
Actress
വിജയ് ബാബുവിനെക്കുറിച്ച് രണ്ടുവാക്ക് പറയാമോ? ഒറ്റ വക്കിൽ ഉത്തരം നൽകി സാന്ദ്ര തോമസ് ;എല്ലാം പിടികിട്ടിയെന്ന് മലയാളികൾ !
വിജയ് ബാബുവിനെക്കുറിച്ച് രണ്ടുവാക്ക് പറയാമോ? ഒറ്റ വക്കിൽ ഉത്തരം നൽകി സാന്ദ്ര തോമസ് ;എല്ലാം പിടികിട്ടിയെന്ന് മലയാളികൾ !

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത് . സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന വെളിപ്പെടുത്തലുമായി യുവനടി എത്തിയതോടെയാണ് വിജയ് ബാബു ഒളിവില്‍ പോയത്. ഫേസ്ബുക്ക് ലൈവിലൂടെ നടിയുടെ പേര് വെളിപ്പെടുത്തുകയും തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തിരുന്നു. നടിയുടെ പേര് പരസ്യമാക്കിയതിനെതിരെയും പോലീസ് കേസെടുത്തിരുന്നു. പിന്നീട് വിഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു. വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയായിരുന്നു. വിജയ് ബാബുവിനെക്കുറിച്ച് ചോദിച്ചയാള്‍ക്ക് സാന്ദ്ര തോമസ് നല്കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്.
വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നായിരുന്നു ഫ്രൈഡേ ഫിലിംസ് തുടങ്ങിയത്. നിരവധി സിനിമകളായിരുന്നു ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ചത്. അതിനിടയിലായിരുന്നു സാന്ദ്ര പിന്‍വാങ്ങിയത്. അവിടെ നടന്ന തിരിമറികള്‍ കണ്ടെത്തുകയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ പറഞ്ഞുവിടുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ സാന്ദ്ര വ്യക്തമാക്കിയിരുന്നു.
നേരത്തെ സാന്ദ്ര വിജയ് ബാബുവിനെതിരെ പരാതി നല്‍കിയിരുന്നു. ഉപദ്രവിച്ചുവെന്ന് പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ സാക്ഷികള്‍ കൂറുമാറുകയായിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമം അദ്ദേഹത്തിന് പുതുമയല്ലെന്നായിരുന്നു മിക്കവരും പറഞ്ഞത്. സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. അതിനിടയിലായിരുന്നു ഒരാള്‍ സാന്ദ്രയോട് വിജയ് ബാബുവിനെക്കുറിച്ച് ചോദിച്ചത്.
വിജയ് ബാബുവിനെക്കുറിച്ച് രണ്ട് വാക്ക് എന്നായിരുന്നു ഒരാള്‍ സാന്ദ്രയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഒറ്റവാക്കേയുള്ളൂ സൈക്കോ എന്നായിരുന്നു സാന്ദ്രയുടെ മറുപടി. അയാളുടെ സ്വഭാവം എങ്ങനെയാണെന്ന് ശരിക്കും മനസിലാവുന്നുണ്ട് എന്നായിരുന്നു കമന്റുകള്‍. ഫ്രൈഡേ ഫിലിംസില്‍ നിന്നും സാന്ദ്ര മാറിയതിനെക്കുറിച്ചും വിജയ് ബാബുവുമായി പ്രശ്മുണ്ടായതുമെല്ലാം വീണ്ടും ചര്‍ച്ചയായിരുന്നു.
അഭിനയത്തിലൂടെ തുടങ്ങി പിന്നീട് നിര്‍മ്മാണത്തിലും കൈവെക്കുകയായിരുന്നു സാന്ദ്ര. ഫ്രൈഡേ ഫിലിംസില്‍ നിന്നും മാറിയെങ്കിലും സ്വന്തമായൊരു നിര്‍മ്മാണക്കമ്പനി തുടങ്ങുമെന്ന് താരം വ്യക്തമാക്കിയിരുന്നു. സൂപ്പര്‍നാച്ചുറല്‍ ഫാമിലിയെന്ന യൂട്യൂബ് ചാനലുമായി സജീവമാണ് സാന്ദ്ര. സാന്ദ്രയുടെ മക്കളായ തങ്കക്കൊലുസുവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.
about vijay babu
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...