ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ മാധ്യമ സമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമർശം. അതിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ഇതുവരെയും പ്രതികരിക്കാത്ത വനിതാ സംഘടനകളെയും സാംസ്കാരിക പ്രവര്‍ത്തകരെയും പരിഹസിച്ചിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന
ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്
വിനായകന്റെ W
ബിവറേജില്‍ ക്യൂ നില്ക്കുന്നവര് #പോക്കാണെന്നും, സൈക്കാട്രിസ്റ്റിനെ കാണാന്‍ പോകുന്നവര്‍ക്ക് #ഭ്രാന്താണെന്നും, എന്‍ജിനീയറിങ്ങും എംബിബിഎസ്സും പഠിക്കാത്ത കുട്ടികള്‍ #ഊളകളാണെന്നും, ആണ്‍പെണ്ണും ഒരുമിച്ചിരുന്നാല്‍ #മറ്റേ പരിപാടിക്കാനെന്നും ചിന്തിക്കുന്ന ലോകത്തിലെ ഒരേയൊരു വിഭാഗമായ ചമ്പൂര്‍ണ്ണ ചാക്ഷര മലയാളികള്‍ പ്രണയം നഷ്ടപ്പെടുമ്പോള്‍ പെട്രോളൊഴിച്ചു കൊല്ലുന്നതിലും, മതത്തെ വിമര്‍ശിക്കുമ്പോള്‍ കൈ വെട്ടിയെടുക്കുന്നതിലും, തെരുവില്‍ വെട്ടിക്കൊല്ലുന്നതിലും.. ദാ ഇങ്ങനെ സെക്സ് ചോദിച്ചു മേടിച്ചു എന്നൊക്കെ വലിയ വായില്‍ പറയുന്നതിലും ഒരു അതിശയോക്തിയും വേണ്ട..
ഓരോ പ്രബുദ്ധ മലയാളികളെയും തിരിച്ചു നിര്‍ത്തി മാനസികപരിശോധന നടത്തേണ്ട ആവശ്യകതെയെക്കുറിച്ച് ഇനിയെങ്കിലും നമ്മള് ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. നാട്ടുകാര്‍ കണ്ടാല്‍ കല്യാണം മുടങ്ങുമെന്നും, ഭ്രാന്താണെന്ന് പ്രചരിപ്പിക്കുമെന്നും കരുതി എത്രകണ്ട് മാനസിക പ്രശ്ങ്ങളുണ്ടായാലും ഒരു സൈക്കാട്രിസ്റ്റിനെ കാണാന്‍ അഭ്യസ്ഥര വിദ്യരായ മലയാളികള്‍ ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍പോലും തയ്യാറല്ല എന്ന മലയാളീ മനഃശാസ്ത്രം എന്നോര്‍മ്മിപ്പിച്ചുകൊണ്ട്
ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നുമാണ്
വിനായകൻ പറഞ്ഞത്
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...