വ്യവസായി എന്നതിനപ്പുറം സോഷ്യൽ മീഡിയയുടെയും താരമാണ് ബോബി ചെമ്മണ്ണൂർ. ട്രോളുകളിലും അഭിമുഖങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ബോബിയെ ബോ ചെ എന്നാണ് ആരാധകർ വിളിക്കുന്നത്. ഒരു സിനിമാ താരത്തിന് കിട്ടുന്ന പദവി നേടിയെടുക്കാൻ ബോബി ചെമ്മണ്ണൂരിന് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, പുത്തന് നൃത്തവിഡിയോ പങ്കിട്ട് വൈറലായിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. വൈറൽ ഗാനം ‘അറബിക് കുത്തി’നൊപ്പമാണ് ചടുലമായ ചുവടുകളുമായി ആരാധകരുടെ പ്രിയ ‘ബോചെ’ എത്തിയത്.
‘ഇതും ഒരു ഡാൻസ് ആണ്’ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച റീൽ വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറൽ ആയിക്കഴിഞ്ഞു. വിജയ് ചിത്രം ബീസ്റ്റിലെ പാട്ടാണ് ‘അറബിക് കുത്ത്’. അറബിക് ശൈലിയിൽ തമിഴ് ചേർത്തൊരുക്കിയ ഗാനത്തിനു പിന്നിൽ സൂപ്പർഹിറ്റ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ്. നടൻ ശിവകാർത്തികേയൻ എഴുതിയ വരികൾ അനിരുദ്ധും ജോനിതാ ഗാന്ധിയും ചേർന്ന് ആലപിച്ചു.
പാട്ട് വൈറൽ ആയതോടെ താരങ്ങൾ ഉൾപ്പടെയുള്ളവർ പാട്ടിനൊപ്പം ചുവടുവച്ചു രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു.
ഇപ്പോൾ ബോബി ചെമ്മണ്ണൂരിന്റെ നൃത്ത പ്രകടനവും സമൂഹമാധ്യമ ലോകം ഏറ്റെടുത്തിരിക്കുകയാണ്. ‘ബോചെ പൊളിച്ചു’ എന്നാണ് വിഡിയോ കണ്ട ആരാധകരുടെ പ്രതികരണങ്ങൾ. ഇതിനു മുമ്പും ബോബി ചെമ്മണ്ണൂരിന്റെ റീൽ വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഓണത്തോടനുബന്ധിച്ചു പുറത്തിറക്കിയ ‘ഓണക്കാലം ഓമനക്കാലം’ എന്ന സംഗീത വിഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബോബിയുടെ മകൾ അന്ന ബോബിയുടെ വിവാഹ ചിത്രങ്ങളും കഴിഞ്ഞ വർഷം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ലോക്ക്ഡൗൺകാലത്ത് ആഡംബരങ്ങളൊന്നുമില്ലാതെ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ബോബിയുടെയും സ്മിതയുടെയും ഏകമകൾ അന്ന ബോബി വിവാഹിതയായത്. മലയാളികൾക്ക് പരിചിതനായ നടൻ സാം സിബിനാണ് അന്നയുടെ വരൻ ആയത് . ക്വീൻ, ഓർമ്മയിൽ ഒരു ശിശിരം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് സാം സിബിൻ.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...