Connect with us

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗായിരുന്നു ആഗ്രഹിച്ചത്, പിന്നീട് അത് മാറ്റുകയായിരുന്നു, വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമാണ്; വിവാഹ ശേഷം ആദ്യമായി മനസ്സ് തുറന്ന് മൈഥിലി

Actress

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗായിരുന്നു ആഗ്രഹിച്ചത്, പിന്നീട് അത് മാറ്റുകയായിരുന്നു, വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമാണ്; വിവാഹ ശേഷം ആദ്യമായി മനസ്സ് തുറന്ന് മൈഥിലി

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗായിരുന്നു ആഗ്രഹിച്ചത്, പിന്നീട് അത് മാറ്റുകയായിരുന്നു, വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമാണ്; വിവാഹ ശേഷം ആദ്യമായി മനസ്സ് തുറന്ന് മൈഥിലി

കഴിഞ്ഞ ദിവസമായിരുന്നു നടി മൈഥിലി വിവാഹിതയായത് . ആര്‍കിടെക്ടായ സമ്പത്താണ് മൈഥിലിയെ ജീവിതസഖിയാക്കിയത്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. ചന്ദനക്കളര്‍ കസവ് സാരിയും ചേരുന്ന ആഭരണങ്ങളും മുല്ലപ്പൂവും വെച്ച് ചിരിച്ച് നില്‍ക്കുന്ന മൈഥിലിയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. വിവാഹ ചിത്രങ്ങളും, അതിന് പിന്നാലെ നടന്ന റിസപ്ഷൻ വീഡിയോയും, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

സിംപിള്‍ മേക്കപ്പായിരുന്നു നടി തിരഞ്ഞെടുത്തത്. വിവാഹ ശേഷം ആടുമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മൈഥിലി വിശേഷം പങ്കുവെയ്ക്കുകയാണ്

നമ്മുടെ ടീമാണ് എല്ലാം ചെയ്തത്. 10 ദിവസമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. എല്ലാം ഭയങ്കര സിംപിള്‍ ആന്‍ഡ് എലഗന്റായിരിക്കണം എന്നായിരുന്നു തീരുമാനിച്ചത്. ഒത്തിരി മേക്കപ്പൊന്നുമില്ലാതെ ലൈറ്റായിട്ട് മതി. നല്ല നീറ്റായിരിക്കണം എന്നും പറഞ്ഞിരുന്നു. എല്ലാം വിചാരിച്ചത് പോലെ തന്നെ വന്നു. എല്ലാത്തിനുമുള്ള ക്രഡിറ്റ് ഉണ്ണിക്ക് ആണെന്നുമായിരുന്നു മൈഥിലി പറഞ്ഞത്.

നമ്മള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ എല്ലാം വന്നിട്ടുണ്ട്. ഞാന്‍ ഭയങ്കര സന്തോഷത്തിലാണെന്നായിരുന്നു ഉണ്ണി പറഞ്ഞത്. സൂര്യനാണ് സമ്പത്തിനെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ഉണ്ണി എന്നെയാണ് മേക്കപ്പ് ചെയ്തതെന്നുമായിരുന്നു മൈഥിലി പറഞ്ഞത്. ഹാപ്പിയായി ലൈഫ് എന്‍ജോയ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഫ്യൂച്ചര്‍ പ്ലാനിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

പ്രതീക്ഷിച്ചപോലെ തന്നെയായാണ് കാര്യങ്ങള്‍ നടന്നത്. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്, എല്ലാവര്‍ക്കും എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം അത് മാറ്റിയെന്നായിരുന്നു സമ്പത്ത് പറഞ്ഞത്. ഹണിമൂണിനെക്കുറിച്ചൊന്നും അങ്ങനെ പ്ലാന്‍ ചെയ്തിട്ടില്ല. നോക്കി പ്ലാനിടാമല്ലോ, സമയമുണ്ടല്ലോയെന്നുമായിരുന്നു സമ്പത്ത് പറഞ്ഞത്.

മൈഥിലി ഭാവിയില്‍ അഭിനയിക്കുന്നതിന് എനിക്ക് പ്രശ്‌നമൊന്നുമില്ല. വര്‍ക്ക് നിര്‍ത്താനായി ഞാനൊരിക്കലും പറയില്ല. അഭിനയിക്കുന്നതിന് എതിര് നില്‍ക്കില്ല. വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമാണ് ഞങ്ങളുടേതെന്നും ഇരുവരും പറഞ്ഞിരുന്നു.

More in Actress

Trending

Recent

To Top