ആ സിനിമയില്‍ ഒരു മൂന്ന് സീന്‍ മാത്രം അഭിനയിക്കാന്‍ ചെന്നതാണ്, പിന്നെ എന്റെ ഭാഗ്യത്തിന് അതൊരു പത്തന്‍പത് സീന്‍ അഭിനയിക്കാനുള്ള ഒരു ക്യാരക്ടറായി മാറി; നവ്യയെ കണ്ടുമുട്ടിയതിനെ കുറിച്ച് വിനായകന്

വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ നവ്യ നായര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ”ഒരുത്തീ” എന്ന സിനിമയില്‍ നടന് വിനായകനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ, നവ്യ നായരുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് സംസാരിക്കുകയാണ് വിനായകന്. നവ്യയെ ഞാന്‍ ആദ്യമായിട്ട് കാണുന്നത് വെള്ളിത്തിര എന്ന ചിത്രത്തിലൂടെയാണ്.
ആ സിനിമയില്‍ ഒരു മൂന്ന് സീന്‍ മാത്രം അഭിനയിക്കാന്‍ ചെന്നതാണ്. പിന്നെ എന്റെ ഭാഗ്യത്തിന് അതൊരു പത്തന്‍പത് സീന്‍ അഭിനയിക്കാനുള്ള ഒരു ക്യാരക്ടറായി മാറി. അന്നാണ് നവ്യയെ കാണുന്നത്. പിന്നീട് ചതിക്കാത്ത ചന്തു എന്ന സിനിമയിലാണ് നവ്യയും ഞാനും ഒരുമിച്ച് അഭിനയിച്ചത്.
അതല്ലാതെ വേറെ പടങ്ങളൊന്നും ചെയ്തിട്ടില്ല. പിന്നെ കല്യാണം കഴിഞ്ഞ് അവര്‍ തിരിച്ചുവന്ന ഈ ചിത്രത്തില്‍ കൂടെ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷം,”എന്നും താരം പറയുന്നു.
കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. വിനായകന്, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
എസ്. സുരേഷ് ബാബുവാണ് തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കെ.വി.അബ്ദുള്‍ നാസറാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ചിത്രത്തിന്റൈ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡും ചേര്‍ന്നാണ്.
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...