ആ നടിയെ കുറിച്ച് അസാധ്യ പെര്‍ഫോമന്‍സാണെന്ന് അച്ഛന് പറഞ്ഞിട്ടുണ്ട്, സിനിമയില്‍ അത് കാണാന്‍ സാധിക്കും, മത്സരിച്ചുള്ള അഭിനയമായിരുന്നു; ഷോബി തിലകൻ

തിലകനെ ഓര്‍മിക്കുമ്പോള്‍ അച്ഛന് വേഷങ്ങളാണ് ഓര്‍മയില്‍ വരികയുള്ളൂവെങ്കിലും വില്ലത്തരവും ഹാസ്യ വേഷങ്ങളും അദ്ദേഹം അനായാസം ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ പറ്റി നല്ലത് പറയാന്‍ അല്പം ബുദ്ധിമുട്ടുള്ള തിലകന് അസാധ്യ പെര്‍ഫോമന്‍സ് എന്ന് പറഞ്ഞിട്ടുള്ളത് മഞ്ജു വാര്യരെ പറ്റിയാണെന്ന് പറയുകയാണ് തിലകന്റെ മകൻ ഷോബി തിലകന്.
‘മഞ്ജു വാര്യര്‍ എന്ന നടിയെ കുറിച്ച് അസാധ്യ പെര്‍ഫോമന്‍സാണെന്ന് അച്ഛന് പറഞ്ഞിട്ടുണ്ട്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയില്‍ അത് കാണാന്‍ പറ്റും. മഞ്ജുവുമായി മത്സരിച്ചുള്ള ഒരഭിനയമായിരുന്നു. അച്ഛന് ചെറുതായി നെര്‍വസായി എന്ന് തോന്നുന്നു.’
‘മഞ്ജുവിന്റെ കൂടെ നിന്ന് താഴെ പോവാന്‍ പാടില്ലല്ലോ. അത്രയ്ക്ക് മനോഹരമായിരുന്നു മഞ്ജുവിന്റെ പ്രകടനം. രണ്ട് പേരും കട്ടക്ക് നിന്നു.’ഒരു യൂത്തുബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ ഷോബി പറഞ്ഞു.
മഞ്ജു വാര്യരുടെ സിനിമാ ജീവിതം രണ്ടായി പകുത്താല്‍, വളരെ പ്രാധാന്യമേറിയതും നിര്‍ണ്ണായകവുമായ സിനിമയാണ് ‘കണ്ണെഴുതി പൊട്ടുംതൊട്ട്’. അന്ന് വെള്ളിത്തിരയില്‍ നിന്നും മറഞ്ഞ മഞ്ജുവിനെ പ്രേക്ഷകര്‍ കാണുന്നത് വര്‍ഷങ്ങള്‍ക്കിപ്പുറം ‘ഹൗ ഓള്‍ഡ് ആര് യു’വിലാണ്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച താരമാണ് നിമിഷ സജയൻ. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...