ബിസിനസുകാരനെ കബളിപ്പിച്ച് പണം കവർന്നു; ആ സംവിധായകൻ ഒടുവിൽ പോലീസ് പിടിയിൽ !!
Published on

ബിസിനസുകാരനെ കബളിപ്പിച്ച് പണം കവർന്നു; ആ സംവിധായകൻ ഒടുവിൽ പോലീസ് പിടിയിൽ !!
ബിസിനസുകാരനെ കബളിപ്പിച്ചു പണം തട്ടിയെടുത്തെന്ന പരാതിയിൽ സിനിമാ സംവിധായകന് അറസ്റ്റില്‍. മീരാജാസ്മിനും റിയാസ് ഖാനും അഭിനയിച്ച ‘ഇതിനുമപ്പുറം’ സിനിമയുടെ സംവിധായകനും നിർമ്മാതാവുമായ വടക്കന്‍ പറവൂര്‍ സ്വദേശി മനോജ് ആലുങ്കലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളി സ്വദേശിയും ബിസിനസുകാരനുമായ സജികുമാർ എന്ന വ്യക്തിയിൽ നിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്. വിദേശത്തുനിന്നു സൗന്ദര്യവർദ്ധക വസ്തുക്കൾ ഇറക്കുമതി ചെയ്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന സജികുമാര്‍ ബിസിനസ് വിപുലീകരിക്കാന്‍ പാർട്ട്ണർമാരെ അന്വേഷിച്ചിരുന്നു. അപ്പോഴാണ് മുതല്‍മുടക്കാന്‍ തയ്യാറുണ്ടെന്നറിയിച്ച് മനോജ് സമീപിച്ചത്.
സ്വന്തമായുള്ള വസ്തു വിറ്റു പണം നൽകാമെന്നും ഇതിനായി ഏഴ് ലക്ഷം രൂപ ആവശ്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണു സജികുമാറില്നിന്നു മനോജ് പണം വാങ്ങിയത്. എന്നാൽ ബിസിനസിൽ പണം മുടക്കാതിരിക്കുകയും വാങ്ങിയ ഏഴു ലക്ഷം രൂപ തിരികെ നല്‍കാതിരിക്കുകയും ചെയ്തതോടെ സജികുമാർ പരാതി നൽകുകയായിരുന്നു.
ഇതിനുമപ്പുറം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മീരാ ജാസ്മിൻ ലൊക്കേഷനില്‍ പ്രശ്നങ്ങളുണ്ടാക്കിയെന്ന ആരോപണവുമായി മനോജ് ആലുങ്കല്‍ രംഗത്തെത്തിയതു വിവാദമായിരുന്നു. 25 ലക്ഷം രൂപ പ്രതിഫലം വാങ്ങിയശേഷം സെറ്റില്‍ കൃത്യസമയത്ത് എത്തിയില്ലെന്നടക്കം ആരോപണങ്ങളാണ് നടിക്കെതിരേ ഇയാള്‍ ഉന്നയിച്ചത്.
Director of Malayalam movie ‘Ithinumappuram’ arrested
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...