Connect with us

പോലീസ് ഇപ്പോൾ കാണിക്കുന്നത് തോക്കുന്നതിന് മുൻപുള്ള വെപ്രാളമാണ്, കേസ് തീരാൻ ഇനി മൂന്നാഴ്ച മാത്രമാണ് സമയം ഉള്ളത്..ആ നീക്കങ്ങൾ അണിയറയിൽ, ഒരു തെളിവ് പോലുമില്ല, ദിലീപ് രക്ഷപ്പെടും സൂപ്പർ ട്വിസ്റ്റിലേക്ക്

News

പോലീസ് ഇപ്പോൾ കാണിക്കുന്നത് തോക്കുന്നതിന് മുൻപുള്ള വെപ്രാളമാണ്, കേസ് തീരാൻ ഇനി മൂന്നാഴ്ച മാത്രമാണ് സമയം ഉള്ളത്..ആ നീക്കങ്ങൾ അണിയറയിൽ, ഒരു തെളിവ് പോലുമില്ല, ദിലീപ് രക്ഷപ്പെടും സൂപ്പർ ട്വിസ്റ്റിലേക്ക്

പോലീസ് ഇപ്പോൾ കാണിക്കുന്നത് തോക്കുന്നതിന് മുൻപുള്ള വെപ്രാളമാണ്, കേസ് തീരാൻ ഇനി മൂന്നാഴ്ച മാത്രമാണ് സമയം ഉള്ളത്..ആ നീക്കങ്ങൾ അണിയറയിൽ, ഒരു തെളിവ് പോലുമില്ല, ദിലീപ് രക്ഷപ്പെടും സൂപ്പർ ട്വിസ്റ്റിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസ് നിർണ്ണായക ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അന്വേഷണം ഇതുവരെ രംഗത്തില്ലാത്തവരിലേയ്ക്കും നീളുകയാണ്. നടിയെ ആക്രമിച്ച കേസും അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിലും ദിലീപിനെതിരെ അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്.

കേസിൽ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി ദിലീപിന്റെ സുഹൃത്തായ ശരത് തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം.ദിലീപിനെതിരായ ഇപ്പോഴത്തെ നീക്കങ്ങളെല്ലാം പോലീസ് തുണ്ടും തുരുമ്പും വെച്ച് ഉണ്ടാക്കുന്ന കഥകളാണെന്ന് പറയുകയാണ് രാഹുൽ ഈശ്വർ. പോലീസിനെ സംബന്ധിച്ച് നടി ആക്രമിക്കപ്പെട്ട കേസിൽ യാതൊരു തെളിവുകളും അവർക്കിപ്പോഴും കിട്ടിയിട്ടില്ല. അതുകൊണ്ട് ദിലീപിനെതിരെ ഓരോ കേസുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടർ ചാനലിലെ ചർച്ചയിൽ രാഹുൽ ഈശ്വർ പറഞ്ഞു.

രാഹുലിന്റെ വാക്കുകളിലേക്ക്

ദിലീപിന്റെ അടുത്ത സുഹൃത്തായ ശരതിനെ തിരിച്ചറിയാൻ ബാലചന്ദ്ര കുമാർ ഇത്രയും സമയം എടുത്തത് എന്തുകൊണ്ടാണെന്നാണ് അത്ഭുദപ്പെടുത്തുന്നത്. പക്ഷേ ഇതെല്ലാം പോലീസ് തുണ്ടും തുരുമ്പും വെച്ച് ഉണ്ടാക്കുന്ന കഥകളാണ്. ഇതൊന്നും കോടതിയിൽ നിലനിൽക്കില്ല. പോലീസിനെ സംബന്ധിച്ച് നടി ആക്രമിക്കപ്പെട്ട കേസിൽ യാതൊരു തെളിവുകളും അവർക്കിപ്പോഴും കിട്ടിയിട്ടില്ല. അതുകൊണ്ട് ദിലീപിനെതിരെ ഓരോ കേസുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.

പോലീസിനെ ആക്രമിച്ച കേസ് കെട്ടിച്ചമച്ചു. നടിയെ ആക്രമിച്ച കേസിൽ ഫോണിൽ നിന്നും ഡാറ്റ ഡിലീറ്റ് ചെയ്തുവെന്നാണ് ഇപ്പോളൾ പറയുന്നത്. ദിലീപുമായി ബന്ധപ്പെട്ട നടിമാരെ ചോദ്യം ചെയ്യുന്നു. കാവ്യാ മാധവനെ എന്തിനാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതെന്നും രാഹുൽ ഈശ്വർ ചോദിച്ചു.

പോലീസ് ഇപ്പോൾ കാണിക്കുന്നത് തോക്കുന്നതിന് മുൻപുള്ള വെപ്രാളമാണ്. കേസ് തീരാൻ ഇനി മൂന്നാഴ്ച മാത്രമാണ് സമയം ഉള്ളത്. അതിന് മുൻപ് ദിലീപിനെ എന്തെങ്കിലും രീതിയിൽ കുടുക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. പക്ഷേ ഇതൊന്നും കോടതിയിൽ നിലനിൽക്കില്ല. അതുകൊണ്ട് തന്നെ അപ്പോൾ കോടതി കാശ് വാങ്ങിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന തോറ്റവന്റെ ന്യായം പറയരുത്.

ഇതുവരെ കേസിൽ ഒരു തെളിവും ഇല്ല. ഇനി തെളിയാനും പോന്നില്ല. ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചത് തന്നെ കേസ് വെറും പുകമറയായത് കൊണ്ട് മാത്രമാണ്. പാവപ്പെട്ട നടിയുടെ വേദന ചൂഷണം ചെയ്തത് സ്വന്തം താത്പര്യത്തിന് വേണ്ടി ചില വാദങ്ങൾ ഉന്നയിക്കുകയാണ് പലരും. ഇതൊക്കെ തകർന്ന് വീഴും. ദിലീപിനെതിരെ എന്തെങ്കിലും തെളിവ് ഉണ്ടായിരുന്നുവെങ്കിൽ പോലീസ് ഇത്തരത്തിലുള്ള പൊറാട്ട നാടകങ്ങൾ നടത്തില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

ദിലീപിന്റെ ഫോൺ കിട്ടിയിട്ടും അന്വേഷണ സംഘം എന്താണ് അതിൽ നിന്നും കണ്ടുപിടിച്ചതെന്നും രാഹുൽ ഈശ്വർ ചോദിച്ചു. എപ്പോഴെങ്കിലും പോലീസ് തേങ്ങ ഉടയ്ക്കണം. ഏപ്രിൽ 15 ന് ശേഷം കാവിലെ പാട്ട് മത്സരത്തിന് ശേഷം കാണാം എന്ന് പറയുന്നതിൽ കാര്യമില്ല, രാഹുൽ ഈശ്വർ പറഞ്ഞു.

വിഐപി ശരത്ത് തന്നെയാണെന്ന് വ്യക്തമായതോടെ അന്വേഷണസംഘം ഇയാളെ രഹസ്യകേന്ദ്രത്തില്‍ വച്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അന്വേഷണസംഘം നല്‍കുന്ന വിവരങ്ങള്‍. നേരത്തെ ഇയാളെ ശബ്ദത്തിലൂടെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞിരുന്നു

കേസില്‍ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനെയും ഉടന്‍ തന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ദിലീപിന്റെ വീട്ടില്‍ എത്തിയപ്പോള്‍ കാവ്യയും ശരത്തും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തതില്‍ കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണവുമുണ്ടായിരുന്നു. കാവ്യ നടത്തിയ കാര്യങ്ങള്‍ എന്തായി, നടന്നോ എന്ന സംഭാഷണത്തിന് ഉത്തരം നല്‍കേണ്ടിവരും. നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്കാളിത്തമായിരിക്കും അന്വേഷണസംഘം ചോദിച്ച് അറിയുക. ദിലീപിനെ ചോദ്യം ചെയ്ത ശേഷമായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക.

More in News

Trending

Recent

To Top