ്ങളോടൊന്നും മഞ്ജു പ്രതികരിച്ചിരുന്നില്ല.
അതേസമയം മഞ്ജു വാര്യരുടെ പരാതി പുറത്തുവന്നപ്പോള്‍ തനിക്കെതിരെ പരാതി നല്‍കിയതായി അറിയില്ലെന്നായിരുന്നു സനല്‍ കുമാര്‍ പ്രതികരിച്ചത്. അതിനിടെ മഞ്ജു പോലീസിന് നല്‍കിയ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രതി പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും സനല്‍കുമാര്‍ പ്രണ്യയാഭ്യര്‍ത്ഥന നടത്തിയിരുന്നതായും ശല്യപ്പെടുത്തിയിരുന്നതായു മഞ്ജു പറയുന്നു.
പ്രണായാഭ്യര്‍ത്ഥന നിരസിച്ചതില്‍ വീണ്ടും ശല്യപ്പെടുത്തിയതായും മഞ്ജു പരാതിയില്‍ ആരോപിക്കുന്നുണ്ട്. 2019 ഓഗസ്റ്റ് മുതല്‍ ഇമെയിലിലൂടെയും സോഷ്യല്‍മീഡിയ വഴിയും ഫോണിലൂടെയും പ്രണയാഭ്യര്‍ഥന നടത്തുകയും അത് നിരസിച്ചതിലുള്ള വിരോധത്താല്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിയുടെ ഉള്ളടക്കം. നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് നടി കമ്മിഷണര്‍ ഓഫിസില്‍ പരാതി നല്‍കിയതെന്ന് നടിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
മഞ്ജു വാരിയരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആളുകളുടെ നിയന്ത്രണത്തിലാണെന്നും മറ്റും ആരോപിച്ച് സനല്‍ കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണം. മഞ്ജുവിനെ നായികയാക്കി സനല്‍കുമാര്‍ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
ലൊക്കേഷനില്‍ മഞ്ജു വാരിയരോട് സനല്‍ പ്രണയം പറഞ്ഞിരുന്നു. അതു കാര്യമായി എടുക്കാതിരുന്നതോെട തുടര്‍ച്ചയായി ഫോണ്‍ വിളിച്ചു. കോളും വാട്സാപ്പും ബ്ലോക്ക് ചെയ്തപ്പോള്‍ എസ്എംഎസും മെയിലുകളും അയച്ചു ശല്യപ്പെടുത്തി. നേരിട്ടുവിളിച്ച് താക്കീത് നല്‍കിയിട്ടും ശല്യം തുടര്‍ന്നപ്പോഴാണ് മെസേജുകളുടെയും മെയിലിന്റെയും സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം മഞ്ജു പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
