
News
സോഷ്യല്‍മീഡിയ കീഴടക്കി കിംഗ് ഖാന് ഷാരൂഖിന്റെ മേക്ക് ഓവര്‍ ചിത്രങ്ങള്‍; ഏറ്റെടുത്ത് ആരാധകര്‍
സോഷ്യല്‍മീഡിയ കീഴടക്കി കിംഗ് ഖാന് ഷാരൂഖിന്റെ മേക്ക് ഓവര്‍ ചിത്രങ്ങള്‍; ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. ഇപ്പോഴിതാ സോഷ്യല്‍മീഡിയ കീഴടക്കി കിംഗ് ഖാന് ഷാരൂഖിന്റെ മേക്ക് ഓവര്‍ ചിത്രങ്ങള്‍. പത്താന് സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷാരുഖ് ഖാന് നായകനായി എത്തുന്ന ചിത്രമാണ് ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത് സിദ്ധാര്‍ത്ഥ് ആനന്ദ് ആണ്.
വാര് എന്ന ഹൃത്വിക് റോഷന് ടൈഗര്‍ ഷെറോഫ് ചിത്രത്തിനു ശേഷം സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന ചിത്രമാണിത്. ചിത്രം 2023 ജനുവരി 25ന് ആയിരിക്കും റിലീസ് ചെയ്യുക.
ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രമെത്തും. റിലീസ് തിയതി പ്രഖ്യാപിച്ചതിനൊപ്പം ഷാരുഖ് ഖാന് പങ്കുവെച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ പത്താന് സെറ്റില്‍ നിന്നുള്ള ഷാരുഖ് ഖാന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഷാരുഖ് ഖാന് നടത്തിയ ഫിസിക്കല്‍ മേക്ക് ഓവര്‍ ആണ് ആരാധകരുടെ ഹൃദയം കവര്‍ന്നത്. മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് ഷാരുഖ് ഖാന് പുതിയ ചിത്രത്തിലുള്ളത്.
ഏതായാലും സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ അമ്പതാമത്തെ നിര്‍മാണ സംരംഭം കൂടിയാണ് ഈ ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ദീപിക പദുക്കോണ്‍ ആണ് നായിക. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആയ സല്മാന് ഖാന് അതിഥി വേഷത്തിലും എത്തുന്നുണ്ട്.
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...