19 years of togetherness !! സുഹൃത്തിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്ത് ഭാര്യയെയും വിമർശിച്ചവരെയും നൈസ് ആയി ട്രോളി ഗോപിസുന്ദർ…
അടുത്തിടെ ഗായിക അഭയ ഹിരണ്മയിയോടൊത്തുള്ള ഒരു ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചതിന്റെ പേരിൽ ഒരുപാട് പുലിവാല് പിടിച്ചയാളാണ് ഗോപി സുന്ദർ. ‘9 years of togetherness’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം വൻ വിവാദമാണ് ഉണ്ടാക്കിയത്. അഭയ ഹിരണ്മയി ഗോപി സുന്ദറിന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച ചിലർ വിവാഹാശംസകൾ കമന്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ചിത്രത്തിനെതിരെ ഗോപി സുന്ദറിന്റെ ഭാര്യ പ്രിയ രംഗത്തു വന്നതോടെയാണ് പ്രശ്നം വഷളായത്. ഗോപി സുന്ദർ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെ ഷെയർ പ്രിയ ഒപ്പം എഴുതിയത് ഇപ്രകാരമായിരുന്നു.
“ചിലർ ചിലകാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം അയാൾ കോടതിയിൽ അറിയിച്ചിട്ടില്ല. ചിലരെ ഇങ്ങനെ സംരക്ഷിക്കുന്നതിൽ അഭിനന്ദനം. ഭാവിയിൽ നല്ലത് വരട്ടെ..”
എന്നാൽ താൻ ‘togetherness’ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് ഗോപി സുന്ദർ. കാര്യമറിയാതെ തന്നെ വിമർശിച്ച ഭാര്യയെയും, മറ്റുള്ളവരെയും നൈസ് ആയി ട്രോളുകയും ചെയ്തിട്ടുണ്ടദ്ദേഹം. പത്തൊൻപതു വർഷമായി തന്റെ കൂടെയുള്ള സുഹൃത്തിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഗോപി സുന്ദർ അതിന് അടിക്കുറിപ്പായി നൽകിയത് “19 years of togetherness ❤️❤️❤️ The man who stood with me ,through all my ups and downs !! Love you babu. ❤️” എന്നാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...