ടോവിനോ തോമസ് ചിത്രം ‘മിന്നല്‍ മുരളി’ യുടെ സെറ്റ് തകര്‍ത്ത കേസിലെ മുഖ്യ പ്രതിയ്ക്ക് എതിരെ കാപ്പ ചുമത്തി

ടോവിനോ തോമസ് ചിത്രം ‘മിന്നല്‍ മുരളി’ സിനിമയുടെ സെറ്റ് തകര്‍ത്ത കേസിലെ മുഖ്യപ്രതിയായ മലയാറ്റൂര്‍ ചെത്തിക്കാട്ട് വീട്ടില്‍ രതീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി സനല്‍ വധക്കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ശേഷം മണപ്പുറത്ത് ‘മിന്നല്‍ മുരളി’യുടെ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒന്നാം പ്രതീയാണ് രതീഷ്.
2020 ല്‍ ഗുണ്ട നിയമപ്രകാരം നടപടി സ്വീകരിച്ചിരുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് കാലടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് വീണ്ടും കാപ്പ ചുമത്തി ജയിലിലടക്കാന്‍ തീരുമാനിച്ചത്.
എറണാകുളം റൂറല്‍, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ രതീഷ് പതിമൂന്നോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ കാപ്പ നിയമപ്രകാരം 42 പേരെയാണ് ജയിലിലടച്ചിട്ടുള്ളത്. 31 പേരെ നാടു കടത്തിയിട്ടുമുണ്ട്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...