അമ്മയ്ക്ക് ചക്കര ഉമ്മ….അമ്മയുടെ സ്നേഹമാണ് എനിക്ക് ഏറ്റവും അമൂല്യം! ഹൃദയം തോന്നുന്ന കുറിപ്പുമായി കാളിദാസ് ജയറാം… ഒപ്പം മാളവികയും; ആശംസകളുമായി ആരാധകരും
Published on

മലയാളികൽ ഏറെ ഇഷ്ടപെടുന്ന താരകുടുംബമാണ് ജയറാമിന്റേത്. ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രേത്യേക താല്പര്യമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പാർവതി ജയറാമിന്റെ പിറന്നാൾ. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആശംസ അറിയിച്ചത്. മക്കളായ നടന് കാളിദാസനും മാളവികയും അമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തി.
അമ്മയോടൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ചാണ് പാര്‍വ്വതിയ്ക്ക് കാളിദാസ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന രണ്ട് ഫോട്ടോകളാണ് കാളിദാസ് പങ്കുവെച്ചത്. ഈ ഫോട്ടോയും കുറിപ്പുമാണ് ഇപ്പോള്‍ മലയാളികളുടെ ഹൃദയം തൊടുന്നത്. മകനും അമ്മയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴം ഈ ഫോട്ടോയിലൂടെ തന്നെ മനസ്സിലാകും എന്നാണ് ആരാധകര്‍ പറയുന്നത്.
അമ്മയുടെ സ്നേഹമാണ് എനിക്ക് ഏറ്റവും അമൂല്യം, എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. മകള്‍ മാളവിക ജയറാമും തന്റെ പ്രിയകൂട്ടുകാരിയും സ്നേഹനിധിയുമായ അമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നിരുന്നു.
മലയാളത്തിന്റെ ഒരുകാലത്തെ മിന്നും താരമായിരുന്ന പാര്‍വ്വതി നടന് ജയറാമിനെ വിവാഹം ചെയ്തതോടെ പിന്നീട് അഭിനയ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. താരം ഇനി തിരിച്ചുവരുമോ എന്ന് ആരാധകര്‍ ഇന്നും ചോദിക്കുന്നുണ്ട്. മകനും നടനുമായ കാളിദാസും , ജയറാമും സിനിമാ രംഗത്ത് സജീവമാണെങ്കിലും മാളവികയ്ക്ക് സ്പോര്‍ട്സ് മേഖലയോടാണ് കമ്പം.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കാവ്യ മാധവനെ വിവാഹം കഴിച്ചതിനു ശേഷമാണ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മികച്ച റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബില, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തി വേണി...
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന താരകുടുംബമാണ് സെയ്ഫ് അലിഖാനും കുടുംബവും. മാത്രമല്ല ബോളിവുഡിലെ താര സുന്ദരി കരീന കപൂറിന് ഇന്നും...