
Malayalam
അപ്രതീക്ഷിത വിടവാങ്ങൽ, ബിഗ്ബോസിൽ നിന്ന് മണികണ്ഠൻ പുറത്തേക്ക് കാരണം ഇത് !
അപ്രതീക്ഷിത വിടവാങ്ങൽ, ബിഗ്ബോസിൽ നിന്ന് മണികണ്ഠൻ പുറത്തേക്ക് കാരണം ഇത് !

ബിഗ് ബോസ് മലയാളം സീസണ് 4 നാലാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. സംഭവ ബഹുലമായൊരു ആഴ്ചയാണ് ബിഗ് ബോസ് വീട്ടില്‍ കടന്നു പോയത്. പൊട്ടിത്തെറികളും വഴക്കുകളും ഇണക്കവും പിണക്കവുമൊക്കെ ഈ ആഴ്ച കണ്ടു. പുതിയ ക്യാപ്റ്റനേയും ഇന്നലെ കണ്ടിരുന്നു. ഇതിനിടെ ഇപ്പോഴിതാ ആരാധകരെയാകെ ഞെട്ടിച്ചു കൊണ്ടൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്.
ബിഗ് ബോസ് മലയാളം സീസണ് നാലില്‍ 27-ാം ദിനം സംഭവബഹുലമായിരുന്നു. മോഹൻലാല്‍ വന്നത് തന്നെ ഒരു വിടവാങ്ങൽ വാര്‍ത്തയുമായിട്ടായിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്ന് ഒരു അപ്രതീക്ഷിത വിടവാങ്ങൽ. വൈൽഡ് കാര്‍ഡ് എൻട്രിയിലൂടെയെത്തിയ മണികണ്ഠൻ ആരോഗ്യ പരമായ കാരണങ്ങളുള്ളതിനാൽ വീട്ടിൽ നിന്ന് മാറുന്നതാണ് നല്ലതെന്ന് ബിഗ് ബോസ് അദ്ദേഹത്തോട് പറയുകയായിരുന്നു. അദ്ദേഹം അത് സമ്മതിച്ചതോടെ വീട്ടിൽ നിന്ന് പുറത്തേക്ക്.
അതിന് പിന്നാലെ ഒട്ടനവധി സംഭവങ്ങളും ബിബി വീട്ടിൽ നടക്കുകയുണ്ടായി.നാലാം ആഴ്ചയിലെ എവിക്ഷൻ എപ്പിസോഡ് തുടങ്ങിയതു തന്നെ ഒരു വിടവാങ്ങലുമായിട്ടായത് തികച്ചും അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ആഴ്ച ബിഗ്ബോസ് വീട്ടിനുള്ളിലേക്ക് വൈൽഡ് കാർഡ് മത്സരാർത്ഥിയായി എത്തിയ മണികണ്ഠനെ ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഒരു അപ്രതീക്ഷിത വിടവാങ്ങൽ എന്ന് പറഞ്ഞായിരുന്നു മോഹൻലാൽ ബിഗ് ബോസ് വീട്ടിലേക്ക് ആദ്യമേ ക്യാമറ തിരിച്ചുവിട്ടത്.
മണികണ്ഠന്റെ ഡോക്ടര്‍ ബിഗ് ബോസ് ടീമിനെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നുവെന്നുമാണ് ബിഗ് ബോസ് കൺഫഷൻ റൂമിൽ മണികണ്ഠനോട് പറഞ്ഞത്. ഷൂഗര്‍ ലെവൽ കൂടുതൽ, ഇൻസുലിൻ സമയക്രമത്തിൽ എടുക്കേണ്ടുന്ന ആവശ്യം, ഭക്ഷണ നിയന്ത്രണം ഇവയൊക്കെ ശരിയായി പാലിക്കാൻ ബിഗ് ബോസ് വീട്ടിൽ നിന്ന് പോകുന്നതായിരിക്കും നല്ലതെന്നും ബിഗ്ബോസ് മണികണ്ഠനോട് പറയുകയായിരുന്നു.
ബിഗ് ബോസിന്റെ തീരുമാനം എന്താണെങ്കിലും അനുസരിക്കുന്നുവെന്ന് മണികണ്ഠൻ പറഞ്ഞു. നല്ല അനുഭവങ്ങളായിരുന്നു ഇവിടെ ലഭിച്ചതെന്നും പറഞ്ഞു. മണികണ്ഠൻ നല്ല മത്സരാർഥിയാണെന്നും അവിചാരിതമായ ഇത്തരം കാര്യങ്ങള്‍ വന്നതിനാലാണ് ഇത്തരത്തിൽ വിടേണ്ടി വന്നതെന്നും ബിഗ് ബോസ് അറിയിച്ചു. ശേഷം കൺഫെഷൻ റൂമിന് വലതുവശത്തെ വാതിലിലൂടെ മണികണ്ഠൻ പുറത്തേക്ക് പോവുകയായിരുന്നു.
മണികണ്ഠൻ കൺഫെഷൻ റൂമിൽ കയറിയിട്ട് പുറത്തേക്ക് കാണാതായതോടെ സംതിങ് ഈസ് ഫിഷി എന്ന് ബ്ലെസ്ലി പറയുകായിരിന്നു. ഇന്നത്തെ ഡ്രെസ് പെട്ടി വന്നിട്ടില്ല, മണികണ്ഠൻ ചേട്ടനെ തിരിച്ചും വിളിച്ചു എന്ന് ബ്ലെസ്ലി പറയുന്നതിനിടെ ബിഗ് ബോസിന്റെ അറിയിപ്പ് വന്നു. വീട്ടിൽ നിന്നും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം. ദിവസവും നാല് നേരമുള്ള പ്രമേഹ പരിശോധനയും ഇൻസുലിൻ കുത്തിവയ്പ്പും പ്രത്യേക ഡയറ്റും വിശ്രമവും വേണ്ടത് ആവശ്യമായതിനാൽ ഈ രീതിയിൽ ഇവിടെ തുടരാൻ വ്യക്തിപരമായ ബുദ്ധിമുട്ടുള്ളതിനാൽ മണികണ്ഠൻ ബിബി വീട്ടിൽ നിന്ന് ഇറങ്ങുകയാണെന്ന് ബിഗ് ബോസ് ഏവരേയും അറിയിക്കുകയുണ്ടായി.
ഇന്നലെ ചേട്ടന് ജലദോഷം ഉണ്ടായിരുന്നുവന്ന് ഈ സമയം ലക്ഷ്മിപ്രിയ പറഞ്ഞു. ആരോഗ്യ രംഗം ടാസ്ക് ആയിരുന്നോ പ്രശ്നമായതെന്ന ചര്‍ച്ചകളുമുണ്ടായി. ആരോഗ്യഹാരമായ ബുദ്ധിമുട്ടുകരണം ബിഗ്ബോസിൻ പുറത്തേക്ക് പോവുകയാണ് എന്ന മണികണ്ഠനു പ്രതികരിച്ചു ,
about bigboss
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...