ഉസ്താദ് ഹോട്ടലിന്റെ ലൊക്കേഷനില്‍ നിന്നും ഞാനും അച്ഛനും റിയാദിലേക്ക് പോവുകയായിരുന്നു; ഞാന്‍ വെറുതേ അച്ഛനോട് ചോദിച്ചു ദുല്‍ഖര്‍ എങ്ങനെയുണ്ടെന്ന് ; അച്ഛന്റെ മറുപടി ഇങ്ങനായിരുന്നു; ഷോബി തിലകന് പറയുന്നു

അഞ്ജലി മേനോന്റെ സംവിധാനത്തിലൊരുങ്ങിയ ഉസ്താദ് ഹോട്ടല്‍ ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു . ഫൈസി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നന്നായി അതരിപ്പിച്ച ദുല്‍ഖറിന്റെ പ്രകടനവും പ്രശംസ പിടിച്ചു പാറ്റയിരുന്നു
മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ചിത്രത്തിന് ലഭിച്ചു. മലയാളത്തിലെ മഹാനടനായ തിലകനൊപ്പം ദുല്‍ഖറിന് അഭിനയിക്കാന്‍ അവസരം ലഭിച്ച ചിത്രം കൂടിയായിരുന്നു ഉസ്താദ് ഹോട്ടല്‍. ഉസ്താദ് ഹോട്ടലിലെ ദുല്‍ഖറിന്റെ അഭിനയം എങ്ങനെയുണ്ടെന്ന് താന്‍ അച്ഛനോട് ചോദിച്ചിരുന്നു എന്ന് പറയുകയാണ് ഷോബി തിലകന്. മറ്റൊരു യുവനടനെ പറ്റിയും പറയാത്ത കാര്യങ്ങളായിരുന്നു ദുല്‍ഖറിനെ പറ്റി അച്ഛന് പറഞ്ഞത് എന്നാണ് ഷോബി പറയുന്നത് .
ഒരു ഓൺലൈൻ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ഉസ്താദ് ഹോട്ടലിന്റെ ലൊക്കേഷനില്‍ നിന്ന് വന്നതിന് ശേഷം തിലകന് പറഞ്ഞത് ഷോബി വെളിപ്പെടുത്തിയത്.
‘ഉസ്താദ് ഹോട്ടലിന്റെ ലൊക്കേഷനില്‍ നിന്നും ഞാനും അച്ഛനും റിയാദിലേക്ക് പോവുകയായിരുന്നു. ഞാന്‍ വെറുതേ അച്ഛനോട് ചോദിച്ചു ദുല്‍ഖര്‍ എങ്ങനെയുണ്ടെന്ന്. സാധാരണ ഒരാളെ കുറിച്ച് നല്ലത് പറയാന്‍ അച്ഛന് ഇച്ചിരി ബുദ്ധിമുട്ടാണ്. അത്രയ്ക്ക് നല്ലതാണെങ്കില്‍ മാത്രമേ പറയൂ,’ ഷോബി പറഞ്ഞു.
ഞാനൊരു കൗതുകത്തിന് ചോദിച്ചതാണ്. അച്ഛന് പറഞ്ഞത് ഇങ്ങനെയാണ്. അവന്റെ പ്രായം വെച്ച് നോക്കുമ്പോള്‍ നന്നായിട്ട് ചെയ്യുന്നുണ്ട്. അവന്റെ ആ പ്രായത്തില്‍ ഈ ഒരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷേ അവന് നന്നായിട്ട് ചെയ്യുന്നുണ്ട്. ആദ്യമായിട്ടാണ് യങ്ങായ ഒരു നടന് അച്ഛന്റടുത്ത് നിന്നും ഇത്രയധികം പ്രശംസ ലഭിക്കുന്നത്,’ ഷോബി കൂട്ടിച്ചേര്‍ത്തു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...