Connect with us

എല്ലാം ഉള്ളിലൊതുക്കി കിടപ്പിലായിട്ട് ഒന്നര വർഷം; വില്ലനായത് ആ രോഗം ; ജഗദീഷിന്റെ ഭാര്യയുടെ മരണ കാരണം ഇത് ! !

Malayalam

എല്ലാം ഉള്ളിലൊതുക്കി കിടപ്പിലായിട്ട് ഒന്നര വർഷം; വില്ലനായത് ആ രോഗം ; ജഗദീഷിന്റെ ഭാര്യയുടെ മരണ കാരണം ഇത് ! !

എല്ലാം ഉള്ളിലൊതുക്കി കിടപ്പിലായിട്ട് ഒന്നര വർഷം; വില്ലനായത് ആ രോഗം ; ജഗദീഷിന്റെ ഭാര്യയുടെ മരണ കാരണം ഇത് ! !

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജഗദീഷ് . നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ പൊട്ടിചിരിപ്പിച്ചും കരയിപ്പിച്ചു ഇന്നും മലയാളികകുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ് താരം . ബിഗ് സ്ക്രീൻ പുറമെ മിനിസ്‌ക്രീനിൽ അവതാരകനായിയും . കോമഡി പ്രോഗ്രാമുകളിൽ ജഡ്ജ് ആയിമൊക്കെ എത്താറുണ്ട് താരം . ഇപ്പോഴിതാ ജഗതീഷിനെ കുടുംബത്തെയും ഒന്നാക്കെ സങ്കടത്തിലാക്കിയ വാർത്തയാണ് പുറത്ത വന്നത് .

നടൻ ജഗദീഷിന്റെ ഭാര്യ ഡോക്‌ടർ പി രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് പ്രൊഫസറായിരുന്നു. അസുഖ ബാധിതയായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. രമ്യ, സൗമ്യ എന്നിവർ മക്കളാണ്. വൈകുന്നേരം നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ വച്ച് സംസ്‌ക്കാരം നടക്കും.രമ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് വിവരം. കേരളത്തിലെ പ്രമുഖ കേസുകളില്‍ രമയുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു. പൊതുവേദികളില്‍ നിന്ന് അകന്നായിരുന്നു രമയുടെ ജീവിതം. പൊതുവേദികളില്‍ വരാന്‍ അത്ര താല്‍പ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് മുന്‍പൊരിക്കല്‍ ജഗദീഷ് തന്നെ പറഞ്ഞിരുന്നു.

രമയുടെ നിര്യാണത്തില്‍ നടന്‍ ഷമ്മി തിലകന്‍, ഷാഫി പറമ്പില്‍ എം എല്‍ എ, മുന്‍ എം പി എ സമ്പത്ത്, ബിന്ദു കൃഷ്ണ, ഗായകന്‍, ഇണ്ണി മേനോന്‍, നിര്‍മാതാവ് എന്‍ എം ബാദുഷ എന്നിവര്‍ അനുശോചിച്ചു. ഏറെ തിരക്കുകളുള്ള ഒരു ഡോക്ടര്‍ ആകുമ്പോഴും ജഗദീഷ് എന്ന കലാകാരന്റെ ജീവിതത്തിന് അവര്‍ പകര്‍ന്നു നല്‍കിയ കരുത്തിനെ പറ്റി വായിച്ചത് ഓര്‍ക്കുന്നു. ജഗദീഷേട്ടന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു . ഇപ്പോഴിതാ ദൃ രമയുടെ നിര്യാണത്തിൽ ഇടവേള ബാബു പറഞ്ഞ വാക്കുകളാണ് ശ്രെധ നേടുന്നത് .

പ്രിയ താരം ജഗദീഷിന്റെ ഭാര്യ ഡോ. രമ തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരിയായിരുന്നുവെന്ന് ഇടവേള ബാബു. തന്റെ അമ്മാവന്റെ വിദ്യാർഥിയായിരുന്ന രമച്ചേച്ചി അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും തനിക്കും തന്നിരുന്നു. തനിക്കും സഹപ്രവർത്തകർക്കും എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടതെന്നും ഇടവേള ബാബു പറഞ്ഞു. അന്തരിച്ച ഡോ. രമയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡോ. രമ ഫൊറൻസിക് ഡിപ്പാർട്മെന്റിൽ ഉന്നതസ്ഥാനത്തു പ്രവർത്തിച്ച ഒരു ഡോക്ടർ ആണ്. ജഗദീഷേട്ടന്റെ ഭാര്യ എന്നതിലുപരി ഞാൻ രമചേച്ചി എന്ന് വിളിക്കുന്ന ഡോ.രമയുമായി എനിക്ക് വ്യക്തിപരമായ അടുപ്പമുണ്ട്. എന്റെ അമ്മാവൻ ഫൊറൻസിക് ഡോക്ടർ ആയിരുന്നു. അമ്മാവന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥിനി ആയിരുന്നു രമ ചേച്ചി. ഞാൻ എന്ത് അത്യാവശ്യം വന്നാലും ചേച്ചിയെ വിളിക്കും. ചേച്ചിയുടെ അധ്യാപകന്റെ മരുമകൻ എന്ന നിലയിൽ എന്നോട് വളരെ അടുപ്പമുണ്ടായിരുന്നു. വളരെ പ്രഗത്ഭയായ ഡോക്ടറും വളരെ നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ചേച്ചി.

ഞങ്ങൾ സഹപ്രവർത്തകർക്ക് എന്ത് അത്യാവശ്യം വന്നാലും ചേച്ചി സഹായിക്കാറുണ്ടായിരുന്നു. കലാഭവൻ മണി അന്തരിച്ചപ്പോൾ ആലപ്പുഴയോ തൃശൂരോ മെഡിക്കൽ കോളജിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തണം എന്ന അവസ്ഥ വന്നപ്പോൾ താൻ രമചേച്ചിയെ വിളിച്ചു. ചേച്ചിയാണ് തൃശൂരിൽവച്ച് പോസ്റ്റ്മോർട്ടം ചെയ്യാൻ സഹായം ചെയ്തു തന്നത്. ആറ് വർഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു. ഒന്നരവർഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു. നല്ല ഉറച്ച മനസ്സിനുടമയായ ചേച്ചി മനക്കരുത്തുകൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. ജഗദീഷേട്ടനുകൂടി ധൈര്യം കൊടുത്തിരുന്നത് ചേച്ചിയാണ്. ചേച്ചിയുടെ വേർപാടിൽ ഞങ്ങൾക്കെല്ലാം അതികഠിനമായ ദുഃഖമുണ്ട്. ചേച്ചിയുടെ വേർപാട് താങ്ങാനുള്ള ശക്തി ജഗദീഷേട്ടനും മക്കൾക്കും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.’

Continue Reading

More in Malayalam

Trending

Recent

To Top