പോലീസും ആംബുലന്‍സിനായി വിളിച്ചപ്പോഴും നേരത്തേ ലഭിച്ച മറുപടി തന്നെയായിരുന്നു…സാറിന്റെ ഭാര്യ മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്, അവര്‍ ആകെ ഭയന്നിരുന്നു; ജോൺ പോളിനുണ്ടായ ദുരനുഭവം പങ്കുവച്ച് കൈലാഷ്

‘ജോൺ പോൾ സർ മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്’ എന്ന തലക്കെട്ടിൽ നിർമാതാവും ജോൺ പോളിന്റെ സുഹൃത്തുമായ ജോളി ജോസഫ് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇതിന് പിന്നാലേ ജോണ്‍പോളിനുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന് കൈലാഷ്. ബെഡ്ഡില്‍ നിന്ന് താഴെവീണ ആരും എത്തിയില്ലെന്നും ഫയര്‍ഫോഴ്സിന്റെ സഹായം തേടിയിട്ടും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തല്‍.
‘കട്ടിലില്‍ എഴുന്നേറ്റിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ബെഡ് പുറകോട്ടുപോയതായിരുന്നു. പക്ഷേ സാര്‍ സംസാരിക്കുന്നുണ്ടായിരുന്നു. നടുവിന് പ്രശ്നമുള്ളതുകൊണ്ട് തന്നെ പൊക്കാന്‍ ശ്രമിക്കരുതെന്ന് സാര്‍ പറഞ്ഞു. ഒരു സ്ട്രെച്ചര്‍ കിട്ടിയാല്‍ നന്നാവുമെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. അങ്ങനെ ആംബുലന്‍സിനായി വിളിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് അവര്‍ക്ക് എത്താന്‍ സാധിക്കുകയെന്നാണ് മറുപടി കിട്ടിയത്. പിന്നെ ഫയര്‍ ഫോഴ്സിനെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ പറഞ്ഞത് ആംബുലന്‍സ് വിളിക്കാനും വൈദ്യസഹായമാണ് അവിടെ ആവശ്യമെന്നുമാണ്’. കൈലാഷ് പറഞ്ഞു.
സാറിന്റെ ഭാര്യ മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. അവര്‍ ആകെ ഭയന്നിരുന്നു. പോലീസ് കണ്ട്രോള് റൂമുമായി ബന്ധപ്പെട്ടു. പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വന്നു. സാറിനെ പൊക്കിയെടുക്കാന്‍ സാധിക്കില്ലെന്ന് കണ്ടപ്പോള്‍ത്തന്നെ അവര്‍ക്ക് മനസിലായി.
രാവിലെ പത്ത് പത്തരയായപ്പോഴാണ് സാര്‍ വീഴുന്നത്. പോലീസ് എത്തുമ്പോള്‍ ഉച്ചയ്ക്ക് 12 മണി കഴിഞ്ഞിരുന്നു. അത്രയും സമയം അദ്ദേഹം വെറും നിലത്ത് ഇരിക്കുകയായിരുന്നു. പോലീസും ആംബുലന്‍സിനായി വിളിച്ചപ്പോഴും നേരത്തേ ലഭിച്ച മറുപടി തന്നെയായിരുന്നു. ഒടുവില്‍ കുറേ നേരം കാത്തിരുന്നശേഷം മെഡിക്കല്‍ സെന്ററില്‍ നിന്ന് ഒരു ആംബുലന്‍സ് വന്നിട്ടാണ് സ്ട്രെച്ചര്‍ കിട്ടിയത്.
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
സിനിമയെ കഴിഞ്ഞ 48 വർഷമായി ഒരു ധ്യാനമായി, തപമായി കൊണ്ടുനടക്കുകയാണ് മമ്മൂട്ടി. ഇന്നും ഒരു പുതുമുഖനടൻറെ ആവേശത്തോടെയാണ് ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...