Connect with us

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണോദ്യോഗസ്ഥന്‍ ശ്രീജിത്തിനെ കേസന്വേഷണത്തില്‍നിന്ന് മാറ്റിയസംഭവം; സിനിമയിലെ അധോലോകമാഫിയയെ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിനും ഭയമാണെന്ന് എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒകെ ജോണി

Malayalam

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണോദ്യോഗസ്ഥന്‍ ശ്രീജിത്തിനെ കേസന്വേഷണത്തില്‍നിന്ന് മാറ്റിയസംഭവം; സിനിമയിലെ അധോലോകമാഫിയയെ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിനും ഭയമാണെന്ന് എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒകെ ജോണി

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണോദ്യോഗസ്ഥന്‍ ശ്രീജിത്തിനെ കേസന്വേഷണത്തില്‍നിന്ന് മാറ്റിയസംഭവം; സിനിമയിലെ അധോലോകമാഫിയയെ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിനും ഭയമാണെന്ന് എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒകെ ജോണി

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ വളരെ അപ്രതീക്ഷിതമായി ആയിരുന്നു പൊലീസ് തലപ്പത്തെ അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്പോര്‍ട് കമ്മീഷണറെയുമായിരുന്നു മാറ്റിയത്. ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമിക്കുകയും പകരക്കാരനായി ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ക്ക് ധര്‍വേസ് സാഹിബേ എത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരിക്കുകയാണ്.

നടിയെ ആക്രമിച്ചതുള്‍പ്പടെയുള്ള കേസുകളില്‍ ക്രൈംബ്രാഞ്ച് നിര്‍ണ്ണായഘട്ടത്തിലിരിക്കെ തലപ്പത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതിലാണ് സര്‍ക്കാറിനെതിരെ വിമര്‍ശനം ഉയരുന്നത്. എസ് ശ്രീജിത്തിനെ മാറ്റിയതില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ദിലീപ് കേസിലെ അന്വേഷണോദ്യോഗസ്ഥന്‍ ശ്രീജിത്തിനെ കേസന്വേഷണത്തില്‍നിന്ന് മാറ്റിയസംഭവം സിനിമയിലെ അധോലോകമാഫിയയെ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിനും ഭയമാണെന്ന തോന്നല്‍ ഉണ്ടാക്കുന്നു എന്നാണ് എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒകെ ജോണി കുറ്റപ്പെടുത്തുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമയിലെ അധോലോകമാഫിയയെ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിനും ഭയമാണെന്ന തോന്നല്‍ ഇടതുപക്ഷക്കാരായ മലയാളികളെപ്പോലും ബോദ്ധ്യപ്പെടുത്തുവനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത്? ദിലീപ് കേസിലെ അന്വേഷണോദ്യോഗസ്ഥന്‍ ശ്രീജീത്തിനെ കേസന്വേഷണത്തില്‍നിന്ന് മാറ്റിയസംഭവം ആ സംശയമാണുണ്ടാക്കുന്നത്. കേസന്വേഷണം പുരോഗമിക്കുന്ന ഈ നിര്‍ണ്ണായക ഘട്ടത്തിലുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ ഇടതുപക്ഷസര്‍ക്കാരിലുള്ള വിശ്വാസ്യതയെ തീര്‍ത്തും സംശയാസ്പദമാക്കിയിരിക്കുന്നു. ഒരു മാര്‍ക്‌സിസ്റ്റായിരിക്കുന്നതില്‍ എക്കാലത്തും അഭിമാനിക്കുന്ന എന്നെപ്പോലുള്ള നിരവധിയാളുകളെ ഈ സര്‍ക്കാരിന്റെ ചെയ്തി ലജ്ജിപ്പിക്കുന്നു

പൗരനെന്ന നിലയില്‍ ആ സംഭവത്തിലുള്ള എന്റെ പ്രതിഷേധവും, നിയമസംവിധാനത്തെ അട്ടിമറിക്കുവാന്‍ കുറ്റവാളികളോടൊപ്പം കൂട്ടുനില്‍ക്കുന്ന കേരളത്തിലെ ആഭ്യന്തരവകുപ്പിനെക്കുറിച്ചുള്ള ആശങ്കയും രേഖപ്പെടുത്താതെവയ്യ. കേരളസര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നു. ആ നിഴല്‍ വരാനിരിക്കുന്ന വലിയ അന്ധകാരത്തിന്റെ മുന്നോടിയാണ്. സര്‍ക്കാര്‍ ഈ തെറ്റായ നടപടി തിരുത്തിയേ തീരൂ. അതുണ്ടായില്ലെങ്കില്‍, സര്‍ക്കാരിനെന്നപോലെ കേരളത്തിനും അത് ദോഷകരമായിരിക്കും എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ക്രൈംബ്രാഞ്ച് മേധാവി എ ഡി ജി പി എസ്ശ്രീ ജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കുന്നതിനാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍ എസ് നുസൂറും രംഗത്ത് എത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിച്ചതിന് ശേഷം ആദ്യമായെടുത്ത തീരുമാനമാണിത്.

പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. പി. ശശി ആരാണെന്നും എന്താണെന്നും കേരളം കണ്ടതാണ്. കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് തുടങ്ങിവെച്ച പോരാട്ടമാണ് നടിയെ ആക്രമിച്ച കേസ്. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ വീഴ്ച സംഭവിച്ചാല്‍ അത് കോണ്‍ഗ്രസ് ചൂണ്ടികാട്ടുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വധഗൂഢാലോചന കേസില്‍ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രൈം ബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചായിരുന്നു മൊഴിയെടുക്കല്‍. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചു എന്നാണ് സൂചന. ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ചാറ്റുകളും ഓഡിയോ സംഭാഷണവും ഉള്‍പ്പെടുത്തിയായിരുന്നു മൊഴിയെടുക്കല്‍. ദിലീപ് ഡിലീറ്റ് ചെയ്ത പല ഫോണ്‍ നമ്പറുകളേകുറിച്ചും മഞ്ജുവിന്റെ മൊഴിയെടുപ്പില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തത വരുത്തിയതായി വിവരമുണ്ട്. ഭാഗ്യലക്ഷ്മി ഒരു മാധ്യമ ചര്‍ച്ചയില്‍ സംസാരിക്കവെ നടത്തിയ വെളിപ്പെടുത്തലില്‍ വ്യക്തത തേടിയാണ് അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴിയെടുത്തത്.

More in Malayalam

Trending

Recent

To Top