Connect with us

നയന്‍താര അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ നയന്‍സും വിഘനേശ് ശിവനും

Malayalam

നയന്‍താര അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ നയന്‍സും വിഘനേശ് ശിവനും

നയന്‍താര അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ നയന്‍സും വിഘനേശ് ശിവനും

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയാകെ തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍. ഗോസിപ്പുകോളങ്ങളില്‍ നയന്‍താരയുടെ പേര് എപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. സംവിധായകനും നടനുമായ വിഘനേശ് ശിവനുമായി നയന്‍സ് പ്രണയത്തിലായിട്ട് വര്‍ഷങ്ങളോളമായി. പ്രിയ താരങ്ങളുടെ വിവാഹത്തിനായാണ് ഏവരും കാത്തിരിക്കുന്നത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. കൂടുതലും ക്ഷേത്രദര്‍ശന വേളയിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ജാതക പ്രകാരം വിവാഹം നടക്കാന്‍ ആണ് ഇരുവരും കൂടി ക്ഷേത്രങ്ങള്‍ മുഴുവന്‍ കയറിയിറങ്ങുന്നത് എന്നായിരുന്നു ഇതേപ്പറ്റിയുള്ള ഗോസിപ്പ്. എന്നാല്‍ ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കാത്ത നയന്‍താര ഇതിനും മറുപടി നല്‍കിയിരുന്നില്ല. തങ്ങളുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് ഇരുവരും പറഞ്ഞിരുന്നെങ്കിലും കൃത്യമായ ഒരു ഡേറ്റ് പുറത്തു വിട്ടിരുന്നില്ല. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ഇരുവരുടെയും വിവാഹത്തിനായി കാത്തിരുന്നത്.

എന്നാല്‍ ഇപ്പോഴിതാ നയന്‍താര അമ്മയാകാന്‍ ഒരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് നയന്‍താര-വിഗ്‌നേഷ് ദമ്പതികള്‍ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022 ല്‍ ഇരുവരും രഹസ്യമായി വിവാഹിതരായെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ കലികമ്പാള്‍ ക്ഷേത്രത്തില്‍ ഇരുവരും എത്തിയതോടെയാണ് ഇക്കാര്യം ആരാധകര്‍ സ്ഥിരീകരിച്ചത്. നയന്‍താര സിന്ദൂരം തൊട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ഇരുവരും കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. നിരവധി തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയിരുന്നത്. എന്നാല്‍ വാര്‍ത്തയെ കുറിച്ച് വിഗ്‌നേഷ് ശിവനോ, നയന്‍താരയോ പ്രതികരിച്ചിട്ടില്ല.

അതേസമയം, കാതുവാക്കിലെ രണ്ടു കാതല്‍ ചിത്രമാണ് വിഘ്നേശ് ശിവന്റെ സംവിധാനത്തില്‍ നയന്‍താര നായികയായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. വിഘ്നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിജയ് സേതുപതി നായകനായെത്തുന്ന ചിത്രത്തില്‍ സാമന്തയും നായികയാണ്. മലയാളത്തില്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളിലും നായിക നയന്‍താരയാണ്. ഇതില്‍ പൃഥ്വിരാജ് നായകനാവുന്ന ഗോള്‍ഡ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഫഹദ് ഫാസില്‍ നായകനാവുന്ന പാട്ട് ആണ് മറ്റൊരു ചിത്രം.

കൈരളി ടി.വിയില്‍ ഫോണ്‍ ഇന്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍. മികച്ച വിജയം നേടിയ ചിത്രത്തിലെ നയന്‍താരയുടെ വേഷം ഏറെ ശ്രദ്ധിപ്പപെട്ടു. തുടര്‍ന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവ് എന്ന ചിത്രത്തില്‍ സഹനടിയായി അഭിനയിച്ചു. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.

പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത്, പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത തസ്‌ക്കരവീരന്‍ , കമല്‍ സംവിധാനം ചെയ്ത രാപ്പകല്‍ എന്നീ ചിത്രങ്ങളില്‍ ആഭിനിയിച്ചു.. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടി നി മോഹിനി, ഇരുമുഖന്‍, അയ്യാ തുടങ്ങിയവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2011 ആഗസ്ത് 7ന് ആര്യസമാജത്തിന്‍നിന്നും ഹിന്ദുമതം സ്വീകരിച്ച താരം നയന്‍താര എന്ന പേര് ഔദ്യേഗികമായി സ്വീകരിക്കുകയായിരുന്നു.
ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആന്ധ്രസര്‍ക്കാരിന്റെ നന്തി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. പുതിയ നിയമം എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഒടുവിലായി അഭിനയിച്ചത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിലെ വാസുകി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

More in Malayalam

Trending

Recent

To Top