Malayalam
ഇത് ദൗർഭാഗ്യകരമാണ്, വെല്ലുവിളി കാത്തിരിക്കുന്നു ചേർത്തണച്ച് ആശ്വസിപ്പിച്ച് സുരേഷ്‌ഗോപി
ഇത് ദൗർഭാഗ്യകരമാണ്, വെല്ലുവിളി കാത്തിരിക്കുന്നു ചേർത്തണച്ച് ആശ്വസിപ്പിച്ച് സുരേഷ്‌ഗോപി
ഐഎസ്എൽ കിരീടം അവസാന നിമിഷം നഷ്ടപ്പെട്ടു പോയ ബ്ലാസ്റ്റേഴ്‌സിനെ ആശ്വസിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. മത്സരം അവസാനിച്ചപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു സുരേഷ് ഗോപി ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.
തോൽവിയെ ദൗർഭാഗ്യമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നൽകിയ ഊർജവും വിനോദവും പ്രത്യേകമായി നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല കളി, വലിയ വെല്ലുവിളി കാത്തിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ആവേശം നിലനിർത്തുക എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്. എന്നും യെല്ലോ, കേരള ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് താരം ടീമിനുളള സന്ദേശം ട്വിറ്ററിലും ഫേസ്ബുക്കിലും ഉൾപ്പെടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലേക്ക് ഇത് റീട്വീറ്റ് ചെയ്തു.
അതേസമയം ബ്ലാസ്റ്റേഴ്‌സിന് വിജയാശംസ നേർന്ന് മമ്മൂട്ടിയും മോഹൻ ലാലും ഉൾപ്പെടെ മലയാള സിനിമയിലെ മിക്ക താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്