മലയാളത്തില്‍ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ” മിന്നൽ മുരളി ” യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്കുമുന്നിൽ എത്തുന്നു, കുറുക്കന്മൂല എന്ന വളരെ ചെറിയ ഒരു ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളും അവിടെ ഉദയം ചെയ്യുന്ന സൂപ്പര്‍ഹീറോയെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. നായകനും വില്ലനും ഒരേ ദിവസം മിന്നലേല്ക്കുന്നതോടെയാണ് മിന്നൽ മുരളിയുടെ കഥ സൂപ്പർ ഹീറോ സൂപ്പർ വില്ലൻ തലത്തിലേക്ക് മാറുന്നത്.
നായകനെപ്പോലെ തന്നെ വില്ലൻ കഥാപാത്രത്തെയും കൃത്യമായി വാർത്തെടുത്തിട്ടുണ്ട്. നായകന്റെ പ്രണയം പറയുമ്പോൾ വില്ലന്റെ പ്രണയവും അവന്റെ നഷ്ടങ്ങളും നൊമ്പരങ്ങളും ഫോക്കസ് ചെയ്യുന്നുണ്ട് തിരക്കഥ. വില്ലൻ കഥാപാത്രത്തോട് പ്രേക്ഷകരെ ഇമോഷണൽ ആയി കണക്ട് ചെയ്യുന്ന രചനാ തന്ത്രം ഇവിടെ കാണാം.
ഒരു കോമിക് ബുക്ക് വായിക്കുന്ന രസം തരുന്ന സന്ദര്‍ഭങ്ങള്‍ ഉൾപെടുത്തിയും എന്നാൽ ഗൌരവം വിടാതെയും വൈകാരികത നിലനിർത്തിയുമാണ് മിന്നൽ മുരളിയുടെ കഥ പറയുന്നത് . മിന്നൽ മുരളിയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ഏപ്രിൽ 10 ഞാറാഴ്ച വൈകുന്നേരം 5.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....