
Malayalam
”ഇത്ര നന്നായി ചെയ്യല്ലേ, എന്ന് പറഞ്ഞ് ‘; ചേട്ടന്റെ സംവിധാനത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് മഞ്ജു വാര്യര്‍!
”ഇത്ര നന്നായി ചെയ്യല്ലേ, എന്ന് പറഞ്ഞ് ‘; ചേട്ടന്റെ സംവിധാനത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് മഞ്ജു വാര്യര്‍!

നടനായും നിര്‍മ്മാതാവായും മലയാള സിനിമയ്ക്ക് സുപരിചിതനായ താരമായിരുന്നു മധു വാര്യര്‍. ഇപ്പോഴിതാ സംവിധായകനായും അടയാളപ്പെടുത്തുകയാണ് മധു ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിലൂടെ. മഞ്ജു വാര്യര്‍, ബിജു മേനോന്, സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹന്‍, സുധീഷ്, രഘുനാഥ് പാലേരി, രമ്യ നമ്പീശന്, സറീന വഹാബ് എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തിയ കുടുംബ ചിത്രമായിരുന്നു ലളിതം സുന്ദരം. ഹോട്സ്റ്റാറില് റിലീസ് ചെയ്ത മധു വാര്യര്‍ ചിത്രം ലളിതം സുന്ദരത്തിന്റെ ലൊക്കേഷന്‍ വിശേഷങ്ങള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.
തന്റെ സഹോദരന് കൂടിയായ മധു വാര്യരുടെ സംവിധാനത്തില്‍ അഭിനയിച്ചപ്പോഴുള്ള രസകരമായ അനുഭവങ്ങളാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മഞ്ജു പറയുന്നത്.
സംവിധായകന് എന്ന നിലയില്‍, കുറച്ച് കൂടെ ശ്രദ്ധിച്ച് ചെയ്യൂ, എന്ന് മഞ്ജുവിനോട് പറയേണ്ടി വന്നിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് മഞ്ജു രസകരമായി മറുപടി നല്‍കിയത്.
”ഇത്ര നന്നായി ചെയ്യല്ലേ, എന്ന് പറഞ്ഞോ? (ചിരിച്ചുകൊണ്ട്).
സെറ്റില്‍ ശരിക്കും ആക്ടര്‍- ഡയറക്ടര്‍ എന്ന നിലയില്‍ തന്നെയായിരുന്നു ഇന്ററാക്ഷനെന്നും താരം പറഞ്ഞു.ലളിതം സുന്ദരത്തിന്റെ സെറ്റ് കുടുംബാന്തരീക്ഷം പോലെയായിരുന്നെന്നും മഞ്ജു പറയുന്നു.
”സെറ്റില്‍ കുടുംബം പോലെ തന്നെയാണ്. ബിജു ഏട്ടന് എനിക്ക് സ്വന്തം ചേട്ടനെ പോലെ തന്നെയാണ്. രണ്ടും രണ്ടായി കാണാന്‍ പറ്റില്ല. ഞങ്ങളുടെ കുടുംബത്തിലും ബിജു ഏട്ടന് ആ സ്ഥാനമാണ്.കുറേ ചേട്ടന്മാരുടെ നടുക്ക് നില്ക്കുന്ന ഒരു സംരക്ഷണമായിരുന്നു എനിക്ക് അവിടെ,”
ലളിതം സുന്ദരം എന്ന ടൈറ്റില്‍ ഫോണ്ടിനെക്കുറിച്ചും താരം സംസാരിച്ചു”ഇതെല്ലാം ചേട്ടന്റെ തന്നെ വര്‍ക്കാണ്. തുടക്കം മുതല്‍ ചേട്ടന് ഇരുന്ന് പറഞ്ഞ് ചെയ്യിപ്പിച്ച ഫോണ്ടാണ് ഇത്,” മഞ്ജു കൂട്ടിച്ചേര്‍ത്തു.
നടന് കൂടിയായ മധു വാര്യരുടെ ആദ്യ സംവിധാന സംരംഭമാണ് ലളിതം സുന്ദരം.ബിജു മേനോനും മഞ്ജുവിനും പുറമെ അനു മോഹന്‍, ദീപ്തി സതി, സുധീഷ്, സൈജു കുറുപ്പ്, രമ്യ നമ്പീശന് എന്നിവരാണ് ലളിതം സുന്ദരത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു ലൈറ്റ് ഫാമിലി ഡ്രാമ എന്റര്‍ടെയിനറായാണ് ചിത്രം എത്തിയിരിക്കുന്നത്.
about manju warrier
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...