Connect with us

ഒരു പൂച്ചക്കുഞ്ഞ് പോലും അറിഞ്ഞില്ല, ചോദ്യം ചെയ്യൽ മൂന്നാം തവണ! രഹസ്യങ്ങൾ ചോർന്ന് ഒലിച്ചു!? അകത്തേയ്ക്കുള്ള വഴി തുറക്കുന്നു!?

News

ഒരു പൂച്ചക്കുഞ്ഞ് പോലും അറിഞ്ഞില്ല, ചോദ്യം ചെയ്യൽ മൂന്നാം തവണ! രഹസ്യങ്ങൾ ചോർന്ന് ഒലിച്ചു!? അകത്തേയ്ക്കുള്ള വഴി തുറക്കുന്നു!?

ഒരു പൂച്ചക്കുഞ്ഞ് പോലും അറിഞ്ഞില്ല, ചോദ്യം ചെയ്യൽ മൂന്നാം തവണ! രഹസ്യങ്ങൾ ചോർന്ന് ഒലിച്ചു!? അകത്തേയ്ക്കുള്ള വഴി തുറക്കുന്നു!?

ദിലീപിനെ സംബന്ധിച്ച് ഇനിയുള്ള ഓരോ ദിവസവും നിർണ്ണായകമാണ്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചതായി ആരോപിച്ച് എട്ടാം പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി 26നു വീണ്ടും പരിഗണിക്കുമെന്നാണ് ഏറ്റവും ഒടുവിൽ വന്ന വാർത്ത.ഇത് ദിലീപിന് കുരുക്കാകുമെന്നാണ് കരുതുന്നത്.

കോടതി നിര്‍ദേശിച്ചിരുന്ന വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ അപേക്ഷ സമര്‍പ്പിച്ചത്. തുടരന്വേഷണത്തില്‍ അന്വേഷണ സംഘത്തിനു ലഭിച്ച സാക്ഷിമൊഴികളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാണു വിചാരണയും സാക്ഷിവിസ്താരവും അട്ടിമറിക്കാന്‍ പ്രതിഭാഗം അഭിഭാഷകരുടെ ഒത്താശയോടെ ദിലീപ് ശ്രമിച്ചതായി ആരോപണം ഉയര്‍ന്നത്.

പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘം ഇപ്പോൾ ശ്രമിക്കുന്നത്. കേസില്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. സായ് ശങ്കര്‍ പ്രതികളുടെ ഫോണില്‍ നിന്നു മായ്ച്ചു കളഞ്ഞ മുഴുവന്‍ ഡിജിറ്റല്‍ ഫയലുകളും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസില്‍ കൂടുതലായി ചോദ്യം ചെയ്യേണ്ടവരുടെ പുതിയ പട്ടികയും അന്വേഷണ സംഘം തയാറാക്കി.

നടിയെ ആക്രമിച്ച കേസില്‍ ഇതിന് മുൻപും സായ് ശങ്കറിനെ ചോദ്യം ചെയ്തിരുന്നു. രണ്ടര മണിക്കൂറോളം സായ് യെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ സായ് ശങ്കര്‍ അന്വേഷണ സംഘത്തിന്റെ കയ്യിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നും എട്ട് ചാറ്റുകള്‍ വീണ്ടെടുത്ത് കൊടുത്തു. മാസ്‌ക് ചെയ്ത ഫോട്ടോ അണ്‍മാസ്‌ക് ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടെടുത്ത് കൊടുത്ത എട്ട് ചാറ്റുകളില്‍ ഒരു ചാറ്റ് ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്നാണ് വിവരം. ഫോറന്‍സിക് ലാബില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥയുമായുള്ള ചാറ്റ് കേസില്‍ വളരെ പ്രാധാന്യമുള്ളതാണ്. രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ നിർണ്ണായകമായ പല വിവരങ്ങളും സായ് ശങ്കർ നല്കിയിട്ടുണ്ടാകാം

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി മേയ് 30 വരെ സമയം അനുവദിച്ച സാഹചര്യത്തിൽ അന്വേഷണ പുരോഗതി വിലയിരുത്താൻ ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ യോഗം ചേർന്നു. തുടരന്വേഷണം നടത്തുന്ന ഡിവൈഎസ്പി ബൈജു എം. പൗലോസിന്റെ ടീമും അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കുന്ന എസ്പി മോഹനചന്ദ്രന്റെ ടീമും യോഗത്തിൽ പങ്കെടുത്തിരുന്നു

More in News

Trending

Recent

To Top