അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹൻലാൽ

അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്.
അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട, ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഇരുപതു ആദിവാസി കുട്ടികകളുടെ, ഇനിയുള്ള പതിനഞ്ചു വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ചുമതലയാണ് മോഹന്‍ലാല്‍ ഏറ്റെടുത്തിരിക്കുന്നത്.
ഈ ഉദ്യമത്തില്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനോട് സഹകരിക്കാന്‍ ഇ വൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസ് കരിയേഴ്സ് എന്ന സ്ഥാപനവും ഉണ്ട്.വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ ‘വിന്റേജ്’ പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനൊപ്പം തന്നെ അവരുടെ ഭാവി സുരക്ഷിതമാകാനുള്ള എല്ലാ സഹായങ്ങളും, മാര്‍ഗദര്‍ശനവും ഇത് വഴി അവര്‍ക്കു നല്‍കുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കിൽ അറിയിച്ചു.
കോവിഡ് സമയത്തു ഈ സംഘടനയിലൂടെ കേരളത്തിന് പുറത്തു തമിഴ്നാട്, മഹാരാഷ്ട്ര, പുണെ എന്നിവിടങ്ങളിലും മോഹന്‍ലാല്‍ സഹായം എത്തിച്ചിരുന്നു.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും ബി.ജെ.പി നേതാവും പാർലമെന്റ് അംഗവുമായ കങ്കണ റണാവത്ത്. പലപ്പോഴും വിവാദപരമായ പ്രസ്താവനകൾ നടത്തി നടി വാർത്തകളിൽ ഇടം...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...