
News
നാഗചൈതന്യയുമായി ബന്ധപ്പെട്ട ടാറ്റൂകള്‍…; താന്‍ ടാറ്റൂ ചെയ്തതില്‍ ഖേദിക്കുന്നു, അത് ചെയ്യരുതായിരുന്നുവെന്ന് സാമന്ത
നാഗചൈതന്യയുമായി ബന്ധപ്പെട്ട ടാറ്റൂകള്‍…; താന്‍ ടാറ്റൂ ചെയ്തതില്‍ ഖേദിക്കുന്നു, അത് ചെയ്യരുതായിരുന്നുവെന്ന് സാമന്ത

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത സാമന്ത റൂത്ത് പ്രഭു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. നടന് നാഗചൈതന്യയുമായുളള വിവാഹ മോചനത്തിന് പിന്നാലെയാണ് സാമന്ത വാര്‍ത്തകളിലെയും ഗോസിപ്പ് കോളങ്ങളിലെയും സ്ഥിരസാന്നിധ്യമാകുന്നത്.
ഇപ്പോള്‍ വിവാഹമോചനത്തിന്റെ വിഷമതകളില്‍ നിന്നും കരകയറാന്‍ യാത്രകളും സിനിമാ ചിത്രീകരണങ്ങളുമെല്ലാമായി തിരക്കിലാണ് താരം. സ്വയം പ്രചോദനമാകുകയും മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും ചെയ്താണ് സാമന്ത സെലിബ്രിറ്റി ജീവിതം കൊണ്ടുപോകുന്നത്. സമൂഹത്തെ ഉദ്ബോധിപ്പിക്കുന്ന തരത്തിലടക്കമുള്ള മഹാന്മാരുടെ വാക്കുകളും മറ്റും സോഷ്യല്‍മീഡിയയില്‍ സാമന്ത പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ നാഗചൈതന്യയുടെ പേരുമായി ബന്ധപ്പെട്ട് താന്‍ ചെയ്ത ടാറ്റൂകളില്‍ പരോക്ഷമായി ഖേദം പ്രകടിപ്പിക്കുകയാണ് സാമന്ത. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്കുന്ന സെഷനിലാണ് സാമന്ത ഇക്കാര്യം സൂചിപ്പിച്ചത്. ടാറ്റൂ ഐഡിയകള്‍ നല്‍കാമോ എന്ന ആരാധകന്റെ ചോദ്യത്തിന് താന്‍ ടാറ്റൂ ചെയ്തതില്‍ ഖേദിക്കുന്നു, അത് ചെയ്യരുതായിരുന്നു എന്നായിരുന്നു താരം പ്രതികരിച്ചത്.
നാഗചൈതന്യക്കൊപ്പം ചെയ്ത ആദ്യ ചിത്രമായ ‘യേ മായ ചെസാവേ’ എന്ന ചിത്രത്തെയും അതിനൊപ്പം നാഗചൈതന്യയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു ടാറ്റൂ, നാഗചൈതന്യയുടെ വിളിപ്പേരായ ‘ചായ്’ എന്ന ടാറ്റൂ, കപ്പിള്‍ ടാറ്റൂ എന്നിവയാണ് സാമന്ത ചെയ്തിട്ടുള്ളത്.
ഇവയെല്ലാം തന്നെ മുമ്ബ് സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആഹ്ലാദപൂര്‍വ്വം ആരാധകര്‍ക്ക് മുമ്ബില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണ്. എന്നാലിന്ന് ഇതില്‍ ഖേദിക്കുന്നുവെന്നാണ് സാമന്ത നല്കുന്ന സൂചന. ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ഇന്‍സ്റ്റഗ്രാം സ്റ്റോറി വീഡിയോയില്‍ രണ്ട് തവണയാണ് ടാറ്റൂ ചെയ്യരുതായിരുന്നു എന്ന് സാമന്ത ആവര്‍ത്തിച്ച് പറയുന്നത്.
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....