Connect with us

‘ദി കശ്മീര്‍ ഫയല്‍സ്’ ന്യൂസിലന്‍ഡില്‍ റിലീസ് ചെയ്യുന്നത് നിര്‍ത്തിവച്ചു; പ്രദര്‍ശന അനുമതി നിഷേധിച്ച സിനിമാ ബോര്‍ഡിനെതിരെ ന്യൂസിലന്‍ഡ് മുന്‍ ഉപപ്രധാനമന്ത്രി

News

‘ദി കശ്മീര്‍ ഫയല്‍സ്’ ന്യൂസിലന്‍ഡില്‍ റിലീസ് ചെയ്യുന്നത് നിര്‍ത്തിവച്ചു; പ്രദര്‍ശന അനുമതി നിഷേധിച്ച സിനിമാ ബോര്‍ഡിനെതിരെ ന്യൂസിലന്‍ഡ് മുന്‍ ഉപപ്രധാനമന്ത്രി

‘ദി കശ്മീര്‍ ഫയല്‍സ്’ ന്യൂസിലന്‍ഡില്‍ റിലീസ് ചെയ്യുന്നത് നിര്‍ത്തിവച്ചു; പ്രദര്‍ശന അനുമതി നിഷേധിച്ച സിനിമാ ബോര്‍ഡിനെതിരെ ന്യൂസിലന്‍ഡ് മുന്‍ ഉപപ്രധാനമന്ത്രി

ബോളിവുഡ് ചിത്രം ‘ദി കശ്മീര്‍ ഫയല്‍സ്’ ന്യൂസിലന്‍ഡില്‍ റിലീസ് ചെയ്യുന്നത് നിര്‍ത്തിവച്ചു. രാജ്യത്തെ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നേരത്തെ പ്രദര്‍ശന അനുമതി നല്‍കിയിരുന്നു. 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് ചിത്രം കാണാനുള്ള അനുവാദമാണ് നല്‍കിയിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചില സമുദായ സംഘടനാ നേതാക്കള്‍ പരാതി അറിയിച്ചതോടെ തീരുമാനം പുനഃപരിശോധിക്കാനും പ്രദര്‍ശനം നിര്‍ത്തിവയ്ക്കാനും സെന്‍സര്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

1990-കളില്‍ കശ്മീര്‍ താഴ്വരയില്‍ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ കേന്ദ്രീകരിച്ചുള്ള ചിത്രം മാര്‍ച്ച് 11 ന് റിലീസ് ചെയ്തതു മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് മുസ്ലീം സമുദായാംഗങ്ങള്‍ ആശങ്ക ഉന്നയിച്ചതിനെ തുടര്‍ന്ന് ചീഫ് സെന്‍സര്‍ സിനിമ അവലോകനം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തില്‍ അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, മിഥുന്‍ ചക്രവര്‍ത്തി, പല്ലവി ജോഷി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

സിനിമയ്ക്ക് പ്രദര്‍ശന അനുമതി നിഷേധിച്ച സിനിമാ ബോര്‍ഡിനെതിരെ ന്യൂസിലന്‍ഡ് മുന്‍ ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ് ആഞ്ഞടിച്ചു. ചിത്രം സെന്‍സര്‍ ചെയ്യുന്നത് ന്യൂസിലന്‍ഡുകാരുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അമേരിക്കയിലും ഓസ്ട്രേലിയയിലും ഇന്ത്യയിലും ലോകമെമ്ബാടുമുള്ള മറ്റനേകം സ്ഥലങ്ങളിലും ‘കാശ്മീര്‍ ഫയല്‍സ്’ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 1.1 ബില്യണിലധികം ആളുകളാണ് ചിത്രം കണ്ടുകഴിഞ്ഞു. 1990-ല്‍ കാശ്മീരിലെ ഹിന്ദുക്കളുടെ വംശീയ ഉന്മൂലനത്തെ ചുറ്റിപ്പറ്റിയുള്ള സത്യവും യഥാര്‍ത്ഥവുമായ സംഭവങ്ങളെക്കുറിച്ചുള്ളതാണ് ഈ ചിത്രം.

ഇന്ന് 400,000-ത്തിലധികം കാശ്മീര്‍ പണ്ഡിറ്റുകള്‍ 32 വര്‍ഷത്തിന് ശേഷം പ്രവാസത്തില്‍ കഴിയുന്നു. ഈ സിനിമ സെന്‍സര്‍ ചെയ്യുന്നത്, മാര്‍ച്ച് 15-ന് ന്യൂസിലന്‍ഡില്‍ നടന്ന അതിക്രമങ്ങളുടെ വിവരങ്ങളോ ചിത്രങ്ങളോ സെന്‍സര്‍ ചെയ്യുന്നതിന് തുല്യമാണ്. അല്ലെങ്കില്‍ സെപ്തംബര്‍ 11-ലെ ആക്രമണത്തിന്റെ എല്ലാ ചിത്രങ്ങളും പൊതുവിജ്ഞാനത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിനും തുല്യമാണ്.

ഇസ്ലാമിന്റെ പേരില്‍ അക്രമം നടത്തുന്നത് മുസ്ലിം അല്ല എന്നതിന്റെ അടിസ്ഥാനത്തില്‍ ഈ രാജ്യത്തും ലോകമെമ്ബാടുമുള്ള മുഖ്യധാരാ മുസ്ലിംകള്‍ എല്ലാത്തരം ഭീകരതയെയും ഉടനടി ശരിയായും അപലപിച്ചിട്ടുണ്ട്.

ഇസ്ലാമോഫോബിയയ്ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ തെറ്റായി ഇസ്ലാമിന്റെ പേരില്‍ തീവ്രവാദികളെ സംരക്ഷിക്കുന്നതിലേക്ക് നയിക്കരുത്. തീവ്രവാദം അതിന്റെ എല്ലാ രൂപത്തിലും, അതിന്റെ ഉറവിടം എന്തായാലും, തുറന്നുകാട്ടപ്പെടുകയും എതിര്‍ക്കുകയും വേണം. സെലക്ടീവ് സെന്‍സര്‍ഷിപ്പിനുള്ള ഈ ശ്രമം ന്യൂസിലന്‍ഡുകാരുടെയും ലോകമെമ്ബാടുമുള്ള ജനങ്ങളുടെയും സ്വാതന്ത്ര്യത്തിന് മേലുള്ള മറ്റൊരു ആക്രമണത്തിന് തുല്യമാകും.- മിസ്റ്റര്‍ പീറ്റേഴ്സ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

More in News

Trending

Recent

To Top