നടന് എന്ന നിലയില്‍ അര്‍ഹിച്ചിരുന്ന ഒരു ആദരം ലഭിച്ചില്ല എന്ന് തനിക്കു തോന്നുന്നു, എന്നാല്‍ ഒരിക്കലും അദ്ദേഹത്തിനെ അതൊന്നും ബാധിച്ചിരുന്നില്ല; എന്നും തന്റെ പ്രിയപ്പെട്ട കഥാപാത്രം സിബിഐ യിലെ നാരായണന് ആണെന്ന് പ്രതാപ ചന്ദ്രന്റെ ഭാര്യ പ്രതിഭ
നടന് എന്ന നിലയില്‍ അര്‍ഹിച്ചിരുന്ന ഒരു ആദരം ലഭിച്ചില്ല എന്ന് തനിക്കു തോന്നുന്നു, എന്നാല്‍ ഒരിക്കലും അദ്ദേഹത്തിനെ അതൊന്നും ബാധിച്ചിരുന്നില്ല; എന്നും തന്റെ പ്രിയപ്പെട്ട കഥാപാത്രം സിബിഐ യിലെ നാരായണന് ആണെന്ന് പ്രതാപ ചന്ദ്രന്റെ ഭാര്യ പ്രതിഭ
നടന് എന്ന നിലയില്‍ അര്‍ഹിച്ചിരുന്ന ഒരു ആദരം ലഭിച്ചില്ല എന്ന് തനിക്കു തോന്നുന്നു, എന്നാല്‍ ഒരിക്കലും അദ്ദേഹത്തിനെ അതൊന്നും ബാധിച്ചിരുന്നില്ല; എന്നും തന്റെ പ്രിയപ്പെട്ട കഥാപാത്രം സിബിഐ യിലെ നാരായണന് ആണെന്ന് പ്രതാപ ചന്ദ്രന്റെ ഭാര്യ പ്രതിഭ
മലയാളികളുടെ മനസിലെന്നും തങ്ങി നില്ക്കുന്ന ചിത്രങ്ങളാണ് മമ്മൂട്ടിയുടെ സിബിഐ സീസണിലുള്ളത്. ഇപ്പോള്‍ അഞ്ചാമത്തെ ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോള്‍ മലയാളികള്‍ മറക്കാത്ത മുഖമാണ് പ്രതാപ ചന്ദ്രന് എന്ന അതുല്യ നടന്റേത്. ‘ഡാ സിബിഐ തിരുവനന്തപുരത്തു മാത്രം അല്ലെടാ അങ്ങ് ഡല്‍ഹിയിലും ഉണ്ടെടാ എനിക്ക് വേണ്ടപ്പെട്ടവര്‍’ എന്ന അദ്ദേഹത്തിന്റെ ആ ഡയലോഗ് മലയാളികള്‍ക്കിന്നും ഓര്‍മ്മയിലുണ്ട്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യ പ്രതിഭ പ്രതാപചന്ദ്രന് മലയാളിവാര്‍ത്തയോട് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്. സിനിമയിലേക്ക് വരുന്നതിനു മുമ്പ് തന്നെ കുടുംബമായി അറിയുന്നവരായിരുന്നു പ്രതിഭയും പ്രതാപചന്ദ്രനും. വിവാഹം നടക്കുമ്പോള്‍ കാളിദാസകലാകേന്ദ്രത്തോടൊപ്പം ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
വിവാഹശേഷമായിരുന്നു സിനിമയില്‍ എത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞു വന്ന് വിശേഷങ്ങള്‍ തന്മയത്തത്തോടെ കുടുംബത്തോട് പങ്കുവക്കുമായിരുന്നു. ലൊക്കേഷനില്‍ തങ്ങളും കൂടെ ഉള്ള പോലെ തന്നെ തോന്നുമായിരുന്നു എന്നും പ്രതിഭ പറയുന്നു. കുട്ടിക്കാലം മുതലുള്ള അദ്ദേഹത്തിന്റെ കലയോടുള്ള സ്നേഹം എന്നും നിലനിര്‍ത്തിയിരുന്നു. ജീവിതത്തില്‍ ഈ സ്നേഹം എപ്പോഴും ഒരുപടി മുമ്പിലായിരുന്നു.
സിനിമയില്‍ കത്തിനില്‍ക്കുമ്പോഴും നാടകത്തോടായിരുന്നു കൂടുതല്‍ താല്പര്യം. സിനിമയില്‍ നിന്ന് ഇടയ്ക്കു പോയി നാടകത്തില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. സ്വന്തമായി ഒരു നാടക സമിതി അദ്ദേഹത്തിന്റെ സ്വപ്നം ആയിരുന്നു. സിനിമയില്‍ നിന്ന് വിട്ടു സീരിയലുകളില്‍ അഭിനയിക്കുമ്പോള്‍ നാടകസമിതി തുടങ്ങുന്നതിനെ പറ്റി അദ്ദേഹം വീണ്ടും ചിന്തിച്ചു.
എന്നാല്‍ അത്രയും വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു നടക്കേണ്ട ഇപ്പോള്‍ വിശ്രമത്തിനുള്ള സമയമാണ് എന്ന് പറഞ്ഞു പിന്തിരിപ്പിച്ചിരുന്നതും താനാണ് എന്നും പറഞ്ഞു. അദ്ദേഹത്തിന്റെ ആഗ്രഹം ഓമല്ലൂരില്‍ ആവണം തന്റെ അവസാനനാളുകള്‍ എന്നും അത് നടക്കുകയും ചെയ്തു.എന്നാല്‍ അവിടെ വന്നതിനു ശേഷം പലരുമായും ഉള്ള ബന്ധങ്ങള്‍ വിട്ടുപോയി എന്ന് ഓര്‍ത്തു ദുഖിച്ചിരുന്നു.
അക്ഷരസ്പുടതയോടെ സംസാരിക്കാന്‍ എന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അത് അഭിനയത്തിലും ജീവിതത്തിലും പാലിച്ചിരുന്നു. മദ്യപിച്ചു സംസാരിച്ചാല്‍ പോലും വ്യക്തമായി തന്നെ അദ്ദേഹം സംസാരിച്ചിരുന്നു എന്ന് ഒരു ചിരിയോടെ പ്രതിഭ ഓര്‍ത്തു. നടന് എന്ന നിലയില്‍ അര്‍ഹിച്ചിരുന്ന ഒരു ആദരം ലഭിച്ചില്ല എന്ന് തനിക്കു തോന്നുന്നെങ്കിലും ഒരിക്കലും അദ്ദേഹത്തിനെ അതൊന്നും ബാധിച്ചിരുന്നില്ല. എന്നും തന്റെ പ്രിയപ്പെട്ട കഥാപാത്രം സിബിഐ യിലെ നാരായണന് ആണെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...