ബിഗ് ബോസ് മലയാളം സീസണ് 4 രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ഓരോ ആഴ്ചയും പിന്നിടുമ്പോഴും ആരാകും ബിഗ് ബോസ് വീടിന് പുറത്തേക്ക് പോവുക എന്നറിയാനായി ആരാധകരും താരങ്ങളും ആകാംഷയോടെ കാത്തിരിക്കാറുണ്ട്. ഇപ്പോൾ ജാസ്മിന്റെ പേരും പ്രേക്ഷകർ പറയുന്നുണ്ട്. അതിനു കാരണം ജാസ്മിന്റെ പുകവലിയാണ്.
ഒരാഴ്ച്ച കൊണ്ട് വലിച്ചു തീർക്കേണ്ട സിഗററ്റ് ആ ആഴ്ച അവസാനിക്കും മുന്നേ വലിച്ചു തീർക്കുകയാണ് ജാസ്മിൻ. അവിടെ നടക്കുന്നതെല്ലാം ഇപ്പോൾ ലൈവ് ആയിട്ടാണ് പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വിമർശങ്ങൾ ഒരുപാടുണ്ട്.
ഇന്നലെ ജാസ്മിന് നല്ല പോലെ വഴക്ക് കിട്ടുന്നുണ്ടായിരുന്നു. അതിനു കാരണം സ്മോക്കിങ് ആണ്. കഴിഞ്ഞ ദിവസം കറുക പട്ട എടുത്ത് വലിച്ചു നടക്കുന്നു എന്ന് ലക്ഷ്മി പ്രിയ കംപ്ലയിന്റ് പറഞ്ഞു. എന്നാൽ ജാസ്മിൻ അതിനു മറുപടിയായി പറഞ്ഞത് . അത് ഒരു സിഗെരെറ്റ് രൂപത്തിൽ വലിച്ചതല്ല.. പകരം വെറുതെ മണം വരുന്ന രീതിയിൽ സിഗെരെറ്റ് വലിക്കും എന്നുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് പറയുന്നുണ്ട്..
അത് കേട്ട ലാലേട്ടൻ ഉടനെ ചോദിക്കുന്നുണ്ട് , അങ്ങനെ വലിക്കാൻ അവിടെ പ്രത്യേകം മുറി തന്നിട്ടുണ്ടല്ലോ.. അവിടെ പോയി വലിക്കാമല്ലോ എന്ന്. അപ്പോൾ അങ്ങനെ വലിച്ചതല്ല അതുകൊണ്ടാണ് അവിടേക്ക് പോകാഞ്ഞത് എന്നും ജാസ്മിൻ പറയുന്നുണ്ട്.
അതോടൊപ്പം ഡെയിസി നീ ഇവളുടെ ആരാ എന്ന് ജാസ്മിനോട് നിമിഷയെ കുറിച്ച് ചോദിക്കുമ്പോൾ ഞാൻ ഇവളുടെ തന്ത എന്ന് പറഞ്ഞിരുന്നു.. അത് എന്തിനാണ് തന്ത എന്നൊക്കെ പറഞ്ഞതെന്ന് ലാലേട്ടൻ ചോദിക്കുന്നുണ്ട്. ഉടനെ തന്നെ ജാസ്മിൻ പോക്കറ്റിൽ കയ്യിട്ട് വളരെ തൻറേടത്തോടെ അതെന്റെ സ്ലാങ് ആണ് ലാലേട്ടാ എന്ന് പറയുകയാണ് .. ഇത് പ്രേക്ഷകർക്ക് അധികവും ഇഷ്ടപ്പെട്ടിട്ടില്ല..
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...