മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയെ കുറിച്ചുള്ള ഒരു പ്രതികരണം ആണ് വൈറലാകുന്നത്. കുറിപ്പ് വായിക്കാം വിശദായി …
കഥ മോശമായ സമയത്ത് നെഗറ്റീവ് പറയുന്നത് സഹിക്കാം … ഇത് ഉള്ളതിനും ഇല്ലാത്തതിനും ഒക്കെ പരാതി പറയുന്ന പോലെ തോന്നുന്നു …കഥ നല്ല രീതിയിൽ തന്നെ ആണ് ഇപ്പോ പോകുന്നത്…
അവരുടെ ഫാമിലി ടൈം ഒക്കെ കണ്ടിരിക്കാൻ രസമാണ്..
Rishiya scenes : റിഷ്യ സീൻസ് കുറയുന്നുണ്ട് എന്നത് ഞാനും സമ്മതിക്കുന്നു. റിഷ്യ story ആണെന്ന് മറന്നു പോകുന്നു … പക്ഷേ കഥയിൽ എല്ലാവരും വരണമല്ലോ..അതാവാം കാരണം … ആദിയുടെ food love : ആദി പട്ടിണി ആയിരുന്നോ എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് …
ഭക്ഷണം ഒരുപാട് ഇഷ്ടമുള്ള ആസ്വദിച്ചു കഴിക്കുന്ന ഒരാൾ ഇങ്ങനെ തന്നെ അല്ലേ…അങ്ങനെ ഉള്ളവരെ പരിചയമുണ്ടെങ്കിൽ അത് മനസ്സിലാകുo… Food vloggers നെ ഒക്കെ അങ്ങനെ യുള്ളവർ സംസാരിച്ച് തുടങ്ങിയാൽ അവസാനിക്കുന്നത് food ൽ ആയിരിക്കും..
നമ്മളാണെങ്കിലും നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അല്ലേ കൂടുതൽ സംസാരിക്കാറ്…പണ്ടത്തെ ആദി സാറും ഭക്ഷണ പ്രിയൻ തന്നെ ആയിരുന്നു..പിന്നെ ആദി സർ കുറേ നാളായി നാട്ടിൻ ഇല്ലാതിരുന്നു..സ്വാഭാവികമായും നാട്ടിലെ ഭക്ഷണം ആഗ്രഹിക്കില്ലേ.. ഹോസ്റ്റൽ ഒക്കെ നിന്നവർക്ക് അത് മനസ്സിലാകും …വീട്ടിലെ ഫുഡ്, അവരേറ്റവും ഇഷ്ടപ്പെടുന്ന hotel ലെ ഫുഡ് ഒക്കെ ആയിരിക്കും അവർക്ക് ഏറ്റവും മിസ് ചെയ്യുന്നത്…
അത്രയേ ഉള്ളൂ ഇവിടെയും…ഋഷ്യ ഫാമിലി സംസാരം @ college : ഋഷ്യ ഏറ്റവും കൂടുതൽ സമയം ഒന്നിച്ചുള്ള സ്ഥലമാണ് കോളേജ് പിന്നെ ഋഷി എന്നു പറയുന്നത് വളരെ introvert ആയ സുഹൃത്തുക്കൾ ഇല്ലാത്ത ഒരു കഥാപാത്രം ആണ് … സൂര്യ മാത്രമാണ് ഋഷിക്ക് അടുപ്പമുള്ളയാൾ… നമ്മളാണെങ്കിലും നമ്മുടെ സന്തോഷവും സങ്കടവും ഏറ്റവും അധികം പങ്കുവയ്ക്കുന്നത് നമ്മുടെ friends നോടല്ലേ… ഞാൻ അങ്ങനെയാ… പിന്നെ ചെറുപ്പത്തിൽ അച്ചനും അമ്മയും നഷ്ടപ്പെട്ട അവരില്ലാതെ വളർന്ന ഒരു കുട്ടിക്ക് എപ്പോഴും ചിന്തിക്കാനുള്ളത് അച്ഛനെയും അമ്മയെയും കുറിച്ച് തന്നെ ആയിരിക്കും… അത് ആ അനുഭവം ഉള്ളവർക്ക് അറിയാം …
അങ്ങനെയുള്ള ഋഷി തനിക്കേറ്റവും അടുപ്പമുള്ള … സൂര്യയോടല്ലാതെ വേറെ ആരോടാണ് പറയേണ്ടത്…
ബിപിൻ ചേട്ടൻ ഭയങ്കര artificial ആണ് എന്ന് :ഒരു talent ഉള്ള ഒരാൾക്ക് അത് എന്തുമാവട്ടെ എത്ര ആത്മാർത്ഥതയില്ലാതെ ചെയ്താലും അതിന് ഒരു ഭംഗി കാണും.. ഉദാഹരണത്തിന് കെ എസ് ചിത്ര മാം ചുമ്മാ ഇരുന്ന് പാടിയാലും അത് കൊള്ളില്ല എന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ… അതിന് ഒരു ഭംഗി ഉണ്ടാകും .. ശ്രുതി പോയി. താളം തെറ്റി എന്ന് ആരും പറയില്ലല്ലോ.. അത് അവരുടെ talent ആണ് … അത് തന്നെയാണ് ഇവിടെയും bipin ചേട്ടൻ അദ്ദേഹത്തിന്റെ റോൾ വളരെ ഭംഗിയായി ചെയ്യുന്നുണ്ട്…
അദ്ദേഹം സ്ക്രീനിൽ അദ്ദേഹത്തിന്റെ ജോലിയിൽ ആത്മാർത്ഥതയില്ലാതെ ആയാൽ അത് ഷോ യെ തന്നെ ബാധിക്കുമെന്നും ഇങ്ങനെ പഴി കേൾക്കേണ്ടി വരും എന്ന് അറിഞ്ഞിട്ടും അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല…ഇന്നു വരെയും ആ അഭിനയം മോശമാണെന്നൊരു അഭിപ്രായവും എനിക്കില്ല …
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....