മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങള്‍ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
സഹോദരന് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് അദ്ദേഹം. തങ്ങള്‍ തമ്മില്‍ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ലെന്നും, താന്‍ ചാന്‍സ് ചോദിക്കാറില്ലെന്നുമാണ് ഇന്ദ്രജിത്ത് പറയുന്നത്.
‘വല്ലപ്പോഴുമാണ് ഞങ്ങള്‍ തമ്മില്‍ കാണാറുള്ളത്. ഞങ്ങള്‍ കണ്ടുമുട്ടിയിട്ട് തന്നെ ആറു മാസത്തോളമായി. പക്ഷേ അവനുമായി ഫോണില്‍ സംസാരിക്കാറുണ്ട്. തമ്മില്‍ കണ്ടാലും സിനിമയെക്കുറിച്ച് അധികം സംസാരിക്കാറില്ല.
പേഴ്സണല്‍ കാര്യങ്ങളും ഫാമിലി കാര്യങ്ങളും മാത്രമാണ് സംസാരിക്കാറ്. ഞങ്ങള്‍ അങ്ങനെയാണ് സമയം ചിലവഴിക്കാറുള്ളത്. മാത്രമല്ല അവനോട് ഞാന്‍ ചാന്‍സ് ചോദിക്കാറില്ല. നിങ്ങള്‍ സ്വയം ഒരു വേഷം ആവശ്യപ്പെടുന്നതിന് പകരം, അവര്‍ക്ക് നിങ്ങളോട് ചോദിക്കാന്‍ തോന്നണം. അങ്ങനെയാണ് വേണ്ടത്’ എന്നും ഇന്ദ്രജിത്ത് പറഞ്ഞു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...