
Actress
‘അമ്മ’യില്‍ വൻ പൊട്ടിത്തെറി; മാല പാർവതിയ്ക്ക് പിന്നാലെ രാജിക്കൊരുങ്ങി ശ്വേത മേനോനും കുക്കു പരമേശ്വരനും!
‘അമ്മ’യില്‍ വൻ പൊട്ടിത്തെറി; മാല പാർവതിയ്ക്ക് പിന്നാലെ രാജിക്കൊരുങ്ങി ശ്വേത മേനോനും കുക്കു പരമേശ്വരനും!

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന പീഡന പരാതിയെ തുടര്‍ന്ന് അമ്മ എന്ന താര സംഘടനയില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ചേരി തിരിഞ്ഞാണ് സംഘടനയില്‍ അടി നടക്കുന്നത്. അതേസമയം വിജയ് ബാഹുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നടി മാലാ പാര്‍വ്വതി രാജിവെച്ചിരിക്കുന്നു. ആഭ്യന്തര പരിഹാര സമിതിയില്‍ നിന്നാണ് നടി രാജിവെച്ചത്.
വിജയ് ബാബു വിഷയത്തില്‍ ‘അമ്മ’യില്‍ പൊട്ടിത്തെറി നടക്കുകയാണ് . സംഘടനയിൽ നിന്ന് മാല പാർവതി രാജി വച്ചു. ഇപ്പോഴിതാ ശ്വേതയ്ക്കൊപ്പം രാജിസന്നദ്ധത അറിയിച്ച് കുക്കു പരമേശ്വരനും ശ്വേതാ മേനോനും രംഗത്തെത്തി. ഐസിസിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നെന്ന് അറിയിച്ചു. പുറത്താക്കല്‍ തീരുമാനത്തെ ‘മാറിനില്‍ക്കലിനെ അംഗീകരിക്കല്‍’ ആക്കി മാറ്റിയെന്നും നടിമാര്‍ പറയുന്നു.
നടപടി നിര്‍ദ്ദേശിക്കാന്‍ അധികാരമില്ലെങ്കില്‍ ഐസിസി എന്തിനാണ് എന്നും അമ്മയില്‍ ഐസിസി സജീവമാകുന്നതിനെ ചിലര്‍ ഭയപ്പെടുന്നു എന്നും തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും മാല പാർവതി പറഞ്ഞു. ‘ഏപ്രില്‍ 27ന് വിജയ് ബാബുവിനെ പുറത്താക്കണമെന്ന തീരുമാനമാണ് അട്ടിമറിച്ചത്. തനിക്ക് ഐസി കമ്മിറ്റിയിൽ ഇരിക്കാൻ സാധിക്കില്ല എന്നും ഐസിസി കമ്മിറ്റി എടുക്കുന്ന ഓരോ തീരുമാനങ്ങളും വെള്ളം ചേർക്കപ്പെടുന്നു എന്നും മാല പാർവതി പറഞ്ഞു.
വിജയ് ബാബുവിന്റെ കത്ത് എത്തിയത് യോഗത്തിന് തൊട്ടുമുന്‍പാണ്. പുറത്താക്കിയെന്ന നാണക്കേടില്‍ നിന്ന് വിജയ് ബാബുവിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നത്. അധികാരമില്ലാത്ത പദവിയില്‍ തുടരേണ്ടതില്ലെന്ന എന്നും ശ്വേത മേനോനും പറഞ്ഞു. ഭാരവാഹികളില്‍ ചിലര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ശ്വേത ആരോപിച്ചു.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണ വാർത്ത പുറത്തെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ...
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....