Connect with us

ഋഷി ഇത് എതിർക്കും ;സൂര്യയ്ക്ക് കഥയിൽ അടിമുടി മാറ്റം ; ഋഷ്യ പ്രണയം ഇനി വലിയ ട്വിസ്റ്റിലേക്ക് ; കൂടെവിടെ പൂത്ത എപ്പിസോഡ് ; വരും ആഴ്ച ഇങ്ങനെ!

Malayalam

ഋഷി ഇത് എതിർക്കും ;സൂര്യയ്ക്ക് കഥയിൽ അടിമുടി മാറ്റം ; ഋഷ്യ പ്രണയം ഇനി വലിയ ട്വിസ്റ്റിലേക്ക് ; കൂടെവിടെ പൂത്ത എപ്പിസോഡ് ; വരും ആഴ്ച ഇങ്ങനെ!

ഋഷി ഇത് എതിർക്കും ;സൂര്യയ്ക്ക് കഥയിൽ അടിമുടി മാറ്റം ; ഋഷ്യ പ്രണയം ഇനി വലിയ ട്വിസ്റ്റിലേക്ക് ; കൂടെവിടെ പൂത്ത എപ്പിസോഡ് ; വരും ആഴ്ച ഇങ്ങനെ!

അപ്പോൾ കൂടെവിടെ ജനറൽ പ്രൊമോ അടിമുടി മാറി. വളരെ മികച്ച കഥയാണ് ഇനിയും വരാൻ പോകുന്നത്. ഒരു നാട്ടിൻ പുറത്തുകാരിയായ സൂര്യ, അവളുടെ പഠിക്കണം എന്ന ഒറ്റ ആഗ്രഹത്താലാണ് ഇത്രയധികം റിസ്ക് എടുത്തു മുന്നേറിയത്. അവിടെ തണലായി ടീച്ചർ വന്നപ്പോൾ ആ തണലിൽ അവൾ പഠിക്കാം എന്ന് പ്രതീക്ഷിച്ചു . എന്നാൽ പിന്നീടുണ്ടായ സംഭവങ്ങൾ എല്ലാം അവളെ തളർത്തുകയായിരുന്നു.

എന്നാൽ ആത്മാഭിമാനം ഉള്ള സൂര്യ ആർക്കുമിന്നിലും തോറ്റുകൊടുക്കാതെ മുന്നേറുകയായിരുന്നു. ഇപ്പോഴിതാ സൂര്യയുടെ ആ പഴയ സ്വഭാവം വീണ്ടും നമുക്ക് കാണാൻ സാധിച്ചു എന്ന് വേണം ഈ പ്രൊമോ വന്നപ്പോൾ മനസിലാക്കാൻ സാധിച്ചത്.

സ്വന്തം വീട്ടുകാരെ നോക്കാൻ വേണ്ടിയാണ് പഠിക്കുന്നത് എന്ന് പറഞ്ഞിട്ടും സൂര്യ ഒരുവട്ടം പോലും ഒരു ജോലി ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല., എന്നാൽ ഇപ്പോൾ സൂര്യ ഫുഡ് ഡെലിവറി ഗേൾ ആകാൻ തീരുമാനിച്ചിരിക്കുകയാണ്. ആ ഒരു സീൻ കണ്ടപ്പോൾ ഒരു ആൽബം സോങ് ആണ് എനിക്ക് ഓര്മ വന്നത്. നല്ല കോസ്റ്റും ആണ് സൂർയ്യയുടേത്.

അപ്പോൾ ഇനി സൂര്യയുടെ വീട്ടുകാരെയും കാണിക്കും. അച്ഛന് ഇപ്പോൾ തീരെ വയ്യ.. നമ്മൾ അവസാനമായി കണ്ടപ്പോൾ കൈമൾ പറയുന്നുണ്ട്.. ആ പഴയ ജോലി തിരികെ കിട്ടുമോ എന്ന് നോക്കട്ടെ എന്നെല്ലാം.. അപ്പോൾ ആ ജോലിക്ക് ഇനി അച്ഛനെ വിടാതെ വീട്ടു ചിലവ് നോക്കണം എന്നാണ് മക്കളായ സൂര്യയും ആര്യയും ആഗ്രഹിക്കുന്നത്./ ഇപ്പോൾ ആര്യയ്ക്ക് വലിയ ടെൻഷൻ ഒന്നുമില്ല. കൊമ്പൻ ശേഖരൻ ഒപ്പമുള്ളത് കൊണ്ട് ആര്യ നല്ലപോലെയാണ് ജീവിക്കുന്നത്. എന്നാലും അവർക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്. പിന്നെ നിതിൻ എന്നൊരു മകൻ ഉണ്ടെങ്കിലും അവനെ നമുക്കറിയാമല്ലോ മയക്കുമരുന്നിന് അടിമയാണ്..

അപ്പോൾ സ്വന്തം വീട്ടുകാരെ മറന്നു ജീവിക്കുന്ന ഒരു വ്യക്തിയായി സൂര്യയും മാറാൻ പാടില്ല. അങ്ങനെ സൂര്യ സ്വന്തം കാലിൽ നിൽക്കാനുള്ള ഒറ്റപ്പഴിലിൽ ആണ്. അതിനായി ജോലിക്ക് പോകാൻ തന്നെ തീരുമാനിക്കുന്നുണ്ട്. പക്ഷെ അവിടെ അത് അത്ര ഈസി ആവില്ല. അപ്പോൾ അച്ഛൻ സൂര്യയെ വിളിച്ചു അവിടെയുള്ള പ്രശ്നങ്ങൾ പറയുന്നതോടെയാണ് സൂര്യ കൂടുതൽ ചിന്തിക്കുന്നത്.

അങ്ങനെ സനയോട് സൂര്യ എല്ലാം പറയും.. സനയും റോഷനും കൂടിയാണ് സൂര്യയ്ക്ക് ഫുഡ് ഡെലിവറി ഗേൾ ആയി ജോലി ശരിയാക്കിക്കൊടുക്കുന്നത്. ഇത് കേൾക്കുമ്പോൾ തന്നെ അതിഥി ടീച്ചർ ഒന്ന് സംശയിക്കുന്നുണ്ട്…

നിനക്ക് ഇത് സാധിക്കുമോ സൂര്യ എന്നാണ് ടീച്ചർ ചോദിക്കുന്നത്. എന്നാൽ സൂര്യ നല്ല ആത്മവിശ്വാസത്തിലാണ്.. പൊരുതണോ കീഴടങ്ങണോ എന്ന് തീരുമാനിക്കേണ്ടത് നീ ആണ്.. എന്ന് ടീച്ചർ പറയുമ്പോൾ എനിക്ക് ജയിക്കണം ടീച്ചർ.. എന്ന് സൂര്യ പറയുന്നുണ്ട്..

എന്നാൽ ഋഷി ഈ ഒരു തീരുമാനത്തിൽ ഒട്ടും യോജിക്കുന്നില്ല. സൂര്യയുടെ പഠനം സൂര്യ ഇങ്ങനെ ഒന്നും കഷ്ട്ടപ്പെടേണ്ട എന്നൊക്കെയാണ് ഋഷി ചിന്തിക്കികുന്നത്. അത് ആ സ്നേഹം കൊണ്ടാണ്. പക്ഷെ ഋഷിയെ എതിർത്ത് സൂര്യ പോകാൻ തീരുമാനിക്കും.. ഇതിനിടയിൽ കോളേജ് കഴിയുന്നയുടൻ ജോലിക്കായി ഓടുമ്പോൾ ഋഷിയെ പലപ്പോഴും വാഗണിക്കേണ്ടി വരുന്നുണ്ട്. അതും ഋഷിയ്ക്കും സൂര്യയ്ക്കും ഇടയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്..

എന്നാൽ സൂര്യ ഋഷിയ്ക്ക് മുന്നിലും പ്രൂവ് ചെയ്യും സൂര്യയ്‌യായിരുന്നു ശരിയെന്ന്. പിന്നെ ഋഷി ഇപ്പോൾ ശരിക്കും അച്ഛനെയും അമ്മയെയും ഒരുമിച്ചു കിട്ടിയ സന്തോഷത്തിലാണ് . അവിടെ സൂര്യ ഒരു സെക്കൻഡ് ആയി പോകുന്നുണ്ട്. എന്നാൽ ഇനി സൂര്യ ഋഷി സീനുകൾ കാണാൻ സൂപ്പർ ആകുമെന്ന് ഉറപ്പാണ്. കാരണം അവരുടെ കുറുമ്പ് നിറഞ്ഞ സംസാരമാകും ഇനിയുണ്ടാകുക.. രണ്ടാൾക്കും ഇടയിൽ ഒരു കുട്ടി പിണക്കം ഉണ്ടാകുന്നുണ്ട്.

about koodevide

More in Malayalam

Trending

Recent

To Top