തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് വിദ്യ ബാലന്. കരിയറിന്റെ ആരംഭത്തില്‍ പല തവണ പരിഹാസങ്ങള്‍ക്കും അപമാനങ്ങള്‍ക്കും താന്‍ ഇരയായിട്ടുണ്ടെന്ന് നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, മോഹന്‍ലാലിനൊപ്പം ചക്രത്തിന്റെ സെറ്റില്‍ സമയം ചെലവഴിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യ ബാലന്.
ഏകദേശം ആറ്, ഏഴ് ദിവസത്തോളം മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. വാനപ്രസ്ഥം, പവിത്രം തുടങ്ങിയ സിനിമകള്‍ കണ്ട് അദ്ദേഹത്തിന്റെ ഒരു ആരാധികയായി വളരെ അത്ഭുതത്തോടെയാണ് എത്തിയത്. എന്നാല്‍ അവിടെ ആ സെറ്റില്‍ നിന്നാണ് മോഹന്‍ലാലില്‍ നിന്ന് ഞാന്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത്.
എത്ര സമയം കാത്തിരിക്കണമെങ്കില്‍ പോലും അദ്ദേഹം സെറ്റില്‍ പുസ്തകങ്ങള്‍ ഒന്നും വായിക്കില്ല, സ്ക്രിപ്റ്റ് പോലും അങ്ങനെ ഇരുന്ന് വായിക്കില്ല. അന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് എപ്പോഴും ഇതില്‍ സജീവമായി ഇരിക്കണമെന്നാണ്. അപ്പോഴാണ് സംവിധായകന് ആക്ഷന്‍ പറയുമ്പോള്‍ അതിനനുസരിച്ച് ആ മാജിക്ക് കാണിക്കാന്‍ സാധിക്കുകയുള്ളൂ.
എപ്പോഴും അദ്ദേഹം ടീമംഗങ്ങളെ സപ്പോര്‍ട്ട് ചെയ്തിരുന്നു. ഫോക്കസ് നോക്കാന്‍ ഒരാള്‍ ടേപ്പ് വലിക്കുന്നുണ്ടെങ്കില്‍ അതിന്റെ മറ്റൊരു അറ്റം പിടിച്ചു നല്‍കാനും മറ്റു കാര്യങ്ങള്‍ ചെയ്യാനും അദ്ദേഹം സഹായിക്കും, ഒരു സൂപ്പര്‍ താരം അത് ചെയ്യുന്നത്, തുടക്കകാലത്ത് ഞാന്‍ പഠിച്ച വളരെ പ്രധാനപ്പെട്ട കാര്യമാണ്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...