മിനി സ്ക്രീൻ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമൃത നായര്‍. കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു അമൃത അവതരിപ്പിച്ചത്. പാര്‍വതി വിജയിന് പകരമായാണ് അമൃത പരമ്പരയിലേക്കെത്തിയത്. പകരക്കാരിയായുള്ള വരവാണെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ അമൃതയേയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പരമ്പരയില്‍ നിന്നും പിന്മാറിയെങ്കിലും അമൃതയോടുള്ള സ്നേഹം ആരാധകര്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള അമൃതയുടെ പുതിയ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.മംമ്സ് ആന്‍ഡ് മൈ ലൈഫ് ഓഫ് അമൃത നായര്‍ എന്ന യൂട്യൂബ് ചാനലിലൂടെയായാണ് അമൃത വിശേഷങ്ങള്‍ പങ്കിടാറുള്ളത്. പാചകവും യാത്രകളുമൊക്കെയായി ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇനി കുറേനാളത്തേക്ക് മാസ്ക് സ്ഥിരമാക്കിയാലോ എന്നാണ എന്റെ ആലോചനയെന്ന് പറഞ്ഞായിരുന്നു അമൃത സംസാരിച്ച് തുടങ്ങിയത്. ഫൈനലി എനിക്കത് ചെയ്യേണ്ടി വന്നു, കുറേനാളായി ചെയ്യണമെന്ന് കരുതിയിരുന്ന കാര്യമായിരുന്നു. വേറെ പ്രശ്നങ്ങളൊന്നുമില്ല, ചെയ്യാമെന്ന് കരുതി.ഡോക്ടറിനെ കണ്ടപ്പോള്‍ ഇതാണ് കറക്റ്റ് സമയമെന്ന് പറഞ്ഞു.
നിങ്ങളൊക്കെ കരുതുന്നുണ്ടാവും എന്താണ് ചെയ്തതെന്ന്. ഇത് കാണുമ്പോള്‍ മറ്റുള്ളവര്‍ എങ്ങനെ പറയുമെന്നറിയില്ല. അനുമോളാണ് ഇത് കണ്ടിട്ടുള്ളൂ, വീഡിയോ കോളില്‍ ഇത് കണ്ടപ്പോള്‍ അവള് കളിയാക്കിയിരുന്നു. പല്ലിന് ക്ലിപ്പിട്ടതിനെക്കുറിച്ചായിരുന്നു അമൃത തുറന്നുപറഞ്ഞത്. ഇട്ടതിന് ശേഷമാണ് ഇത് ഇത്രയും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മനസിലാക്കിയത്. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ പ്രശ്നമാണ്.എനിക്ക് ഇത് ഇടേണ്ട ആവശ്യമായിരുന്നു. ഏഴെട്ട് വര്‍ഷം മുന്‍പ് ഞാന്‍ ഇതിട്ടിരുന്നു. ഇത് ഇട്ട് കഴിഞ്ഞാല്‍ നമ്മുടെ ഫേസില്‍ അഡാര്‍ മാറ്റം വരും. ഞാന്‍ 7 വര്‍ഷം മുന്‍പുള്ള ഫോട്ടോ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. എന്റെ ഇപ്പോഴത്തെ ഫോട്ടോയും അതും നോക്കിയാല്‍ കൃത്യമായി മാറ്റം അറിയാം. പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ, വേറെ എന്തെങ്കിലും സര്‍ജറി ചെയ്തിട്ടുണ്ടോയെന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. ഇന്‍സ്റ്റഗ്രാമില്‍ ഏറെ വൈറലായ ഫോട്ടോ കൂടിയാണ്.
ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. ഞാന്‍ ആകെ ചെയ്ത കാര്യം പല്ലില്‍ ക്ലിപ്പിട്ടതാണ്. അതിന് ശേഷം ഒരുപാട് മാറ്റങ്ങള്‍ നമുക്ക് വരാം.സ്വഭാവികമായി വന്ന മാറ്റങ്ങളാണ്. പ്രായത്തില്‍ വരുന്ന വ്യത്യാസമാണ്. നമ്മുടെ സ്കിന്ടോണിലും ബോഡി ലാംഗ്വേജിലുമെല്ലാം മാറ്റം വരും. അതേപോലെ തന്നെ മുടിയുടെ സ്ട്രക്ചര്‍ ഇപ്പോള്‍ എല്ലാവരും മാറ്റം വരുത്തുന്നുണ്ട്. പല്ലിന്റെ നാല് സൈഡിലും ഗ്യാപ്പുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ ഒന്നൂടെ ഇടാമെന്ന് കരുതിയത്.ഇതിട്ടപ്പോളാണ് എന്നോട് ഇനി പരമ്പര ചെയ്യുന്നില്ലേ, അഭിനയം നിര്‍ത്തിയോ എന്നൊക്കെ ചെയ്തിരുന്നു. അനിയത്തി, മകള്‍ അങ്ങനെയൊക്കെയുള്ള ക്യാരക്ടറുകളാണ് എനിക്ക് വരുന്നത്. നെഗറ്റീവായും പോസിറ്റീവായും നല്ലൊരു മകളായുമൊക്കെയാണ് കുടുംബവിളക്കില്‍ ഞാനെത്തിയത്. ആ ഇമേജ് അതേപോലെ തന്നെ നില്ക്കട്ടെയെന്ന് കരുതിയാണ് വേറെ കഥാപാത്രങ്ങളെ സ്വീകരിക്കാത്തത്.
അഭിനയം നിര്‍ത്തിയിട്ടൊന്നുമില്ല.സ്റ്റാര്‍ മാജിക്കിലും യൂട്യൂബ് ചാനലിലുമായും എന്നെ കാണാം. ഒന്നുരണ്ട് മൂന്ന് സിനിമകള്‍ വന്ന് നില്‍ക്കുന്നുണ്ട്. നല്ല കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ്. നായികയായൊന്നും വേണ്ട നല്ലൊരു ക്യാരക്ടറായിരിക്കണം എന്നാഗ്രഹമുണ്ട്. കുറച്ച് കാലത്തേക്ക് നാട്ടിലേക്ക് പോവുന്നുണ്ട്. എന്റെ നാട് പത്തനാപുരത്താണ്. അവിടെയുള്ള വീടും വിശേഷങ്ങളുമെല്ലാം ഞാന്‍ നിങ്ങളെ കാണിക്കാം. അടിപൊളിയായിട്ടുള്ള വ്ളോഗുമായി ഞാനെത്തുമെന്നുമായിരുന്നു അമൃത പറഞ്ഞത്.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...