Connect with us

മണികണ്ഠന്‍ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോകാനുള്ള കാരണം; ഇത് ആരുടെ ചതിയാണ്; ആരോടും ഒന്നും പറയാതെ പുറത്തേക്ക്; നിറ കണ്ണുകളോടെ ആ ശബ്ദം പ്രേക്ഷകരിലേക്ക് !

Malayalam

മണികണ്ഠന്‍ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോകാനുള്ള കാരണം; ഇത് ആരുടെ ചതിയാണ്; ആരോടും ഒന്നും പറയാതെ പുറത്തേക്ക്; നിറ കണ്ണുകളോടെ ആ ശബ്ദം പ്രേക്ഷകരിലേക്ക് !

മണികണ്ഠന്‍ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോകാനുള്ള കാരണം; ഇത് ആരുടെ ചതിയാണ്; ആരോടും ഒന്നും പറയാതെ പുറത്തേക്ക്; നിറ കണ്ണുകളോടെ ആ ശബ്ദം പ്രേക്ഷകരിലേക്ക് !

ബിഗ് ബോസ് സീസണ്‍ 4 നാല് ആഴ്ച പൂര്‍ത്തിയാക്കിട്ടുണ്ട്. മാര്‍ച്ച്27 ന് ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. 17 പേരുമായിട്ടായിരുന്നു ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കുന്നത്. ആദ്യ ആഴ്ചയില്‍ ജാനകിയും മൂന്നാം വാരം ശാലനിയുമായിരുന്നു പുറത്ത് പോയത്. പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

രണ്ടാം വാരം ബിഗ് ബോസ് മത്സരാര്‍ത്ഥികളെ എവിക്ഷനില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ആ ആഴ്ചയായിരുന്നു നിമിഷയെ രഹസ്യ മുറിയിലേയ്ക്ക് മാറ്റിയത്. രണ്ട് ദിവസത്തിന് ശേഷം നിമിഷയെ ഷോയിലേയ്ക്ക് മടക്കി കൊണ്ട് വന്നു.

ഇപ്പോഴിത അപ്രതീക്ഷിതമായി ഒരാള്‍ കൂടി ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് പോയിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മണികണ്ഠന്‍ ആണ് ഷോയില്‍ നിന്ന് പുറത്ത് പോയിരിക്കുന്നത്. പരിപാടി ടെലികാസ്റ്റ് ചെയ്യുന്നതിന് മുന്‍പ് തന്നെ ഇത് പ്രേക്ഷകരില്‍ എത്തിയിരുന്നു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് പുറത്ത് പോയത്.

ബിഗ് ബോസ് മണികണ്ഠനെ കണ്‍ഫെഷന്‍ റൂമിലേയ്ക്ക് വിളിപ്പിച്ച് ഡേക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. നിറ കണ്ണുകളോടെയാണ് ഷോയില്‍ നിന്ന് യാത്ര പറഞ്ഞത്. സഹമത്സരാര്‍ത്ഥികളെ കാണാനോ യാത്ര പറയാനോ മണികണ്ഠന് അവസരം ലഭിച്ചില്ല. കണ്‍ഫെഷന്‍ റൂമില്‍ നിന്ന് നേരിട്ട് പുറത്തേയ്ക്ക് പോവുകയായിരുന്നു.

ഹൗസിലെ ജോലികളില്‍ സജീവമായി നില്‍ക്കുമ്പോഴാണ് മണികണ്ഠനെ കണ്‍ഷെഷന്‍ റൂമിലേയ്ക്ക് വിളിപ്പിക്കുന്നത്. ശേഷം തന്റെ ആരോഗ്യ കാര്യത്തെ കുറിച്ച് പറയുകയായിരുന്നു. നാട്ടില്‍ നിന്നുള്ള ഡോക്ടറിന്റെ നിര്‍ദ്ദേശമായിരുന്നു അറിയിച്ചത്. ‘നിങ്ങളുടെ വീട്ടില്‍ നിന്ന് നിങ്ങളുടെ ഡോക്ടറായ ആര്‍കെ പ്രഭുവില്‍ നിന്ന് ഒരു പ്രിസ്‌ക്രിപ്ഷന്‍ അയച്ചു തന്നിരുന്നു. പ്രത്യേക നിര്‍ദ്ദേശ പ്രകാരം നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധയും ഡയറ്റും മരുന്നും വിശ്രമവും അത്യാവശ്യമാണെന്ന്’ ബിഗ് ബോസ് അറയിച്ചു,

‘ദിവസവും നാല് നേരവുമുള്ള പ്രമേഹ പരിശോധനയും അതിനുശേഷമുള്ള ഇന്‍സുലിന്‍ കുത്തിവയ്പ്പുമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ വീട്ടിലെ മുന്നോട്ടുള്ള യാത്രയില്‍ കഠിനമായ മത്സരങ്ങളും കൃത്യമായ ഭക്ഷണ ക്രമവും പിന്തുടരാന്‍ പറ്റാത്ത സാഹചര്യങ്ങളും ഇവിടെ ഉണ്ടായേക്കാം.

ഈ അവസ്ഥയില്‍ ഈ ഷോയില്‍ തുടരുന്നതിനേക്കാള്‍ നിങ്ങളുടെ ആരോഗ്യത്തിന് അഭികാമ്യം കൃത്യമായി ഇതെല്ലാം ചെയ്യാന്‍ സാഹചര്യം ലഭിക്കുന്ന സ്വന്തം വീട്ടില്‍ നില്‍ക്കുന്നതായിരിക്കും. കാരണം നിങ്ങളുടെ ആരോഗ്യം ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. അതുകൊണ്ട് പ്രത്യേക ശ്രദ്ധ ആവശ്യമായ താങ്കളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അത് പരിപാലിക്കുന്നതും വിശ്രമിക്കുന്നതുമാണ് ഉചിതമെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. നിങ്ങള്‍ എന്തുപറയുന്നുവെന്ന്’ ബിഗ് ബോസ് ചോദിച്ചു.

about biggboss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top