
Malayalam
അങ്ങനെ ഒന്നും ഞാൻ അവളോട് പറയില്ല ;അങ്ങനെയുള്ള ഒരു അച്ഛനല്ല ഞാന്‍, അതെല്ലാം മകളുടെ ഇഷ്ടമാണ്; മനോജ് കെ.ജയന് പറയുന്നു !
അങ്ങനെ ഒന്നും ഞാൻ അവളോട് പറയില്ല ;അങ്ങനെയുള്ള ഒരു അച്ഛനല്ല ഞാന്‍, അതെല്ലാം മകളുടെ ഇഷ്ടമാണ്; മനോജ് കെ.ജയന് പറയുന്നു !

സിനിമ താരങ്ങളെ പോലെ തന്നെ അവരുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താല്പര്യമാണ് .
താരങ്ങളുടെ മക്കളും സിനിമയിലേക്ക് കടന്നു വരുന്ന പ്രവണത ഇപ്പോള്‍ മലയാള സിനിമയിലും സജീവമാവുകയാണ്. പൃഥ്വിരാജ് മുതല്‍ അര്ജുന് അശോകന് വരെ ആ നിരയെത്തി നില്‍ക്കുകയാണ്.
അതിനാല്‍ തന്നെ മക്കള്‍ സിനിമയിലെത്താത്ത താരങ്ങളോടും അവരുടെ വരവ് പ്രതീക്ഷിക്കാമോ എന്ന ചോദ്യം ഉയരാറുണ്ട്. എന്നാല്‍ സിനിമയിലേക്ക് വരാന്‍ തന്റെ മകളെ പ്രേരിപ്പിക്കില്ലെന്നാണ് മനോജ് കെ. ജയന് പറയുന്നത്.എന്നാല്‍ അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ തടസ്സം നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”കുഞ്ഞാറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരില്ല. അത് അവളുടെ ഇഷ്ടമാണ്. ഒരു സുപ്രഭാതത്തില്‍ അവള്‍ക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് വളരെ കാര്യമായിട്ട് പറഞ്ഞാല്‍ ആലോചിക്കും. അല്ലാതെ ഇങ്ങനെ നിന്നാല്‍ പറ്റില്ല, അച്ഛനും അമ്മയും കലാകാരന്മാരാണ്. നീയും സിനിമയിലേക്ക് എത്തണം എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. അങ്ങനെയുള്ള ഒരു അച്ഛനല്ല ഞാന്‍.
അതെല്ലാം മകളുടെ ഇഷ്ടമാണ്.പുച്ഛിക്കാനോ ഒന്നും പാടില്ല. ഒരിക്കലും അതിനെ വേറെ രീതിയില്‍ കാണില്ല. മകള്‍ക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ അത് നടത്തി കൊടുക്കും. അവളുടെ അച്ഛനും അമ്മയും കലാകാരന്മാരല്ലേ, അതില്‍ നിന്നാണല്ലോ ഞങ്ങള്‍ ഇത്രയും ആയത്. നമ്മള് അതിനെ ദൈവ തുല്യമായി കാണുന്നവരാണ്,” മനോജ് കെ.ജയന് പറഞ്ഞു.
അതേസമയം, ”എന്റെ മഴ” എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്തത്. സുനില്‍ സുബ്രഹ്മണ്യത്തിന്റെ സംവിധാനത്തില്‍ അനില്‍ കുമാറും മഞ്ജു അനിലും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. നെടുമുടി വേണു, നരേന്, സോനു ഗൗഡ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
about manoj k jayan
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....