മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് സാന്ത്വനം. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല യുവജനങ്ങള്‍ക്കിടയിലും സാന്ത്വനം ഇപ്പോള്‍ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. ജനപ്രിയതയിലും കാഴ്ചക്കാരുടെ എണ്ണത്തിലും റെക്കോര്‍ഡ് നേട്ടമുള്ള സാന്ത്വനം സീരിയലിലെ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവര്‍ തന്നെ.
അഞ്ജലിയും ശിവനും തമ്മിലുള്ള പ്രണയാര്ദ്രനിമിഷങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഹൈലൈറ്റെങ്കില്‍ ഇനി വരാന്‍ പോകുന്നത് സംഘര്‍ഷഭരിതമായ ദിനങ്ങളാണ്. സീരിയലിന്റെ പ്രമോയും അതാണ് സൂചിപ്പിക്കുന്നത്.
സജിന്‍ ആണ് ശിവനായി എത്തുന്നത്. ബാലതാരമായി സിനിമയിലെത്തിയ, പിന്നീട് സീരിയലിലേക്ക് എത്തിയ ഗോപികയാണ് അഞ്ജുവിനെ അവതരിപ്പിക്കുന്നത്. മുൻനിര താരങ്ങളെ മാത്രമല്ല, സീരിയലിലെ ജയന്തിയുടെ ഭർത്താവും ദേവേട്ടത്തിയുടെ സഹോദരനുമായ സേതുവേട്ടനും ഉണ്ട് മികച്ച ഫാൻസ്.
സേതുവേട്ടനായി സാന്ത്വനം പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്ത താരം ബിജേഷ് അവനൂരിനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ബിജേഷ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയും അതിനു താരം നൽകിയ ക്യാപ്ഷനുമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുന്നത്.
ജയന്തിയെ വീട്ടിൽ നിന്നും ഇറക്കി വിടുന്ന രംഗം ഒരു ആരാധകർ അയച്ചിരുന്നു. ഇത് എഡിറ്റ് ചെയ്തു തന്ന സുഹൃത്തിനു നന്ദി.. എന്നും വളരെ നല്ല എഡിറ്റിംഗ് എന്നും കുറിച്ചുകൊണ്ട് ആ രംഗത്തിന് ആസ്പദമായ വാക്കുകളാണ് ബിജേഷ് കുറിച്ചിരിക്കുന്നത്…
ബിജേഷിന്റെ എഴുത്ത് ഇങ്ങനെ,
“ചില ആളുകൾ അങ്ങിനെയാണ്… എത്രയൊക്കെ നന്മ കാണിച്ചാലും, തെറ്റുകൾ ക്ഷമിച്ചാലും, കണ്ടില്ലെന്നു നടിച്ചാലും…, ബന്ധത്തിന്റെ വില പോലും കൽപ്പിക്കാതെ… നമ്മളെ കൂടുതൽ കൂടുതൽ ചതിച്ചും, മറ്റുള്ളവരുടെ മുൻപിൽ തരം താഴ്ത്തിക്കൊണ്ടും ഇരിക്കും… പക്ഷെ ഒന്നുണ്ട്…
ഒരിക്കൽ നഷ്ടപ്പെടുമ്പോൾ മാത്രമേ… തിരിച്ചു കിട്ടാത്ത ആ സ്നേഹത്തിന്റെ വില അറിയൂ… സേതുവിന്റെ ജയന്തിക്കു അതറിയുമായിരിക്കും അല്ലെ…? എന്നവസാനിക്കുന്നു ആ വാക്കുകൾ..
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...